ബെംഗളൂരു: കലബുറഗി വിമാനത്താവളത്തിൽ രാത്രി ലാൻഡിംഗ് സൗകര്യത്തിന് ഏവിയേഷൻ സേഫ്റ്റി റെഗുലേറ്റർ ഡിജിസിഎ അനുമതി നൽകിയതായി ഔദ്യോഗിക അറിയിപ്പ്. മെയ് 17 ന് ലഭിച്ച അനുമതി പ്രകാരം എല്ലാ കാലാവസ്ഥയിലും വിമാന സർവീസുകൾ നടത്താൻ വിമാനക്കമ്പനികളെ അനുവദിക്കും. 2019 നവംബറിലാണ് കലബുറഗി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിമാനത്താവളത്തിൽ രാത്രി ലാൻഡിംഗ് സൗകര്യം ഒരുക്കണമെന്ന് ഏറെ നാളായി ആവശ്യമുയർന്നിരുന്നു. രാത്രി ലാൻഡിംഗ് സൗകര്യത്തിനായി ഡിജിസിഎയുടെ അനുമതിയോടെ, എല്ലാ കാലാവസ്ഥാ പ്രവർത്തനങ്ങൾക്കുമായി വിമാനത്താവളത്തിനുള്ള എയറോഡ്രോം ലൈസൻസ് വിഎഫ്ആർ (വിഷ്വൽ ഫ്ലൈറ്റ് നിയമങ്ങൾ) എന്നതിൽ നിന്ന് ഐഎഫ്ആർ (ഇൻസ്ട്രുമെന്റൽ…
Read MoreMonth: May 2023
അവസാന നാലുമാസം ബൊമ്മെ സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 44 കോടി
ബെംഗളൂരു : മുൻ ബി.ജെ.പി. സർക്കാരിന്റെ അവസാന നാലുമാസം പരസ്യങ്ങൾക്കായി ചെലവിട്ടത് 44.42 കോടി രൂപയെന്ന് കണക്കുകൾ. സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ പ്രചാരണത്തിനും പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ പ്രതിരോധിക്കാനുള്ള പരസ്യങ്ങളുമാണ് നൽകിയത്. അച്ചടി മാധ്യമങ്ങൾക്ക് 27.46 കോടി രൂപയും ചാനലുകൾ ഉൾപ്പെടെയുള്ള മറ്റു മാധ്യമങ്ങൾക്ക് 16.96 കോടിയും നൽകിയെന്നാണ് കണക്ക്. രാഹുൽഗാന്ധിയുടെ ഭാരത്‌ജോഡോ യാത്ര, പ്രതിപക്ഷം സംഘടിപ്പിച്ച മേക്കേദാട്ടു യാത്ര എന്നിവയുടെ സമയത്ത് വിവിധ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടുള്ള പരസ്യവും സർക്കാർ പ്രസിദ്ധീകരിച്ചു. ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാത ഉദ്ഘാടനസമയത്തും വലിയതുകയാണ് പരസ്യങ്ങൾക്കായി മാറ്റിവെച്ചത്. എന്നാൽ എല്ലാ…
Read Moreവീടിനുമുമ്പിലെത്തിയവരുടെ പരാതികൾ നേരിട്ടു കേട്ട് സിദ്ധരാമയ്യ
ബെംഗളൂരു : വീടിനുമുമ്പിൽ പൊതുജനങ്ങളിൽനിന്ന് പരാതികളും അപേക്ഷകളും സ്വീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിക്കുമുമ്പിലാണ് പരാതികളുമായി ആളുകൾ എത്തിയത്. ആളുകളുടെ പരാതികൾ അദ്ദേഹം നേരിട്ടുകേട്ടു. അപേക്ഷകൾ വായിച്ചുനോക്കി നടപടിക്കായി മാറ്റി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷമുള്ള സിദ്ധരാമയ്യയുടെ ആദ്യത്തെ ജനസമ്പർക്കപരിപാടിയായിരുന്നു ഇത്.
Read Moreഅങ്ങനെ അവന്‍ തിരിച്ചെത്തുകയാണ് സുഹൃത്തുക്കളേ; ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തി ബാറ്റില്‍ ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ
ഇന്ത്യന്‍ വിപണിയില്‍ താത്കാലികമായി തിരിച്ചെത്തി ബാറ്റില്‍ ഗ്രൗണ്ടസ് മൊബൈല്‍ ഇന്ത്യ. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ ഉള്‍പ്പടെയുള്ള ആപ്പ് സ്റ്റോറുകളില്‍ നിന്നും ഇപ്പോള്‍ ബിജിഎംഐ 2.5 ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി നിരോധിക്കപ്പെട്ട ഈ ജനപ്രിയ ഗെയിമിന് മൂന്ന് മാസത്തേക്കാണ് നിരോധനം നീക്കിയിരിക്കുന്നത്. ചൈനയിലേക്കുള്ള വിവരക്കടത്ത് ആരോപിച്ച് പബ്ജി മൊബൈല്‍ നിരോധിച്ചതോടെ കൊറിയന്‍ കമ്പനിയായ ക്രാഫ്റ്റണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഗെയിം ആണ് ബിജിഎംഐ. ഇന്ത്യക്കു വേണ്ടി പബ്ജിയെ റീ ബ്രാന്‍ഡ് ചെയ്ത പതിപ്പായിരുന്നു ഇത്. പുതിയ പതിപ്പില്‍ കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം അനുസരിച്ച്…
Read More2023 ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട് മഹേന്ദ്ര സിങ്ങും സംഘവും
രണ്ട് ദിനമായി മഴ കളിച്ച ഐപിഎല്‍ ഫൈനലില്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കിരീടം. ഇതോടെ അഞ്ചാം ഐപിഎല്‍ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്‌കെ, ഇന്നിംഗ്‌സിലെ അവസാന പന്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കുകയായിരുന്നു. സിഎസ്‌കെയുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് മുന്നോട്ടുവെച്ച 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുഹമ്മദ് ഷമിയുടെ മൂന്ന്…
Read Moreപൈതൃക നഗരമായ മൈസൂരുവിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്
