ബെംഗളൂരു: കുട്ടികളെ റിയാലിറ്റി ഷോയിൽ അവതരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി മാതാപിതാക്കളെ വഞ്ചിച്ച കേസിൽ യുവതിയെ കോടതി വെള്ളിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രൊഡക്ഷൻ ആൻഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന നിഷ നരസപ്പ തങ്ങളുടെ കുട്ടികളെ റിയാലിറ്റി ഷോയിൽ അവതരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മാതാപിതാക്കളിൽ നിന്ന് 40 ലക്ഷം രൂപ പിരിച്ചെടുത്തു എന്നാണ് പരാതി. മാതാപിതാക്കളെ ആകർഷിക്കാൻ, കുട്ടികളെ റിയാലിറ്റി ഷോകളുടെയും ഒരു ഗാന ആൽബത്തിന്റെയും ഭാഗമാകുമെന്ന് വാഗ്ദാനം ചെയ്തുവെന്നും കുട്ടികളെ കിഡ്‌സ് ഷോയിൽ അഭിനയിപ്പിക്കാം എന്ന വാക്കിന്റെ പുറത്താണ് മാതാപിതാക്കളിൽ നിന്ന് പണം…
Read MoreMonth: July 2023
നിയമവിരുദ്ധമായി വായ്പ നൽകുന്ന 42 മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കണമെന്ന് സർക്കാർ
ബെംഗളൂരു:ചട്ടവിരുദ്ധമായി വായ്പ നൽകുന്ന 42 മൊബൈൽ ആപ്പുകളെ പ്ലേ സ്റ്റോറിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി ഉടൻ ഗൂഗിളിനെ സമീപിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ വായ്പയെടുത്തവരിൽ നിന്ന് വൻതുകയാണ് പലിശയിനത്തിൽ മാത്രം കൈപ്പറ്റുന്നത്. വായ്പ അടയ്ക്കാൻ വൈകുന്നവരെ നഗ്ന ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് പതിവാണ്. കേന്ദ്ര സർക്കാരുമായി സഹകരിച്ച് ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്നും മന്ത്രി ദിനേശ് ഗുണ്ടുറാവു നിയമസഭയിൽ പറഞ്ഞു.
Read Moreഹോട്ടൽ ഭക്ഷണത്തിന്റെ വില 10-15 ശതമാനം വർധിക്കും; വിശദാംശങ്ങൾ പരിശോധിക്കുക
ബെംഗളൂരു: അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് തങ്ങളുടെ പരിധിയിൽ വരുന്ന റസ്റ്റോറന്റുകളിലും ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും ഭക്ഷണവില 10 മുതൽ 15 ശതമാനം വരെ വർധിപ്പിക്കാനൊരുങ്ങി ബെംഗളൂരുവിലെ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ. ജൂലൈ 25 ന് ബെംഗളൂരു ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും . വൈദ്യുതി, ചരക്കുകൾ, ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവ് കാരണം വിപണിയിൽ നിലനിൽക്കാൻ തങ്ങൾ ഭക്ഷണത്തിന്റെ വില വർധിപ്പിക്കാൻ നിർബന്ധിതരാണെന്ന് ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ അവകാശപ്പെടുന്നത്. വൈദ്യുതി ബില്ലുകൾ വർദ്ധിച്ചു, സാധനങ്ങളുടെ വില വർധിച്ചു, പച്ചക്കറികൾക്ക് വില…
Read Moreആർ.എസ്.എസ് ട്രസ്റ്റിന് നൽകിയ സർക്കാർ ഭൂമി തിരിച്ചു പിടിക്കാൻ തയ്യാറെടുത്ത് സർക്കാർ
ബെംഗളൂരു: മുൻ ബി.ജെ.പി സർക്കാർ ആർ.എസ്.എസ് സംഘത്തിനു പതിച്ചുനൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാന്‍ കർണാടക സർക്കാർ. ആർ.എസ്.എസ് അനുബന്ധ സംഘമായ ‘ജനസേവ ട്രസ്റ്റി’ന് 35.33 ഏക്കർ ഭൂമി നൽകിക്കൊണ്ടുള്ള ബസവരാജ് ബൊമ്മൈ സർക്കാരിന്റെ ഉത്തരവ് സിദ്ധരാമയ്യ ഭരണകൂടം മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബൊമ്മൈ പതിച്ചുനൽകിയ മറ്റു ഭൂമികൾക്കെതിരെയും നടപടിയുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബംഗളൂരു സൗത്തിൽ തവരേക്കരയിലുള്ള കുറുബരഹള്ളിയിൽ ഏക്കർകണക്കിനു ഭൂമി ആർ.എസ്.എസ് ട്രസ്റ്റിന് നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബി.ജെ.പി സർക്കാർ കൈമാറിയ ഭൂമികളുടെ തൽസ്ഥിതി തുടരാൻ അധികാരത്തിലേറി ദിവസങ്ങൾക്കകം സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ…
Read Moreപശുക്കടത്ത് നടത്തിയതിന് നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ അനധികൃതമായി കന്നുകാലികളെ കടത്തിയതിന് നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായ ഹാസനിലെ അർക്കൽഗുഡിൽ നിന്ന് ചെന്ന കേശവ, ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിൽ നിന്നുള്ള പുഷ്പരാജ്, പ്രമോദ് സാലിയൻ, ഹാസനിലെ ഹോളനരസിപുരിൽ നിന്നുള്ള സന്ദീപ് എന്നിവർ പ്രാദേശിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രവർത്തകരാണെന്ന് ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് പ്രതികൾക്കും ബിജെപിയുമായുള്ള ബന്ധം ദക്ഷിണ കന്നഡ പോലീസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടില്ല .വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂലൈ 12 ന് ധർമ്മസ്ഥല സബ് ഇൻസ്‌പെക്ടർ അനിൽ കുമാറും മറ്റ്…
