ബെംഗളൂരു: നഗരത്തിലെ ഹോട്ടലിനുള്ളിൽ വാണിജ്യ ഗ്യാസ് (എൽപിജി) സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു. തെക്കുകിഴക്കൻ ബെംഗളൂരുവിലെ ഡയറി സർക്കിളിന് സമീപമുള്ള ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെയാണ് സംഭവം ഹോട്ടലിനുള്ളിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു, അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോട്ടലിന്റെ റോളിംഗ് ഷട്ടറിന് പുറത്ത് ഉറങ്ങുകയായിരുന്ന വയോധികന് മാരകമായി പരിക്കേറ്റു മരണപ്പെട്ടത്. അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. സമീപത്തെ അഡുഗോഡി പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥരും ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീയണച്ചു. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read MoreMonth: August 2023
ഉത്സവ സീസണിന് മുന്നോടിയായി നഗരത്തിൽ പൂക്കൾക്കും പഴങ്ങൾക്കും വില കുതിച്ചുയരുന്നു; കെആർ മാർക്കറ്റിൽ വില പട്ടിക പരിശോധിക്കുക
ബെംഗളൂരു: ഉത്സവ സീസണ് മുന്നിൽക്കണ്ട് നഗരത്തിലെ പൂക്കളുടെയും പഴങ്ങളുടെയും വില കുത്തനെ വർധിച്ചു. വെള്ളിയാഴ്ച നടക്കുന്ന വരമഹാലക്ഷ്മി ഉത്സവത്തിന് മുന്നോടിയായാണ് പൂവിലയിൽ പൊടുന്നനെ വർധനയുണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. രണ്ട് ദിവസമായി നഗരത്തിലെ കെആർ മാർക്കറ്റിലും നഗരത്തിലെ മറ്റിടങ്ങളിലും പൂക്കൾ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നഗരത്തിലെ പൂക്കളുടെ വില മുല്ലപ്പൂവ് – കിലോയ്ക്ക് 600 മുതൽ 800 രൂപ വരെ കനകാംബര – 1,200 രൂപ മുതൽ 1,500 രൂപ വരെ റോസാപ്പൂവ് – 150 രൂപ മുതൽ 200 രൂപ…
Read Moreനഗരത്തിൽ അരും കൊല; പട്ടാപ്പകൽ നഗരത്തിൽ 18 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
ബെംഗളൂരു: സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിൽ ബൈക്കിലെത്തിയ യുവാവ് കഴുത്തറുത്ത പെൺകുട്ടി ഗുരുതരമായി രക്തം നഷ്ടപ്പെട്ട് മണിക്കൂറുകൾക്കകം മരിച്ചു. പുത്തൂരിൽ സംശയാസ്പദമായ സംഭവം ഉണ്ടായത്. പത്മരാജ് ആണ് ഗൗരിയെന്ന (18) പെൺകുട്ടിയെ കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. പത്മരാജിനെ അറസ്റ്റ് ചെയ്തതായി ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് (എസ്പി) സിബി റിഷ്യന്ത് പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ആക്രമണത്തിന് പിന്നിലെ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ പെൺകുട്ടിക്ക് ധാരാളം രക്തം നഷ്ടപ്പെട്ടു, ആദ്യം ചികിത്സയ്ക്കായി പുത്തൂരിലെ സർക്കാർ ആശുപത്രിയിലേക്ക് ആണ് എത്തിച്ചത്. എന്നാൽ വിദക്ത ചികിത്സയ്ക്കായി പിന്നീട്…
Read Moreചെറിയ പട്ടണത്തിൽ നിന്ന് ചന്ദ്രയാൻ-3 വരെ: സെക്യൂരിറ്റി ഗാർഡിന്റെ മകൻ ഐഎസ്ആർഒയുടെ ഭാഗമായ കഥ
