കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞ വിനോദ സഞ്ചാരിയുടെ ഐഫോൺ വീണ്ടെടുത്ത് നൽകി അഗ്നിരക്ഷാ സേന. കോഴിക്കോട്ടുനിന്ന് വയനാട് കാണാനെത്തിയ വിനോദസഞ്ചാരിയുടെ വിലകൂടിയ ഐഫോൺ ആണ് കുരങ്ങ് എറിഞ്ഞ് കളഞ്ഞത്. സഞ്ചാരിയായ ജാസിമിന്റെ 75,000 രൂപ വിലയുള്ള ഐഫോണാണ് കുരങ്ങ് ചുരം വ്യൂ പോയിന്റിന് താഴെയുള്ള കൊക്കയിലേക്ക് എറിഞ്ഞത്. പിന്നീട് ഫോൺ കണ്ടെടുത്ത് അഗ്നിശമനസേന നൽകുകയായിരുന്നു. ജീപ്പിൽ വന്ന വിനോദസഞ്ചാരികൾ വ്യൂ പോയിന്റ് കാണാൻ ഇറങ്ങിയപ്പോൾ ജീപ്പിൽ സൂക്ഷിച്ചിരുന്ന ഐഫോൺ കുരങ്ങന്മാർ കൈക്കലാക്കി. എന്നിട്ട് കൊക്കയിലേക്ക് എറിയുകയായിരുന്നു. ഫോണെടുക്കാൻ വേറെ വഴിയില്ലാതെ ജാസിം കൽപ്പറ്റ ഫയർഫോഴ്‌സിനെ വിളിച്ചു.…
Read MoreMonth: September 2023
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം;രണ്ടാഴ്ച നീളുന്ന പരിപാടികളുമായി ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഇന്ന് തുടങ്ങി ഗാന്ധിജയന്തി ദിനം വരെ നീളുന്ന വിവിധ ആഘോഷങ്ങളാണ് ബി.ജെ.പി.യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്‌തിരിക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ വ്യത്യസ്‌ത രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുക. മരം നടൽ, ശുചീകരണം, രക്‌തദാന ക്യാമ്പ് തുടങ്ങിയ സാമൂഹികസേവന പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം ജന്മദിനത്തിൽ പ്രധാനമന്ത്രി നിർവഹിക്കും. ഡൽഹിയിലെ ദ്വാരകയിൽ യശോഭൂമി എന്ന പേരിൽ നിർമ്മിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിന്റെ ആദ്യഘട്ടം മോദി രാജ്യത്തിനു സമർപ്പിക്കും. രാവിലെ 11 മണിക്കാണ്…
Read Moreഗണേശ ചതുർത്ഥി അവധി; സർവീസ് നിരക്ക് ഇരട്ടിയാക്കി സ്വകാര്യ ബസുകൾ; നിരക്കും റൂട്ടുകളും പരിശോധിക്കുക
ബെംഗളൂരു: തിങ്കളാഴ്ച നടക്കുന്ന ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ഈ വാരാന്ത്യത്തിൽ ബംഗളൂരുവിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് സ്വന്തം നാടുകളിലേക്ക് പോകുന്നത്. എല്ലാ വർഷവും സംഭവിക്കുന്നത് പോലെ, പരിമിതമായ സമയ തിരക്കിൽ പെട്ടെന്ന് നേട്ടമുണ്ടാക്കാൻ സ്വകാര്യ ബസ് സർവീസുകൾ ടിക്കറ്റ് നിരക്ക് ഗണ്യമായി വർദ്ധിപ്പിച്ചു. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ മുന്നറിയിപ്പ് അവഗണിച്ചാണ് നിരക്ക് വർധിപ്പിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വരുന്ന സെപ്റ്റംബർ 18 മുതൽ 19 വരെ ഗണേശ ചതുർത്ഥി സംസ്ഥാനത്തുടനീളം ആഘോഷിക്കുന്നത് . ഉത്സവത്തിന് തൊട്ടുമുമ്പ് രണ്ട്…
Read Moreപൂജ അവധി; ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും
ബെംഗളുരു: പൂജ അവധിക്ക് മുന്നോടിയായി ആർടിസി ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും. ഒക്ടോബർ 18 ന്റെ ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. ഒക്ടോബർ 20 ൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. അന്നത്തെ ബുക്കിങ് ഉടൻ തുടങ്ങുമെന്നും ആർടിസി അറിയിച്ചു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകളിലെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. എന്നാൽ മിതമായ നിരക്കിൽ നാട്ടിൽ പോയി വരാൻ കൂടുതൽ ആളുകൾക്കും കേരള, കർണാടക ആർടിസി കളെ തന്നെ ആശ്രയിക്കേണ്ടി വരും.
Read Moreമലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളുരു: മലയാളി യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണ നിവാസിൽ കെവി അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യയാണ് മരിച്ചത്. നഗരത്തിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്നും താമസ സ്ഥലത്തേക്ക് പോയതാണ്. തുടർന്നാണ് മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്.
