ചെന്നൈയിലെ പാർക്കുകളിലും മൃഗശാലകളിലും ടിക്കറ്റ് നിരക്ക് ഉയരും

ചെന്നൈ: ചെന്നൈക്കടുത്തുള്ള വണ്ടലൂരിലെ അരിഗ്നാർ അണ്ണാ സുവോളജിക്കൽ പാർക്കിലും (AAZP) തമിഴ്‌നാട്ടിലെ മറ്റ് ചില മൃഗശാലകളിലും ടിക്കറ്റ് നിരക്ക് ഉയരും. സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും മൃഗങ്ങൾക്ക് മികച്ച പരിചരണം ഉറപ്പാക്കാനുമാണ് സർക്കാരിന്റെ ഈ തീരുമാനം. മൃഗശാലയിലെ മൃഗങ്ങൾക്കും സന്ദർശകർക്കും സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് മൃഗശാലകളിലെ സന്ദർശക ഫീസ് പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പ്രസ്താവനയിൽ പറഞ്ഞു. സേലത്തെ കുറുമ്പപ്പട്ടി സുവോളജിക്കൽ പാർക്ക്, വെല്ലൂരിലെ അമൃതി മൃഗശാല തുടങ്ങിയ ചെറിയ വിഭാഗങ്ങൾക്ക്…

Read More

സിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം; 16 കോടി തട്ടിയ കേസിൽ നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖർ അറസ്റ്റിൽ 

ചെന്നൈ: സിനിമ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് 16 കോടി രൂപ തട്ടിച്ചെന്ന കേസിൽ ലിബ്ര പ്രൊഡക്‌ഷൻസ് ഉടമ രവീന്ദ്രൻ ചന്ദ്രശേഖറിനെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്‌ദാനം ചെയ്‌ത്‌, വ്യാജരേഖകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു രവീന്ദ്രനും സീരിയൽ താരം മഹാലക്ഷ്മിയുമായുള്ള വിവാഹം.

Read More

മെട്രോ പില്ലർ ദുരന്തത്തിന് ഉത്തരവാദികൾ നിർമാണ സ്ഥാപനത്തിലെ ജീവനക്കാർ

ബെംഗളൂരു: ജനുവരി 10ന് നഗരത്തിലെ എച്ച്ബിആർ ലേഔട്ടിന് സമീപമുള്ള ഔട്ടർ റിംഗ് റോഡിൽ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിയുടെ (എൻസിസി)മെട്രോ ബീം ഘടന തകർന്ന് ഒരു സ്ത്രീയും രണ്ടര വയസ്സുള്ള മകനും മരിച്ച സംഭവത്തിൽ മരണത്തിന് മെട്രോ പ്രോജക്ട് ജോലികൾ നിർവഹിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാർ ഉത്തരവാദികളെന്ന് റിപ്പോർട്ട് . മെട്രോ അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയ മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ (സിഎംആർഎസ്) ഓഗസ്റ്റ് ആദ്യവാരം റിപ്പോർട്ട് സമർപ്പിച്ചതായി മെട്രോ വൃത്തങ്ങൾ അറിയിച്ചു. റിപ്പോർട്ട് സമർപ്പിച്ചതോടെ ആറുമാസമായി സസ്‌പെൻഷനിൽ കഴിഞ്ഞിരുന്ന…

