മരിച്ചാൽ വീണ്ടും ജീവിപ്പിക്കുമെന്ന അവകാശവാദം ; വായോധികയെ അടിച്ചു കൊന്നു

മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന അവകാശവാദം ഉന്നയിച്ച്‌ 85-കാരിയെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയോധികയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസിലാണ് മുഖ്യപ്രതിയായ പ്രതാപ് സിങ്ങിനെ പോലീസ് പിടികൂടിയത്. ഇയാള്‍ വയോധികയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പോലീസിന്റെ വിശദീകരണം. പ്രദേശവാസിയായ കല്‍ക്കി ബായ് ഗമേതി എന്ന 85-കാരിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രതാപ് സിങ് 85-കാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും അടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരാണ് കൃത്യം മൊബൈലില്‍ പകര്‍ത്തിയത്. മദ്യപിച്ചതിനാല്‍ വിഭ്രാന്തിയിലായിരുന്ന പ്രതാപ് സിങ് വയോധികയെ…

Read More

ഗർഭിണിയായ നേഴ്സിന് നേരെ ലൈംഗിക അതിക്രമം ; കാബ് ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു: ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്ന ഗർഭിണിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ക്യാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഇലക്‌ട്രോണിക്സിറ്റിയുടെ പരിധിയിൽ നടന്ന സംഭവത്തിൽ കമ്മസാന്ദ്ര സ്വദേശിയായ അവിനാശിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹെൽത്ത് സെന്ററിൽ നിന്നും രാത്രി 7:30-ഓടെ ജോലി കഴിഞ്ഞ് വീട്ടിലേയ്‌ക്കിറങ്ങിയ യുവതിയുടെ അടുത്തുള്ള ടാക്സി ഡ്രൈവർ വരികയും വീട്ടിൽ കൊണ്ടുപോയി വിടാമെന്ന് പറയുകയും ചെയ്തു. ഇത് നിരസിച്ച് നടന്നു നീങ്ങിയ യുവതിയെ ഇയാൾ പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകരെ വിവരം അറിയിച്ച യുവതി, ഇലക്‌ട്രോണിക്‌സിറ്റി പോലീസ്…

Read More

10 മിനിറ്റ് മുൻപ് ടേക്ക് ഓഫ് ചെയ്തു ; ആറ് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി 

ബംഗളൂരു: നിശ്ചിത സമയത്തിന് 10 മിനിറ്റ് മുമ്പ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി ആറ് യാത്രികര്‍. ഇൻഡിഗോ വിമാനകമ്പനിയുടെ ബംഗളൂരു – മംഗളൂരു വിമാനത്തില്‍ യാത്ര ചെയ്യാനായി ശനിയാഴ്ച ഉച്ചയ്ക്ക് ടിക്കറ്റെടുത്ത യാത്രികരെയാണ് വിമാനം മറന്നത്. ഉച്ചയ്ക്ക് 2:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 10 മിനിറ്റ് നേരത്തെ പറന്നതോടെയാണ് യാത്രികര്‍ പെട്ടുപോയത്. ബോര്‍ഡിംഗ് പാസ് എടുത്ത രണ്ട് യാത്രികര്‍ ഉള്‍പ്പെടെയുള്ളവരാണ് വിമാനത്തില്‍ കയറാൻ സാധിക്കാതെ വിഷമിച്ചത്. ഡല്‍ഹിയിലേക്കുള്ള കണക്ഷൻ വിമാനം പിടിക്കാനുണ്ടായിരുന്ന രണ്ട് യാത്രികര്‍ക്ക് ഈ വിമാനത്തില്‍ കയറാനും സാധിച്ചില്ല.

Read More

രാജ്യത്തെയാകെ വിറപ്പിച്ച കൊള്ളക്കാരൻ വീരപ്പന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്

ഒരു കാലത്ത് രാജ്യത്തെയാകെ വിറപ്പിച്ച കൊള്ളക്കാരന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്. രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരന്‍ വീരപ്പനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായാണ് നെറ്റ്ഫ്‌ളിക്‌സ് എത്തിയിട്ടുള്ളത്. ദി ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന് പേരിട്ടിട്ടുള്ള ഡോക്യുമെന്ററി ഈ മാസം നാലു മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. സെല്‍വമണി സെല്‍വരാജാണ് ഈ ഡോക്യുമെന്ററിയുടെ സംവിധാനം. വീരപ്പനെ പിടികൂടാനായി നടത്തിയ ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന പേരിലുള്ള ദൗത്യവും ഈ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതല്‍ പണം മുടക്കിയതും വീരപ്പന് വേണ്ടിയാണ്. 1952ല്‍…

Read More

അയൽവാസിയുടെ ശുചിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: അയൽവാസിയുടെ ശുചിമുറിയിലിരുന്ന് വീഡിയോ പകർത്തിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള മുൽക്കിയിൽ ഓഗസ്റ്റ് 2, 3 തീയതികളിലെ രാത്രിയിലാണ് സംഭവം. സുമന്ത് പൂജാരി ശുചിമുറിക്കുള്ളിലിരുന്ന് വീഡിയോ പകർത്തിയെന്ന് പരാതിക്കാരനായ പ്രജ്വൽ ആരോപിച്ചു. 21 കാരനായ പൂജാരി തന്റെ അമ്മയെയും സഹോദരിയെയും ക്യാമറയിൽ പകർത്താൻ ഉദ്ദേശിച്ചിരുന്നതായും ഇര ആരോപിച്ചു. വെള്ളിയാഴ്ച പ്രതിയെ മുൽക്കി പോലീസ് അറസ്റ്റ് ചെയ്യുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 354 സി (വോയറിസം), ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമത്തിലെ 66 ഇ…