Read Moreഈദ്ഗാഹ് മൈതാനിയിൽ ഗണേശോത്സവം ആഘോഷിക്കാൻ 18 നിബന്ധനകൾ; ‘അനിഷ്‌ട സംഭവങ്ങൾക്ക് സംഘാടകർ ഉത്തരവാദികളായിരിക്കും’
ബെംഗളൂരു: : നഗരത്തിലെ ഈദ്ഗാ മൈതാനിയിൽ ഗണേശോത്സവം ആഘോഷിക്കാൻ മെട്രോപൊളിറ്റൻ കോർപ്പറേഷന്റെ അനുമതി. അനുമതി വൈകുന്നുവെന്ന് ആരോപിച്ച് രണ്ട് ദിവസമായി തുടർച്ചയായി സമരത്തിലായിരുന്നു. ഒടുവിൽ മെട്രോപൊളിറ്റൻ കോർപ്പറേഷൻ കമ്മീഷണർ ഈശ്വര ഉള്ളഗഡ്ഡി സോപാധിക അനുമതി നൽകി. നിരവധി നിബന്ധനകളോടെയാണ് ഈദ്ഗാ മൈതാനിയിൽ ഗണപതിയെ പ്രതിഷ്ഠിക്കാൻ അനുമതി നൽകിയത്. അതിൽ പ്രധാന നിബന്ധനകൾ ഇവയാണ്: പൊതുസ്ഥലങ്ങളിൽ ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിന് പോലീസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ഗണേശ വിഗ്രഹം സ്ഥാപിക്കുന്നതിനായി അനധികൃത പണപ്പിരിവ് നിരോധിച്ചിരിക്കുന്നു. സെപ്തംബർ 19ന് രാവിലെ ആറ് മുതൽ 21ന് ഉച്ചയ്ക്ക് 12…
Read Moreബൈക്കിൽ കാറും ലോറിയും ഇടിച്ച് അപകടം; ദമ്പതികൾ മരിച്ചു, കുഞ്ഞിന് പരിക്ക്
ബെംഗളൂരു : ചിക്കമംഗലൂരു പോലീസ് സ്റ്റേഷൻ പരിധിയിൽ മോട്ടോർ സൈക്കിളിൽ കാറും ടിപ്പർ ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. ശിവമൊഗ്ഗ സ്വദേശികളായ കെ.എ. സെയ്ദ് ആസിഫ് (38), ഭാര്യ മജീന (33) ആണ് മരിച്ചത്. ഇവരുടെ 14 മാസം പ്രായമുള്ള കുട്ടി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ശിവമൊഗ്ഗയിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുകയായിരുന്നു ദമ്പതികൾ.
Read Moreതെരുവിൽ കിടന്ന വൃദ്ധയായ അദ്ധ്യാപികയെ കാണാൻ എത്തി വിദ്യാർഥികൾ; മുത്തശ്ശിക്ക് ഈ സർപ്രൈസ് നേടിക്കൊടുത്തത് ഒരു കുട്ടി വ്ലോഗെർ
തെരുവിൽ അലഞ്ഞു നടക്കുന്ന നിരവധി പേരുണ്ട് നമുക്ക് ചുറ്റും അവരിൽ പലർക്കും പറയുവാൻ പല കഥകളും ഉണ്ടാകും. എന്നാൽ ജീവിത തിരക്കിൽപെട്ട് പായുന്ന നമ്മളിൽ പലരും അത് ഗൗനിക്കാതെ നടന്നു നീങ്ങാനാണ് പതിവ്. പക്ഷെ പച്ചവെള്ളം പോലെ ഇംഗ്ലീഷ് പറയുന്നൊരു ഭിക്ഷക്കാരിക്ക് സാരിക്കൊപ്പം അപ്രതീക്ഷിതമായൊരു സമ്മാനം കൂടി നൽകി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് മുഹമ്മദ് ആഷിഖ് എന്ന ചെന്നൈയിലെ ഒരു 25കാരൻ വ്ളോഗർ പയ്യൻ. മുഹമ്മദ് ആഷിഖ് എന്ന കണ്ടന്റ് ക്രെയ്റ്ററുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സെപ്തംബര് 9 ന് വന്ന വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ…
Read Moreകേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ്
ബെംഗളൂരു : കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്. ദിവസേന ഒട്ടേറെ മലയാളികൾ ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ യാത്രചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നിർദേശം നൽകിയത്. കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചാമരാജ്‌നഗർ, മൈസൂരു, കുടക്, ദക്ഷിണകന്നഡ ജില്ലകളിലാണ് നിർദേശം നൽകിയത്. അതിർത്തികളിൽ പനി നിരീക്ഷണത്തിനായി ചെക്‌പോസ്റ്റ് സ്ഥാപിക്കണമെന്നും നിപ വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും സർക്കാർ നിർദേശിച്ചു. ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകണം, രോഗസംശയമുള്ളവരെ ക്വാറന്റീനിലാക്കാൻ ജില്ലാ ആശുപത്രിയിൽ കുറഞ്ഞത് രണ്ടു കിടക്കകൾ മാറ്റിവെക്കണം,…
Read Moreഅഭിമുഖത്തിനിടെ പീഡിന ശ്രമം; യൂട്യൂബർ മല്ലു ട്രാവലർക്കെതിരെ കേസ് എടുത്ത് പോലീസ്
മലയാളികൾക്കിടയിൽ പ്രശസ്തനായ മല്ലു ട്രാവലർ എന്ന ഷക്കീർ സുബാനെതിരെ പൊലീസ് കേസെടുത്തു. ബൈക്കിൽ ലോകം ചുറ്റി വ്ലോഗിലൂടെ വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെ പ്രശസ്തനായ മല്ലു ട്രാവലർ ഇപ്പൊ കുടുങ്ങിയിരിക്കുന്നത് പീഡന പരാതിയിലാണ്. സൗദി പൗരയായ 29 കാരിയാണ് കേസിലെ പരാതിക്കാരി. അഭിമുഖത്തിന് വേണ്ടി ക്ഷണിച്ച് ഷക്കീർ സുബാൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി അറേബ്യൻ വനിതയുടെ പരാതി ഏറെ നാളായി കൊച്ചിയിലാണ് സൗദി പൗരയായ യുവതി താമസിക്കുന്നത്. ഇവരെ അഭിമുഖം ചെയ്യുന്നതിനായാണ് മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും…
Read More