Read More

പ്രശസ്‌ത കാർട്ടൂണിസ്‌റ്റ്‌ അജിത്‌ നൈനാൻ അന്തരിച്ചു 

ബെംഗളൂരു : പ്രശസ്‌ത കാർട്ടൂണിസ്‌റ്റ്‌ അജിത്‌ നൈനാൻ അന്തരിച്ചു. മൈസൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1955 മെയ് 15 ന് ആന്ധ്രാപ്രദേശിൽ മലയാളികളായ ഇ എം മാത്യുവിന്റെയും ആനി മാത്യുവിന്റെയും മകനാണ് ജനിച്ചത്. എലിസബത്ത് നൈനാനാണ് ഭാര്യ. സംയുക്ത, അപരാജിത എന്നിവർ മക്കൾ.  മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിഎയും എംഎയും നേടി. വിദേശ പ്രസിദ്ധീകരണങ്ങളിൽ അടക്കം വരയ്‌ക്കാറുണ്ട്. ഇന്ത്യ ടുഡേ, ഇന്ത്യൻ എക്സ്പ്രസ്, ഇലുക്ക് എന്നിവയിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. അവസാനമായി ടൈംസ് ഓഫ് ഇന്ത്യയിൽ ആണ് ജോലി ചെയ്തത്.…

Read More

ജനതാദള്‍ എസ് എന്‍ഡിഎ സഖ്യത്തിലേക്ക്; 2024 ൽ ഒരുമിച്ച് മത്സരിക്കും

ബെംഗളൂരു: എച്ച്.ഡി. ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് എന്‍ഡിഎ സഖ്യത്തിലേക്ക്. ബിജെപിയും ജെഡിഎസും സഖ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ ബെംഗളുരുവില്‍ വ്യക്തമാക്കി. ദേവെഗൗഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സഖ്യ തീരുമാനമുണ്ടായത്. കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ നാലണ്ണം ജെഡിഎസിനു വിട്ടുനല്‍കാനാണു നിലവിലെ ധാരണ. സഖ്യം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ബിജെപി ദേശീയ നേതൃത്വം അടുത്ത ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം. കര്‍ണാടക പ്രതിപക്ഷ നേതൃപദവിയും ജെഡിഎസിനു വിട്ടുനല്‍കുമെന്നാണു സൂചന. ജെഡിഎസിനെ സഖ്യത്തിലേക്കു കൂട്ടുന്നതിന്റെ…

Read More

സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു

ബെംഗളൂരു: ബാങ്കോക്കില്‍ നിന്നും നഗരത്തിലേക്ക് കടത്തിയ സംരക്ഷിത വന്യമൃഗങ്ങളില്‍ ഉള്‍പ്പെട്ട 78 മൃഗങ്ങളെ കസ്റ്റംസ് പിടിച്ചെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ സ്യൂട്ട് കേയ്സിലാക്കിയാണ് മൃഗങ്ങളെ കടത്തിയത്. ആറു കപ്പൂചിന്‍ കുരങ്ങുകള്‍, കൊടും വിഷമുള്ള 20 രാജവെമ്പാല ഇനത്തില്‍പെട്ട പാമ്പിന്‍ കുഞ്ഞുങ്ങള്‍, 52 പെരുപാമ്പിന്‍ കുഞ്ഞുങ്ങള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതില്‍ ആറു കുട്ടി കുരങ്ങുകളും ചത്ത നിലയിലായിരുന്നു. ബോക്സുകളില്‍ സൂക്ഷിച്ചിരുന്ന പാമ്പുകളെ മാനദണ്ഡപ്രകാരം തിരിച്ച് ബാങ്കോക്കിലേക്ക് നാടുകടത്തി. ചത്ത കുരങ്ങുകളുടെ ജഡം നടപടികള്‍ പൂര്‍ത്തിയാക്കി ശാസ്ത്രീയമായി മറവ് ചെയ്തു. തമിഴ്നാട് സ്വദേശിയായ യാത്രക്കാരൻറെ കൈവശമുണ്ടായിരുന്ന സ്യൂട്ട് കേയ്സില്‍നിന്നാണ്…

Read More

ചരിത്ര വിജയവുമായി പിതാവിൻ്റെ തട്ടകത്തിൽ ചാണ്ടി ഉമ്മൻ; ഹാട്രിക് തോൽവിയുമായി ജെയ്ക്ക്; ചിത്രത്തിലില്ലാതെ എൻ.ഡി.എ.

തിരുവനന്തപുരം: 53 വർഷം പിതാവ് നില നിർത്തിയ മണ്ഡലത്തിൽ ചരിത്ര വിജയമായി യു.ഡി.എഫ്.സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 40000 വോട്ടുകളുടെ ലീഡ് മറികടന്നു, തൊട്ടുപിന്നിൽ ഉണ്ടായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് തോമസിന് തുടർച്ചയായി മൂന്നാം മൽസരത്തിലും പരാജയം രുചിക്കേണ്ടി വന്നു. ജെയ്ക് മുൻപ് 2 തവണ ഉമ്മൻ ചാണ്ടിയോട് ഇതേ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയോട് പരാജയപ്പെട്ടിരുന്നു. 74256 വോട്ടുകൾ ആണ് ചാണ്ടി ഉമ്മന് ലഭിച്ചത് ,ജെയ്കിന് 33856 വോട്ടുകൾ ലഭിച്ചു. 6213 വോട്ടുകൾ മാത്രം നേടി എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ മൂന്നാമത് എത്തി.

Read More

തമിഴ് നടൻ ജി മാരിമുത്തു കുഴഞ്ഞു വീണ് മരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. രജനികാന്ത് നായകനായ ജയിലറിലാണ്‌ അവസാനമായി അഭിനയിച്ചത്‌. ഇന്ത്യൻ 2 വിലും അഭിനേതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ആദിമുത്തു ഗുണശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എതിർ നീചൽ എന്ന സൺ ടിവി സോപ്പ് ഓപ്പറയുടെ ഡബ്ബിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്. 2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ…

Read More

പുതുപ്പള്ളിയിൽ പിൻഗാമി ചാണ്ടി ഉമ്മൻ തന്നെ: കുഞ്ഞൂഞ്ഞിന്റെ മകൻ ചാണ്ടി ഉമ്മന്റെ വിജയം 40478 വോട്ടുകൾക്ക് പിൻകാമി ചാണ്ടി ഉമ്മൻ തന്നെ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ മുന്നേറി. 372200 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. 2011 ൽ പിതാവ് ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയിൽ ലഭിച്ച 33000 എന്ന ഏറ്റവും വലിയ റെക്കോർഡ് ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് മകൻ ചാണ്ടി ഉമ്മൻ മുന്നേറിയത്. കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം സ്വംപനം കണ്ട ഭൂരിപക്ഷത്തിലേക്കാണ് ചാണ്ടി ഉമ്മൻ ഇപ്പോൾ എത്തി നിൽക്കുന്നത്. വിവിധ തരത്തിലുള്ള ചർച്ചകൾ ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായി. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ കുതിക്കുന്നതാണ്…

Read More

ആലുവ പീഡനം; ലഹരി ഉപയോഗിച്ചാല്‍ പ്രതി ചെയുന്നത് ലൈംഗിക വൈകൃതം, പശുവിനെ പോലും വെറുതെ വിടാറില്ല

കൊച്ചി: മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന എട്ടു വയസ്സുകാരിയെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ രാജ് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാര്‍. ഇതരസംസ്ഥാന തൊഴിലായിയുടെ മകളാണ് പീഡനത്തിന് ഇരയായത് . ചാത്തൻപുറത്ത് ഇന്നലെ പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ നിലവിളികേട്ട പ്രദേശവാസികളാണ് കുട്ടിയെ രക്ഷപെടുത്തിയത്. സമീപത്തെ വയലിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു കഴിഞ്ഞാല്‍ ദിവസങ്ങളോളം വീട്ടിലെ മുറിയില്‍ തന്നെ കഴിയുന്നതാണു പ്രതിയുടെ രീതിയെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. ഇതിന് പുറമെ ലഹരി ഉപയോഗിച്ചാല്‍ ലൈംഗിക വൈകൃതം നടത്തുന്ന സ്വഭാവക്കാരനായ ക്രിസ്റ്റില്‍…

Read More
Click Here to Follow Us