ബെംഗളൂരു: സ്കൂൾ കുട്ടികൾക്കുള്ള വേനൽ അവധി അവസാനിക്കാനിരിക്കെ, പൈതൃക നഗരമായ മൈസൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ശനിയും ഞായറും വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. മൈസൂരിലെ എല്ലാ ഹോട്ടൽ മുറികളിലും വെള്ളിയാഴ്ച രാത്രി മുതൽ 100 ശതമാനം ആളുണ്ടായിരുന്നുവെന്ന് മൈസൂരു ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ മേധാവി സി നാരായണഗൗഡ പറഞ്ഞു. കൂടാതെ 23,557 മുതിർന്നവരും 4,706 കുട്ടികളും 29 വിദേശികളും ഉൾപ്പെടെ 28,292 സന്ദർശകരാണ് ഞായറാഴ്ച മൈസൂരു കൊട്ടാരത്തിൽ എത്തിയത്. 21,040 മുതിർന്നവരും 4,446 കുട്ടികളും 41 വിദേശികളും ഉൾപ്പെടെ 25,527 സന്ദർശകരാണ് ശനിയാഴ്ച എത്തിയതെന്ന് മൈസൂരു പാലസ്…
Read Moreകുട്ടികളുടെ മനസ്സിൽ വിഷം കുത്തിവെക്കുന്ന പാഠങ്ങൾ അനുവദിക്കില്ല; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: പാഠങ്ങളിലൂടെ കുട്ടികളുടെ മനസ്സ് മലിനമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ. കർണാടകയുടെ ഐക്യവും മതേതര പൈതൃകവും സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ല, വിദ്വേഷ രാഷ്ട്രീയം വെച്ചുപൊറുപ്പിക്കില്ലെന്നും ഭയത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാൽപ്പതിലധികം എഴുത്തുകാരുമായും വിവിധ സംഘടനാ മേധാവികളുമായും അദ്ദേഹത്തിന്റെ ഹോം ഓഫീസായ കൃഷ്ണയിൽ നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. രാജ്യത്തെ അപകടത്തിലാക്കുകയും ബഹുസ്വരത തകർക്കുകയും ചെയ്യുന്ന ഭാരതീയ ജനതാ പാർട്ടിക്കെതിരെ (ബിജെപി) ഉറച്ച നിലപാട് സ്വീകരിക്കുന്നതിനും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കാര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ്…
Read Moreകോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം ; വ്യക്തി വൈരാഗ്യമെന്ന് പോലീസ്
ബെംഗളൂരു: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്. പിറന്നാളാഘോഷത്തിനിടെ ഉണ്ടായ തമ്മില്‍ത്തല്ലിനിടെയാണ് കൊലപാതകം ഉണ്ടായത്. സംഭവത്തില്‍ പ്രതികളായ ആറ് പേരെയും അറസ്റ്റ് ചെയ്തതായി നന്ദിനി ലേ ഔട്ട് പോലീസ് പറഞ്ഞു. മെയ് 24-നാണ് ചാമുണ്ഡേശ്വരി നഗറില്‍ രാത്രി രവി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തര്‍ക്കത്തിനിടെ ഒരു സംഘം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കൊലപാതകം നടത്തിയ മഞ്ജ, സ്പോട്ട് നാഗ, ഗോപി എന്നിവരെയും സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
Read Moreനഗരത്തിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പ്
ബെംഗളൂരു: നഗരത്തിൽ ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം ബെംഗളുരു നഗരത്തിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ദിവസങ്ങളിലും ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരു, ബംഗളുരു റൂറൽ, ചിക് ബല്ലാപുര, കോലാർ, മണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മുമ്പേ പെയ്ത ശക്തമായ മഴയെ തുടർന്ന് ബെംഗളൂരുവിൽ മാത്രം രണ്ട് പേരാണ് മരിച്ചത്. നിരവധി താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും വെള്ളം കയറി.…
Read Moreസിദ്ധരാമയ്യക്കെതിരെ പരസ്യ വിമർശനം
ബെംഗളൂരു: കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിസഭ വികസനത്തില്‍ നേതാക്കളില്‍ അതൃപ്തി. പല പ്രമുഖ നേതാക്കളും മന്ത്രി പട്ടികയില്‍ നിന്ന് പുറത്താണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുകൂലികള്‍ക്ക് മന്ത്രി പട്ടികയില്‍ പ്രാധാന്യം ലഭിച്ചെന്ന പരാതിയാണ് പൊതുവെ ഉയര്‍ന്നത്. നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ നേതാവും മുൻ എം.പിയുമായ ബി.കെ. ഹരിപ്രസാദ് (68) , ഒമ്പതു തവണ എം.എല്‍.എയായ ആര്‍.വി. ദേശ്പാണ്ഡെ (76), ടി.ബി. ജയചന്ദ്ര (63), എം. കൃഷ്ണപ്പ (70) എന്നിവരടക്കമുള്ളവരെ പുറത്തു നിര്‍ത്തി കഴിഞ്ഞ 2016ല്‍ ജെ.ഡി-എസില്‍നിന്ന് സിദ്ധരാമയ്യ കൊണ്ടുവന്ന നേതാക്കളായ സമീര്‍ അഹമ്മദ് ഖാൻ, ചലുവരായ സ്വാമി,…
Read More