ക്ഷേത്രങ്ങളിൽ ഇനി മൊബൈൽ ഫോൺ വേണ്ട നിരോധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: ക്ഷേത്രങ്ങളിൽ പോലും മൊബൈൽ ഫോൺ ഉപയോഗത്തിൽ മുഴുകി ഇരിക്കുന്ന ഭക്തരെ നിയന്ത്രിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.

ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ മൊബൈൽ ഫോൺ ഉപയോഗം മറ്റ് ഭക്തരെയും ജീവനക്കാരെയും ശല്യപ്പെടുത്തുന്നുവെന്നതാണ് കാരണമായി പറയുന്നത്.

  ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: നാല് പേർ രക്ഷപെട്ടത് അത്ഭുതകരമായി

മുന്‍പ് പലതവണ തവണ മൊബൈൽ നിരോധനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നെങ്കിലും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല. ഭക്തര്‍ക്ക് പുറമെ ജീവനക്കാര്‍ക്കും വിലക്ക് ബാധകമാണ്. അഥവാ മൊബൈൽ കൊണ്ടുപോകണമെങ്കിൽ അവ സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രം ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നേരത്തെ തന്നെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേ മാതൃകയിലാണ് കർണാടക സർക്കാരും സ്വീകരിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ച് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!
[masterslider id="10"]

Related posts

Click Here to Follow Us