Read More

തെലുഗു വിപ്ലവ ഗായകൻ ഗദ്ദർ വിടവാങ്ങി

ഹൈദരാബാദ് : തെലുഗു വിപ്ലവ ഗായകൻ ഗുമ്മാടി വിത്തൽ റാവോ (74) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഗദ്ദർ എന്നറിയപ്പെടുന്ന ഗായകൻ്റെ മരണം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി അംഗമായിരുന്നു. 2010 വരെ നക്സ് ലെറ്റ് പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു. 2017 മുതൽ തെലങ്കാനയുടെ രൂപീകരണത്തിനായി പ്രവർത്തിച്ചു. 1997ൽ ഇദ്ദേഹത്തിന് അജ്ഞാതരുടെ വെടിയേറ്റിരുന്നു. ഗദ്ദർ പ്രജ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.

Read More

പ്രണയിച്ച് വിവാഹം കഴിച്ച മകന്റെ ദൂരുഹ മരണം; അന്വേഷണം ആവശ്യപ്പെട്ട് മലയാളികളായ മാതാപിതാക്കള്‍

death murder

പ്രണയിച്ച് വിവാഹം കഴിച്ച മകന്റെ ദൂരുഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലയാളി മാതാപിതാക്കള്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. എംബിഎ ബിരുദധാരിയായ മകന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ ആറളം മൈലാടുംപാറ സ്വദേശികളായ ജോര്‍ജും ഭാര്യ ഡെയ്സിയും ഹൈക്കോടതിയെ സമീപിച്ചത്. ഹൈദരാബാദിലെ ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ ബിരുദമെടുത്ത മകന്‍ സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയും ജോലി സ്ഥലത്ത് കണ്ടുമുട്ടിയ മലയാളി യുവതിയെ വിഹാഹം കഴിച്ചെന്നും മാതാപിതാക്കള്‍ പറയുന്നു. കുടുംബങ്ങള്‍ കൂടിയാലോചിച്ചു നടത്തിയ വിവാഹം 2021 ജൂലൈ…

Read More

കോവിഡിന്‍റെ പുതിയ വകഭേദം പരക്കുന്നു: മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന

ലണ്ടൻ: കോവിഡിന്‍റെ പുതിയ വകഭേദം  വ്യാപിക്കുന്നതായി റിപ്പോർട്ട്. എരിസ് (ഇ.ജി 5.1) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കോവിഡ് വകഭേദമാണ് ബ്രിട്ടനില്‍ പടർന്നുപിടിക്കുന്നതെന്ന് ഇംഗ്ലണ്ടിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ബ്രിട്ടനില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും എരിസ് മൂലമാണെന്നാണ് കണ്ടെത്തല്‍. ഇക്കഴിഞ്ഞ ജൂലായ് 31നാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ബ്രിട്ടനിലെ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതയിലാണെന്നും പത്രകുറിപ്പിൽ പറയുന്നു. പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളോട് ജാഗ്രത പാലിക്കാൻ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. എല്ലാ രാജ്യങ്ങളും കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരണെന്നും ലോകാരോഗ്യസംഘടന നിർദേശിച്ചു. യു.കെയിലെ…

Read More

മണിപ്പൂരില്‍ കലാപം രൂക്ഷം: നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സ്ത്രീകള്‍

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും ശനിയാഴ്ചയുണ്ടായ വെടിവെയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ക്വാക്ത മേഖലയില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. ഒരു പൊലീസ് കമാന്‍ഡോ ഉള്‍പ്പെടെ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ബിഷ്ണുപൂരിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ആസ്ഥാനത്തെ ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിച്ച ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണമെന്ന് സംശയിക്കുന്നതായി സുരക്ഷാവൃത്തങ്ങള്‍ പറഞ്ഞു. സൈന്യം നടത്തിയ തെരച്ചിലില്‍ തോക്കുകളും റൈഫിളുകളും വെടിയുണ്ടകളും കണ്ടെടുത്തു. സംഘര്‍ഷം രൂക്ഷമായതോടെ ഒരു സംഘം സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കുകയും അക്രമം ഉടന്‍…

Read More

ദേശീയ ബൈക്ക് റേസിങ്ങ് മത്സരത്തിനിടെ അപകടം; നഗരത്തിൽ നിന്നുള്ള ബൈക്ക് റേസ് താരം ശ്രേയസ് ഹരീഷ് മരിച്ചു

ചെന്നൈ: ശ്രദ്ധേയനായ ബൈക്ക് റേസ് താരം ശ്രേയസ് ഹരീഷ് (13) മത്സരത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചു. ബെംഗളൂരു സ്വദേശിയായ ശ്രേയസ് ദേശീയ തലത്തിൽ തുടർച്ചയായി 4 മത്സരങ്ങളിൽ ഉൾപ്പെടെ ജേതാവാണ്. ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിലാണ് 13 വയസ്സുകാരനായ മത്സരാർഥി ശ്രേയസ് ഹരീഷ് മരിച്ചത്. . മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന ദേശീയ മോട്ടോർസൈക്കിൾ റേസിങ് ചാമ്പ്യൻഷിപ്പിനിടെയാണ് അപകടമുണ്ടായത്. മത്സരം തുടങ്ങി അധികംസമയത്തിനുമുമ്പുതന്നെ ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടർ സൈക്കിൾ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞു ശ്രേയസ് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി…

Read More
Click Here to Follow Us