20,000 രൂപ കടത്തിന്റെ പേരിൽ സഹപ്രവർത്തകന്റെ പീഡനം; യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: കടം വാങ്ങിയതിന്റെ പേരിൽ സഹപ്രവർത്തകൻ നൽകിയ പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു.

കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഞായറാഴ്ചയാണ് പുറത്തറിഞ്ഞത്. ഗൗരിബിദാനൂർ താലൂക്കിലെ ഉടമലോട് വില്ലേജിലെ താമസക്കാരനായ എച്ച്.കെ.പൃഥ്വിരാജ് (26) ആണ് മരിച്ചത്.

മുത്തച്ഛന് അസുഖമായെതിനാൽ ചികില്സിക്കുന്നതിനായാണ് പൃഥ്വിരാജ് തന്റെ സഹപ്രവർത്തകൻ കൂടിയായ രഘുവിൽ നിന്ന് കടം വാങ്ങിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.

പൃഥ്വിരാജ് 20,000 രൂപയാണ് രണ്ടുമാസത്തെ കാലാവധിക്കാണ് വായ്പ എടുത്തിരുന്നതെന്ന് ഇരയുടെ പിതാവ് രാമചന്ദ്ര പറഞ്ഞു. പൃഥ്വിരാജിന്റെ കൈയ്യ് ഒടിവുണ്ടായതിനാൽ ജോലിക്ക് അവധിയിലായിരുന്നു . ഇതോടെ പണം നൽകാൻ സാധിക്കാതെ വന്നതോടെ  പ്രിത്വിരാജിന്റെ സുഹൃത്ത് വാഹനം തടഞ്ഞു നിർത്തി 24,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.

സുഹൃത്തും പ്രിത്വിരാജിനെ അപമാനിച്ചതായും കടം തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ തന്റെ അമ്മയെ അയയ്ക്കാൻ തന്റെ മകനോട് പറയുകയും ചെയ്തുവെന്നും പിതാവ് രാമചന്ദ്ര പറഞ്ഞു.

പൃഥ്വിരാജ് ACT ഫൈബർനെറ്റിൽ നെറ്റ്‌വർക്ക് എഞ്ചിനീയറായി ജോലി ചെയ്തിരുന്നത്. തന്റെ ഓഫീസിന് മുന്നിൽ വെച്ച് ഇയാൾ തന്നെ പീഡിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തുവെന്നും ‘അമ്മ മഞ്ജുള പറഞ്ഞു.

തന്റെ മകൻ കടം തിരിച്ചടയ്ക്കാൻ രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും അടുത്തിടെ കൈക്ക് ഒടിവ് സംഭവിച്ചതിനാൽ അത് സാധിച്ചില്ല. വ്യാഴാഴ്ച ഗൗരിബിദാനൂരിലെത്തിയ ഇയാൾ ശനിയാഴ്ച ആത്മഹത്യ ചെയ്യുകയായിരുന്നു. ഞായറാഴ്ചയാണ് ഇക്കാര്യം അറിഞ്ഞത് എന്നും മാതാവ് വ്യക്തമാക്കി.

അതേസമയം, ഗൗരിബിദാനൂർ റൂറൽ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us