ബെംഗളൂരു: കോപ്പാൽ ജില്ലയിലെ ഗംഗാവതി താലൂക്കിലെ ഹനുമാനഹള്ളിയിൽ ഉണ്ടായ തീപിടിത്തത്തിൽ റിസോർട്ട് കത്തിനശിച്ചു.. ഹനുമാനഹള്ളി ഗ്രാമത്തിലെ ഋഷിമുക് പർവ്വത റോഡിലെ വാണ്ടർലസ്റ്റ് റിസോർട്ടിലാണ് തീപിടുത്തമുണ്ടായത്. റിസോർട്ടിലെ 10 മുറികളിൽ 8 മുറികൾ പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിൽ റിസോർട്ട് മുഴുവൻ കത്തി നശിച്ചു, വൻ നാശനഷ്ടമുണ്ടായി. എങ്ങനെയാണ് തീപിടിത്തമുണ്ടായത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. സംഭവസമയം ഷോർട്ട് ഫിലിം നിർമ്മാണ സംഘം റിസോർട്ടിൽ ക്യാമ്പ് ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. ഹംപി വികസന അതോറിറ്റിയുടെ കർശനമായ നടപടികൾ മൂലം അനേഗൊണ്ടിയിൽ വിരലിലെണ്ണാവുന്ന…
Read MoreDay: 10 September 2023
നവവേദാന്ത ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു: നവവേദാന്ത അപ്പാർട്ട്മെന്റിലെ കേരളീയർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അന്നേ ദിവസം പൂക്കളം ഒരുക്കി ആഘോഷം ആരംഭിക്കുകയും തുടർന്ന് കലാപരിപാടികളും കായിക മത്സരങ്ങളും മത്സരാർത്ഥികൾക്ക് സമ്മാനദാനവും നടന്നു. വിപുലമായ ഓണസദ്യയും സന്നിഹിതരായ ഏവരും ആസ്വാദിക്കുവാൻ തദവസരത്തിൽ കഴിഞ്ഞു.
Read Moreനഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് നാളെ അവധി
ബംഗളൂരു: സ്വകാര്യ ബസ്, ഓട്ടോ ടാക്സി ബന്ദിനെ തുടർന്ന് നാളെ നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അസോഷ്യേറ്റ് മാനേജ്മെന്റ് ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജനറൽ സെക്രട്ടറി ഡി. ശശികുമാർ പറഞ്ഞു. ശക്തി പദ്ധതി നടപ്പിലാക്കിയതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബംഗളൂരു നഗരത്തിൽ ഓട്ടോ, ടാക്സി സ്വകാര്യ ബസ് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ബന്ദ് പ്രഖ്യാപിച്ചത്.
Read Moreഗൃഹപ്രവേശനത്തിന് നാട്ടിൽ പോകാനിരിക്കെ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു
ബംഗളൂരു: ഗൃഹപ്രവേശത്തിന് നാട്ടിലെത്താനിരുന്ന വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ജനലിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെറിയനാട് സ്വദേശി എം അഖിലേഷാണ് (20) മരിച്ചത്. കോലാർ ശ്രീദേവരാജ് യുആർഎസ് മെഡിക്കൽ കോളേജിലെ ബിപിടി രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഖിലേഷ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റൽ മുറിയിലേക്ക് പോയ അഖിലേഷ് ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അഖിലേഷിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അഖിലേഷിന്റെ വീടിന്റെ ഗൃഹപ്രവേശം ഇന്നു നടക്കാനിരിക്കെയാണ് സംഭവം. നാട്ടിലെത്താൻ വെള്ളിയാഴ്ച്ച രാത്രിയിൽ വിമാനടിക്കറ്റ്…
Read Moreകേരളത്തിലേക്ക് വൻ മദ്യക്കടത്ത് ; 2 പേർ അറസ്റ്റിൽ
ബംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തിയ രണ്ടുപേർ പിടിയിൽ. പെരിയ കാഞ്ഞിരടുക്കം സ്വദേശി ദാമോദരൻ, മൈലാട്ടി സ്വദേശി മനോമോഹനൻ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കാറിൽ കടത്താൻ ശ്രമിച്ച 172 കർണാടക മദ്യമാണ് ഇവരിൽ നിന്ന് പിടികൂടിയത്. മഞ്ചേശ്വരം ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ആർ റിനോഷും മറ്റ് ഉദ്യോഗസ്ഥരും നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. KL 59 A 4571 നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ 20 കാർഡ് ബോർഡ് ബോക്സുകളിൽ 960 ടെട്രാ പാക്കറ്റുകളിലായാണ് 172 മദ്യം കണ്ടെത്തിയത്.
