ബെംഗളൂരൂ: നടന്‍ അര്‍ജുനെതിരായ മീടു കേസില്‍ കൂടുതല്‍ തെളിവ് നല്‍കാന്‍ ബെംഗളൂരു പോലീസ് തന്നോട് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ നടി ശ്രുതി ഹരിഹരന്‍ തള്ളി.
അര്‍ജുനെതിരെ നടി നല്‍കിയ പരാതിയിലാണ് കേസ് നടക്കുന്നത്. നേരത്തെ ജൂണ് ഒന്‍പതിന് ബെംഗളൂരു പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനെ ശ്രുതി ചോദ്യം ചെയ്തിരുന്നു.
റിപ്പോര്‍ട്ടിലെ പാളിച്ചകളായിരുന്നു നടി ചൂണ്ടിക്കാണിച്ചത് എന്നാല്‍ കൂടുതല്‍ തെളിവുകള്‍ നടി പോലീസിന് കൈമാറണമന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ബെംഗളൂരു പോലീസ് നടിയില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് സമീപിച്ചതെന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ബെംഗളൂരു പോലീസില്‍ നിന്ന് യാതൊരു ചോദ്യവും ഉണ്ടായിട്ടില്ല. അവര്‍ തന്നോട് തെളിവുകള്‍ ആവശ്യപ്പെട്ടിട്ടില്ല. അതിലുപരി പോലീസ് റിപ്പോര്‍ട്ടിനെ താന്‍ ചോദ്യം ചെയ്തിട്ടില്ല. ഈ വര്‍ഷം തനിക്ക് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചിരുന്നു”.
തെളിവുകളുടെ അഭാവത്തില്‍ ഈ കേസ് അവസാനിപ്പിക്കുകയാണ് എന്നായിരുന്നു കോടതി അറിയിച്ചത്. ഇതിനെതിരെ ഹര്‍ജി സമര്‍പ്പിക്കാന്‍ പതിനഞ്ച് ദിവസവും അനുവദിച്ചിരുന്നു. എന്നാല്‍ ഹര്‍ജി സമര്‍പ്പിക്കേണ്ടെന്നാണ് തീരുമാനിച്ചത്. പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നു. കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്യേണ്ടതില്ലെന്നും തീരുമാനിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു.
2018ല്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി എല്ലാവരെയും ഞെട്ടിച്ചത്. മീടൂ ഇരകളെ പിന്തുണയ്ക്കാനായിരുന്നു തീരുാനം. അക്രമത്തെ താന്‍ അതിജീവിവിച്ചത് കൊണ്ട് പല കാര്യങ്ങളും അറിയാം. വിസ്മയ എന്ന ചിത്രത്തിനിടെ അനുമതിയില്ലാതെ ശരീരത്തത്തില്‍ സ്പര്‍ശിച്ചുവെന്നും നടി പറയുന്നു.
ബെംഗളൂരു കബ്ബണ്‍ പാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ ശ്രുതി അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കബ്ബണ്‍ പാര്‍ട്ട് പോലീസ് പറഞ്ഞു. കോടതിയെ റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാനില്ല. സാക്ഷികളെയും, തെളിവുകളെയുമെല്ലാം സ്വീകരിക്കേണ്ടത് പോലീസ് ‘ എന്നും ശ്രുതി പഞ്ഞു
‘താന്‍ പറഞ്ഞ ആരോപണങ്ങള്‍ കോടതി തള്ളി. ഇത് മുമ്പേ ഞാന്‍ പറഞ്ഞ കാര്യമാണ് മീടുവിനെതിരെ പ്രതികരിക്കുകയും, പ്രതിഷേധിക്കുകയും ചെയ്തത് തന്റെ വിജയമാണ്. തന്റെ കേസില്‍ പെട്ടെന്ന് മാധ്യമങ്ങള്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങി. കോടതിയുടെ വിധിക്കെതിരെ നേരത്തെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു’ എന്നും ശ്രുതി പറഞ്ഞു.
തനിക്ക് നേരെ പീഡന ശ്രമമുണ്ടായത് അന്‍പതോളം ആളുകള്‍ നോക്കി നില്‍ക്കുമ്പോഴാണ്. ഒരുപാട് സമയമാണ് കളഞ്ഞത്. പക്ഷേ അര്‍ജുന്റെ പെരുമാറ്റത്തെ മുമ്പ് ചോദ്യം ചെയ്യാന്‍ തനിക്ക് സാധിച്ചി്ടുണ്ട്. അര്‍ജുന്‍ തന്റെ പെരുമാറ്റം ഏത് രീതിയിലായിരിക്കണമെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്’ എന്നും നടി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.