Read Moreനഗരത്തിൽ നിന്നും കേരളത്തിലേക്ക് പോയ കെഎസ്ആർടിസി ബസിൽ നിന്നും രേഖകളില്ലാത്ത 40 ലക്ഷം രൂപ പിടികൂടി
ബെംഗളൂരു: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ.എസ്.ആർ. ടി.സി സ്വിഫ്റ്റ് ബസിൽ നിന്ന് രേഖകളിയില്ലാത്ത നിലയിൽ 40 ലക്ഷം രൂപ എക്സൈസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച്ച പുൽച്ചെ മൂന്നരയോടെ ബെംഗളുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായരുന്ന ബസിലെ ജീവനക്കാരുടെ ലഗേജ് ബോക്സിൽ നിന്നെ പണം കണ്ടെടുത്തു . പണം ആരുടേതാണന്ന് കണ്ടെത്തിയില്ല. കണ്ടെടുത്ത പണം തുടർനടപടികൾക്കായി ബത്തേരി എക്സൈസ് റെഞ്ചിൻ കൈമാറി.500 രൂപ നോട്ടുകെട്ടുകൾ ആണ് കണ്ടെടുത്തത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി പ്രിവന്റീവ് ഓഫിസർ പി.കെ. മനോജ് കുമാർ, സിവിൽ എക്സൈസ്…
Read Moreസ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കാറും രേഖകളും കവർന്നു
ബെംഗളൂരു: മംഗളൂരുവിലെ ഉപയോഗിച്ച കാറുകൾ വിതരണം ചെയ്യുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നതായി പരാതി. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ. അബീബ് അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇത് സംബന്ധിച്ച് ഉടമ സൂറത്ത്കൽ പോലീസിൽ പരാതി നൽകി. ആറ് ലക്ഷം രൂപ, ഒമ്പത് ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള കാറുകളാണ് മോഷണം പോയതെന്ന് പരാതിയിൽ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മഴക്കോട്ടും ഹെൽമറ്റും ധരിച്ചാണ് മോഷ്ടാക്കളെത്തിയത്. മോഷ്ടിച്ച…
Read Moreകുനോ നാഷണൽ പാർക്കിൽ എട്ടാമത്തെ ചീറ്റയെയും ചത്ത നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഇന്ന് ഒരു ചീറ്റ കൂടി ചത്തതോടെ കഴിഞ്ഞ നാല് മാസത്തിനിടെ ഇത് എട്ടാമത്തെ മരണമാണ് ഉണ്ടാകുന്നത്. വെള്ളിയാഴ്ച രാവിലെയാണ് ആഫ്രിക്കൻ ചീറ്റ സൂരജിനെ ദേശീയ പാർക്കിൽ ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ‘ചീറ്റ’ പദ്ധതിക്ക് ഇത് വലിയ തിരിച്ചടിയായി.
Read Moreവിധാൻസൗദയിൽ സുരക്ഷാ പരിശോധന ശക്തമാക്കി: നാല് ദിവസത്തിനിടെ പോലീസ് കണ്ടെത്തിയത് 250-ലധികം വ്യാജ പാസുകൾ
ബെംഗളൂരു: ബംഗളൂരു: ബജറ്റ് അവതരണത്തിനിടെ ഒരാൾ നിയമസഭയിലേക്ക് അനധികൃതമായി പ്രവേശിച്ചതിന് ദിവസങ്ങൾക്ക് ശേഷം, വിധാന സൗധയിൽ പോലീസ് സുരക്ഷ ശക്തമാക്കി. പോലീസ് കഴിഞ്ഞ നാല് ദിവസത്തിനിടെ കണ്ടെത്തിയത് 250-ലധികം വ്യാജ പാസുകൾ. വിധാൻസൗദ പരിസരത്ത് പ്രവേശിക്കുന്ന എല്ലാവരുടെയും തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. പരിശോധനയിൽ ജീവനക്കാരുടെ പക്കൽ നിന്ന് കാലാവധി കഴിഞ്ഞ നിരവധി പാസുകൾ പൊലീസ് കണ്ടെത്തി പിടിച്ചെടുത്തു. ജൂലൈ 7 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബജറ്റ് അവതരണത്തിൽ തിപ്പേരുദ്ര എന്ന 72കാരൻ അൽപനേരം പങ്കെടുത്തപ്പോൾ സംശയം തോന്നിയ ജെഡിഎസ് എംഎൽഎ ശരണഗൗഡ…
Read Moreഹോണടിച്ചതിന് നഗരത്തിൽ മലയാളി കാർ യാത്രക്കാരെ പിന്തുടർന്ന് ആക്രമിച്ച ബൈക്കിലെത്തിയ യുവാക്കൾ അറസ്റ്റിൽ; വീഡിയോ കാണാം
ബെംഗളൂരു: ബൈക്കിലെത്തിയ നാല് യുവാക്കൾ കാർ തകർക്കുകയും ഹോൺ മുഴക്കിയതിന് മലയാളി ഡ്രൈവറെയും യാത്രക്കാരനെയും തല്ലുകയും ചെയ്തു. https://www.threads.net/t/CupBA0jsCq0/?igshid=NTc4MTIwNjQ2YQ== വർത്തൂരിനടുത്ത് ഗുഞ്ചൂരിൽ നടന്ന സംഭവത്തിൽ മലയാളി കാർ യാത്രക്കാരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ @east_bengaluru @BlrCityPolice @blrcitytraffic . Incident occurred on the new road which is connecting from DSR rivera to Varthur. Goons on the street of Bangalore . Is there any action taken yet on it @DCPTrEastBCP pic.twitter.com/kk8uENgdeB —…
Read More