Read Moreസണ്ണി വെയ്നും ലുക്മാനും തമ്മിൽ ലൊക്കേഷനിൽ വഴക്ക്; വീഡിയോ വൈറൽ
നടൻമാരായ സണ്ണി വെയ്നും ലുക്മാനും തമ്മിൽ വഴക്കിടുന്ന വീഡിയോ വൈറൽ. പരസ്പരം കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ചീത്ത പറയുന്നതും ദൃശ്യങ്ങളിലുള്ളത്. ചുറ്റുമുള്ളവർ അവരെ പിടിച്ചു മാറ്റാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നു. ആരാണ് ഈ വീഡിയോ പകർത്തി പുറത്ത് വിട്ടത് എന്ന് വ്യക്തമല്ല. സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും സംശയിക്കപ്പെടുന്നു. സിനിമയുടെ പ്രമോഷൻ ഇക്കാലത്ത് അണിയറ പ്രവർത്തകർ വളരെ വിചിത്രമായ വഴികൾ സ്വീകരിക്കാറുണ്ട്. അതാകാനാണ് സാധ്യതയെന്ന് സോഷ്യൽ മീഡിയയിൽ ഒരു വലിയ വിഭാഗം പറയുന്നു. ഷൂട്ടിങ് ആണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. View this post on Instagram…
Read Moreബിജെപി-ജെഡിഎസ് സഖ്യം; ഉചിതസമയത്ത് പ്രതികരിക്കുമെന്ന് കുമാരസ്വാമി
ബെംഗളുരു: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ബിജെപി-ജെഡിഎസ് സഖ്യം രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളാതെ മുതിര്‍ന്ന ജെഡിഎസ് നേതാവും കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി. ബിജെപി സഖ്യത്തെക്കുറിച്ച് ഉചിതസമയത്തു പ്രതികരിക്കാമെന്നായിരുന്നു കുമാരസ്വാമിയുടെ കമന്റ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളഞ്ഞ കുമാരസ്വാമി, മണ്ഡ്യയിലും തുമകുരുവിലുവിമുള്ള സീറ്റുകളെക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ കേന്ദ്രമന്ത്രി അമിത് ഷായെ കണ്ട് സഖ്യ ചര്‍ച്ച നടത്തിയെന്ന് രണ്ടു ദിവസം മുമ്പ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പ വെളിപ്പെടുത്തിയിരുന്നു. നാലു സീറ്റുകള്‍ ജെഡിഎസിനു…
Read Moreഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു. നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്. സമീപത്ത് സൈന്‍ ബോര്‍ഡുകളും ലൈറ്റുകളും ഇല്ലാത്തതും അപകടത്തിന് കാരണമായി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കഴക്കൂട്ടം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം പേരെ കബളിപ്പിച്ച പ്രതി അറസ്റ്റിൽ. കൊല്ലം ഉമയനെല്ലൂര്‍ പുതുച്ചിറ ദില്‍ഷാദ് മന്‍സിലില്‍ റിയാസ് ഷാനവാസിനെയാണ് കണ്ണമാലി പോലീസ് നഗരത്തിൽ നിന്നു അറസ്റ്റ് ചെയ്തത്. കൊച്ചി ഐ.എസ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെയും തിരുവനന്തപുരം ഐ.പി.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെയും വിദ്യാര്‍ഥികളായിരുന്ന 50-ല്‍ അധികം ഉദ്യോഗാര്‍ഥികളെ പ്രതിയുടെ തിരുവനന്തപുരത്തുള്ള വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അവരുടെ പക്കല്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയായിരുന്നു. കൊച്ചി ഐ.എം.എസിലും തിരുവനന്തപുരം ഐ.പി.എം.എസ്. ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായ ബാലചന്ദ്രന് എന്നയാളുടെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ്…
Read Moreമംഗളുരുവിൽ കെഎസ്ആർടിസി യും കാറും കൂട്ടിയിടിച്ച് അപകടം
ബെംഗളുരു: മംഗളൂരു ജെപ്പിന മൊഗറില്‍ കെഎസ്ആര്‍ടിസിയും മിനിലോറിയും കാറും കൂട്ടിയിടിച്ചു. പെട്ടെന്ന് ബ്രേക്ക് ചെയ്ത മിനിലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന കെഎസ്ആര്‍ടിസി കാറിലേക്ക് ഇടിച്ച് കയറി. അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കാറില്‍ ഉണ്ടായിരുന്നു തലപ്പാടി എംസിഎഫ് ജീവനക്കാരനും മംഗളൂരു സ്വദേശിയുമായി ദിനേശനെ ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തലപ്പാടിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്നു മിനിലോറി. സംഭവത്തില്‍ മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.
Read More