മണിപ്പൂരില്‍ കലാപം രൂക്ഷം: നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കോലം കത്തിച്ച് സ്ത്രീകള്‍

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും ശനിയാഴ്ചയുണ്ടായ വെടിവെയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

ക്വാക്ത മേഖലയില്‍ അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. ഒരു പൊലീസ് കമാന്‍ഡോ ഉള്‍പ്പെടെ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ബിഷ്ണുപൂരിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ആസ്ഥാനത്തെ ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിച്ച ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണമെന്ന് സംശയിക്കുന്നതായി സുരക്ഷാവൃത്തങ്ങള്‍ പറഞ്ഞു.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

സൈന്യം നടത്തിയ തെരച്ചിലില്‍ തോക്കുകളും റൈഫിളുകളും വെടിയുണ്ടകളും കണ്ടെടുത്തു.

സംഘര്‍ഷം രൂക്ഷമായതോടെ ഒരു സംഘം സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഇവര്‍ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കുകയും അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts