ഇന്ദിരാനഗറിലെ വീട്ടിൽ കനത്ത സുരക്ഷ; സിദ്ധരാമയ്യയും ഡികെ ശിവകുമാറും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും എത്തും;11 മണിയോടെ കേരളത്തിലേക്ക് പ്രത്യേക വിമാനത്തിൽ.

ബെംഗളൂരു : കേരളത്തിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം, കർണാടക മുൻ മന്ത്രിയായിരുന്ന ടി. ജോണിൻ്റെ ഇന്ദിരാനഗറിലെ വീട്ടിൽ എത്തിച്ചു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്തിമോപചാരം അർപ്പിക്കാൻ എത്തും, അതിനാൽ തന്നെ വീടിനടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ശേഷം ഇവിടെ നിന്നും 11 മണിയോടെ എയർ ആംബുലൻസ് വഴി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരങ്ങൾ.ഉമ്മൻ ചാണ്ടിയുടെ 3 മക്കളും അതേ വിമാനത്തിൽ അനുഗമിക്കും.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

മറ്റൊരു പ്രത്യേക വിമാനത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മറ്റുള്ളവരും കേരളത്തിലേക്ക് തിരക്കും.

മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
[masterslider id="10"]

Related posts