ബെംഗളൂരു: ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ 3 ടീമിന്റെ ഭാഗമായ ഛത്തീസ്ഗഡിലെ ചാരൗദ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 23 വയസുകാരനായ ഭാരത് ആണ് ഈ കഥയിലെ താരം. ‘ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു വന്നു എന്ന ചൊല്ലിന് ഉത്തമ ഉദാഹരണമാണ് ഭാരത്. സാമ്പത്തികമായി ദുർബലമായ കുടുംബമായിരുന്നു ഭരത്തിന്റേത്. അച്ഛൻ ഒരു ബാങ്കിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയും അമ്മ ഒരു ചായക്കട നടത്തിയുമാണ് ജീവിതം മൂന്നോ കൊണ്ടുപോയിരുന്നത്. There is a small town called Charouda in Chhattisgarh, unfamiliar to most of…
Read Moreഇന്ന് വരമഹാലക്ഷ്മി ഹബ്ബ: ഐശ്വര്യ ലക്ഷ്മി പൂജയിൽ ഭക്തി സാന്ദ്രമായി നഗരം
ബെംഗളൂരു: കർണാടകയിലെ പ്രധാന ഉൽസവമായ വര മഹാലക്ഷ്മി ഹബ്ബയാണ് ഇന്ന്. തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വളരെ ഭക്തിയോടെ ആചരിക്കുന്ന ഒരു ഉൽസവം കൂടിയാണ് വര മഹാലക്ഷ്മി വൃതം . കന്നഡയിൽ” വര മഹാലക്ഷ്മി ഹബ്ബ ” ( ഹബ്ബ – ഉൽസവം ). ഹിന്ദു കലണ്ടർ പ്രകാരം ശ്രാവണമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയോ അല്ലെങ്കിൽ പൗർണമിക്ക് മുൻപുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്ചയിലോ ആണ് ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മിയെ പൂജിച്ചു കൊണ്ടുള്ള വര മഹാലക്ഷ്മി പൂജ നടത്തുന്നത് ഐശ്വര്യ ദേവതയായ ലക്ഷ്മിയുമായി ബന്ധപ്പെട്ട…
Read Moreനഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും; പ്രദേശങ്ങളുടെ പട്ടികയും സമയവും പരിശോധിക്കുക
ബെംഗളൂരു: ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനിയും (ബെസ്കോം) കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെപിടിസിഎൽ) നിരവധി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് നഗരത്തിൽ ഷെഡ്യൂൾ ചെയ്ത വൈദ്യുതി മുടക്കത്തിന് കാരണമാകും. പവർകട്ട് ബാധിച്ചേക്കാവുന്ന പ്രദേശങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ഇതാ: ഓഗസ്റ്റ് 25 ബദ്ദിഹള്ളി, ജയനഗർ, ഗോകുല എക്സ്റ്റൻഷൻ, ശിവരാമകാന്ത നഗർ റിംഗ് റോഡ്, കേസരുമാഡു, ഹസൻപുര, സിംഗോനഹള്ളി, ഗൗഡയഹാന പാല്യ, ഗിരിനഗർ, സഞ്ജയ് നഗർ, മഞ്ചക്കല്ലു കുപ്പേ, ഗായത്രി സർക്കിൾ, എസ്ബിഎം മെയിൻ സർക്കിൾ, ധർമശാല റോഡ്, ഗാന്ധി സർക്കിൾ, കോലോനേജി ബാങ്ക്, തിപ്പാജി ബാങ്ക്,…
Read More‘ഷോർട് മാര്യേജി’ന് വരനെ ആവശ്യമുണ്ട്; സോഷ്യൽ മീഡിയയിൽ ചർച്ചയായി വിവാഹ പരസ്യം
വിവാഹത്തെ കുറിച്ച് പലർക്കും പല തരത്തിലുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. അതിനൊത്തായിരിക്കും അവര്‍ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പരസ്യം നല്‍കുക. ഇപ്പോഴിതാ വ്യത്യസ്തമായൊരു വിവാഹാലോചനയുമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഒരു യുവതിയുടെ വിവാഹ പരസ്യം. ‘ഷോര്‍ട് മാര്യേജ്’ എന്ന വാക്കാണ് ഈ പരസ്യം കയറിക്കൊളുത്താനുള്ള കാരണം. മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലുളള യുവതിയുടേതാണ് വിവാഹ പരസ്യം. വിവാഹമോചിതയായ ഒരു സ്ത്രീയ്ക്ക് ഷോര്‍ട് മാര്യേജിനായി വരനെ ആവശ്യമുണ്ട് എന്നാണ് പരസ്യവാചകം. വിദ്യാസമ്പന്നയായ യുവതി, 1989ല്‍ ജനനം, അഞ്ചടി ഏഴിഞ്ച് നീളം, മുംബൈയില്‍ സ്വന്തമായി ഹോസ്പിറ്റാലിറ്റി ബിസിനസ് നടത്തുന്നു എന്നിങ്ങനെയാണ്…
Read Moreദേശീയ ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടൻ അല്ലു അർജുൻ, ആലിയ ഭട്ടും കൃതി സനോണും മികച്ച നടി പുരസ്‌കാരം പങ്കിട്ടു
ന്യൂഡൽഹി : 69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ് കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. ദാദാസാഹേബ് ഫാൽക്കേ അവാർഡ് പിന്നീട് പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി…
Read Moreവാർഡ് വിഭജനം; പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബിബിഎംപി
ബെംഗളൂരു : ബി.ബി.എം.പി. യുടെ പുതുതായി രൂപവത്കരിക്കപ്പെടുന്ന വാർഡുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയ കരടുവിജ്ഞാപനം പുറപ്പെടുവിച്ചതിനുപിന്നാലെ പുതുക്കിയ ഭൂപടം പുറത്തുവിട്ട് ബി.ബി.എം.പി. ചൊവ്വാഴ്ച രാത്രിമുതൽ മണ്ഡലം തിരിച്ചുള്ള വാർഡുകളുടെ ഭൂപടം ബെംഗളൂരു കോർപ്പറേഷന്റെ സൈറ്റിൽ ലഭ്യമാക്കി. പുതിയ വാർഡുകളുടെ അതിർത്തി, ജനസംഖ്യ, നിലവിലുള്ള വാർഡിന്റെ അതിർത്തി തുടങ്ങിയവ ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു പരിശോധിച്ചശേഷം നഗരവികസനവകുപ്പിന് പരാതികളും നിർദ്ദേശങ്ങളും അയയ്ക്കാം. 18-ന് രാത്രിയാണ് നഗരവികസന വകുപ്പ് 225 വാർഡുകളുടെ പട്ടികയുൾപ്പെടുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാരിന്റെ കാലത്ത് ആകെ മുൻ വാർഡുകളുടെ എണ്ണം 243 ആക്കി ഉയർത്താനായിരുന്നു തീരുമാനം.…
Read Moreപോസ്റ്റ് ഓഫിസിൽ നിങ്ങൾക്കും നിക്ഷേപമുണ്ടോ ? എന്നാൽ ശ്രദ്ധിക്കു നിയമങ്ങൾ മാറുകയാണ്
തിരുവനന്തപുരം: പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര ധനമന്ത്രാലയം. പോസ്റ്റ് ഓഫിസ് സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ട പോസ്റ്റ് ഓഫിസ് അമെൻഡ്‌മെന്റ് സ്‌കീം 2023 പ്രകാരമുള്ള നിയമങ്ങളിൽ മൂന്ന് സുപ്രധാന മാറ്റങ്ങളാണ് കേന്ദ്ര ധനമന്ത്രാലയം വരുത്തിയിരിക്കുന്നത്. ജോയിന്റ് അക്കൗണ്ട് ഹോൾഡർ പരിധി ; പോസ്റ്റ് ഓഫിസ് നിക്ഷേപത്തിൽ ജോയിന്റ് അക്കൗണ്ട് ഉടമകളുടെ പരിധി ഉയർത്തി. ഇത്രനാൾ ജോയിന്റ് അക്കൗണ്ടിൽ ഒരു സമയം രണ്ട് പേർക്ക് മാത്രമേ പങ്കാളികളാകാൻ സാധിച്ചിരുന്നുള്ളു. ഈ പരിധി മൂന്നായി ഉയർത്തിയിരിക്കുകയാണ്. പലിശ കണക്കാക്കുന്നത് ; പോസ്റ്റ് ഓഫിസ്…
Read More