റിയാലിറ്റി ഷോയിൽ കുട്ടികൾക്ക് അവസരം നൽകാമെന്ന് പറഞ്ഞ് പണം പിരിച്ചെടുത്ത് ആളുകളെ കബളിപ്പിച്ച യുവതി അറസ്റ്റിൽ

ബെംഗളൂരു: കുട്ടികളെ റിയാലിറ്റി ഷോയിൽ അവതരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി മാതാപിതാക്കളെ വഞ്ചിച്ച കേസിൽ യുവതിയെ കോടതി വെള്ളിയാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പ്രൊഡക്ഷൻ ആൻഡ് ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന നിഷ നരസപ്പ തങ്ങളുടെ കുട്ടികളെ റിയാലിറ്റി ഷോയിൽ അവതരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മാതാപിതാക്കളിൽ നിന്ന് 40 ലക്ഷം രൂപ പിരിച്ചെടുത്തു എന്നാണ് പരാതി.

മാതാപിതാക്കളെ ആകർഷിക്കാൻ, കുട്ടികളെ  റിയാലിറ്റി ഷോകളുടെയും ഒരു ഗാന ആൽബത്തിന്റെയും ഭാഗമാകുമെന്ന് വാഗ്ദാനം ചെയ്തുവെന്നും കുട്ടികളെ  കിഡ്‌സ് ഷോയിൽ അഭിനയിപ്പിക്കാം എന്ന വാക്കിന്റെ പുറത്താണ് മാതാപിതാക്കളിൽ നിന്ന് പണം പിരിച്ചെടുത്തതെന്നും പരാതിക്കാരായ മാതാപിതാക്കൾ പറയപ്പെടുന്നു.

  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം

വ്യാഴാഴ്ചയാണ് മാസ്റ്റർ ആനന്ദിന്റെ ഭാര്യ യശസ്വിനി നിഷയ്‌ക്കെതിരെ ബെംഗളൂരു സദാശിവനഗർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. എൻഎൻ പ്രൊഡക്ഷൻസ് ആൻഡ് ഇവന്റ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന നിഷ, കുട്ടികളുടെ ടാലന്റ് ഷോകളിലും മറ്റും പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുമെന്ന് പറഞ്ഞ് ആളുകളെ വശീകരിച്ചെന്നാണ് ആരോപണം.

എൻഎൻ പ്രൊഡക്ഷൻസിന് കീഴിൽ നടത്തിയിരുന്ന ചില ഷോകൾ പ്രചരിപ്പിക്കാനാണ് നിഷ ആദ്യം തങ്ങളുടെ അടുത്ത് വന്നതെന്നും തുടർന്ന് കുട്ടികളെ റിയാലിറ്റി ഷോകളുടെയും ആൽബം ഗാനങ്ങളുടെയും ഭാഗമാക്കുമെന്ന് വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് നിഷ പണം വാങ്ങിയതായി മനസ്സിലാക്കുകയായിരുന്നു എന്നും യശസ്വിനി പറയുന്നു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

നിഷയിൽ നിന്ന് വഞ്ചന നേരിട്ടതായി ആരോപിച്ച് ആളുകളിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് നിഷയുടെ ഇവന്റുകൾ പ്രൊമോട്ട് ചെയ്യുന്നത് നിർത്തിയതായും യശസ്വിനി പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ ആളുകളിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് നിഷയ്ക്ക് എതിരെയുള്ള ആരോപണം. നിഷ തങ്ങളെ വഞ്ചിച്ചതായി ഇതുവരെ പറയപ്പെടുന്ന 17 പേരും യശസ്വിനി ഉൾപ്പെടെ 11 പേർ സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts