ട്രക്ക് മരത്തിലിടിച്ചതിനെ തുടർന്ന് ഒആർആർ ടെക് ഹബ്ബിൽ ഉണ്ടായത് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്

ബെംഗളൂരു: ഔട്ടർ റിംഗ് റോഡിന്റെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒരു നീണ്ട ട്രക്ക് റോഡരികിലെ മരത്തിലിടിച്ച് തിരക്കേറിയ റോഡിലേക്ക് തകർന്നു വീണതിനെ തുടർന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കുണ്ടായി. വാഹന ഉപഭോക്താക്കൾ, പ്രത്യേകിച്ച് ഒആർആർ ടെക് ഹബ്ബിലെ ഓഫീസുകളിലേക്ക് പോകുന്നവർ, സിൽക്ക് ബോർഡ് ജംഗ്ഷനും ബെല്ലന്തൂരിനും ഇടയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുന്നതായി സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടു. ഔട്ടർ റിംഗ് റോഡിൽ 27-ാം മെയിനിൽ നിന്ന് ഇബ്ലൂരിലേക്കുള്ള സർവീസ് റോഡിന്റെ മിലിട്ടറി ഗേറ്റിന് സമീപം രാവിലെ ഏഴ് മണിയോടെ ലോഡുമായി വന്ന ട്രക്ക് ഇടിച്ചതിനെ തുടർന്ന് മരം…

Read More

ബെംഗളൂരു വിമാനത്താവളത്തിന് പുതിയ അംഗീകാരം കൂടി

ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി) കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലെ (കെഐഎ) ടെർമിനൽ 2 ന് ഹരിത കെട്ടിടങ്ങൾക്കായുള്ള പുതിയ റേറ്റിംഗ് സംവിധാനത്തിന് കീഴിൽ സുസ്ഥിരതയ്ക്കായി പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലഭിച്ചു. ഐ‌ജി‌ബി‌സിയുടെ പുതുതായി ആരംഭിച്ച ഗ്രീൻ ന്യൂ ബിൽഡിംഗ്സ് റേറ്റിംഗ് സിസ്റ്റത്തിന് കീഴിലാണ് സർ‌ട്ടിഫിക്കേഷൻ നൽകിയതെന്ന് കെ‌ഐ‌എ പ്രവർത്തിപ്പിക്കുന്ന ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി‌ഐ‌എൽ) വ്യാഴാഴ്ച അറിയിച്ചു. ‘ഒരു പൂന്തോട്ടത്തിലെ ടെർമിനൽ’ ആയി വിഭാവനം ചെയ്ത T2, ചുറ്റുമുള്ള പ്രകൃതി പരിസ്ഥിതിയുമായി വാസ്തുവിദ്യാ വൈദഗ്ദ്ധ്യം കൂടിച്ചേർന്ന് സഞ്ചാരികളുടെ അനുഭവം ഉയർത്തുന്നതായി കോൺഫെഡറേഷൻ ഓഫ്…

Read More

അറ്റകുറ്റപണികൾ നടക്കുന്നു: കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്സ് ഈ ദിവസം സർവീസ് ആലപ്പുഴ വഴി

ബെംഗളൂരു: മാവലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്സ് (16525 ) 21 ന് ആലപ്പുഴ വഴി സർവീസ് നടത്തും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ , ചേർത്തല, എറണാകുളം ജംക്ഷൻ, എന്നിവിടങ്ങളിൽ നിർത്തും. മാവേലിക്കര, ചെങ്ങന്നൂർ , തിരുവല്ല, ചങ്ങനാശ്ശേരി , കോട്ടയം, പിറവം റോഡ്, തൃപ്പുണിത്തുറ ഇനീ സ്റ്റോപ്പുകൾ ഉണ്ടാകില്ല

Read More

എന്റെ പിൻഗാമിക്ക് ഉടൻ ചുമതല കൈമാറും: ഡിജി ആൻഡ് ഐജിപി സൂദ്

ബെംഗളൂരു: തന്റെ പിൻഗാമിക്ക് ഉടൻ ചുമതല കൈമാറുമെന്ന് സംസ്ഥാന പോലീസ് മേധാവി പ്രവീൺ സൂദ് ബുധനാഴ്ച പറഞ്ഞു. 1986 ബാച്ച് കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സൂദിനെ ഈ ആഴ്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഡയറക്ടറായി നിയമിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ക്യാബിനറ്റിനായുള്ള നിയമന സമിതിയാണ് അദ്ദേഹത്തെ പ്രീമിയർ ഏജൻസിയുടെ തലവനായി തിരഞ്ഞെടുത്തത്. “ഞാൻ ഉടൻ തന്നെ എന്റെ പിൻഗാമിക്ക് ചുമതല കൈമാറുകയും കർണാടക ഡിജിയുടെയും ഐജിപിയുടെയും ഈ ഔദ്യോഗിക ഹാന്ഡിലിൽ നിന്ന് പുറത്തുപോകുകയും ചെയ്യും. ചുമതലയേറ്റ ശേഷം 2020…

Read More

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആവേശത്തില്‍ നഗരം

ബെംഗളൂരു: സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ബെംഗളുരൂ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തകൃതിയിൽ നടക്കുന്നു. നാളെ ഉച്ചയ്ക്ക് 12 .30 ന് ആണ് ചടങ്ങ്. ബുധനാഴ്ച ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ ആരംഭിച്ചെങ്കിലും മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാത്തതിനാൽ അത് നിർത്തിവെക്കുകയായിരുന്നു. ഇന്നലെ ഡൽഹിയിൽ എ.ഐ സി.സി ജനറൽ സെക്രെട്ടറി കെ.സി.വേണുഗോപാൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷമാണ് നിർമാണം പുനരാരംഭിച്ചത്. എം.എൽ.എമാരും മറ്റ് അതിഥികളും ഉൾപ്പെടെ അരലക്ഷം പേർക്ക് നേരിട്ട് ചടങ്ങ് കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. സ്റ്റേഡിയത്തിന് പുറത്ത് സിദ്ധരാമയ്യയെ അഭിനന്ദിച്ചു കൊണ്ട് കൂറ്റൻ ഫ്ലസ്ഉകളും ബാനറുകളും…

Read More

ബിജെപി നേതാവ് പുഴയിൽ മുങ്ങി മരിച്ചു

ബെംഗളൂരു:ബിജെപി നേതാവ് പുഴയിൽ മുങ്ങിമരിച്ചു. ബിജെപി നേതാവും ദക്ഷിണ കന്നഡ ജില്ല പഞ്ചായത്ത് മുൻ അംഗവുമായ നവീൻ കുമാർ റായ് മനേലയാണ് മരിച്ചത്. വ്യാഴാഴ്ച പയസ്വിനി പുഴയിൽ വീണാണ് ദാരുണ മരണം. മോട്ടോറിന്റെ ഫുട്ട് വാൽവ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ തെന്നിവീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശക്തമായ ഒഴുക്കിൽ കാണാതായ ആളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.

Read More

സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം

ബെംഗളൂരു: കർണാടകത്തിൽ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ്‌ നേതൃത്വം. എന്നാല്‍ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ലെന്ന് റിപ്പോർട്ട്‌. മറ്റ് കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി…

Read More

ഡികെഎസിനെ അനുനയിപ്പിച്ചത് സോണിയയുടെ ഇടപെടലിൽ

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് കുറഞ്ഞതൊന്നും വേണ്ടെന്നും ഇല്ലെങ്കിൽ വെറും എം.എൽ.എ മാത്രമായി തുടരുമെന്നും വാശി പിടിച്ചു നിന്ന ഡി.കെ ശിവകുമാർ എന്ന അതികായൻ മുട്ടുമടക്കിയത് സോണിയ ഗാന്ധിക്ക് മുന്നിൽ. ബുധനാഴ്ച രാത്രി വരെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും പൂർണ ടേം ആവശ്യമാണെന്നു ഡി.കെ.യുടെ നിർബന്ധം. പൂർണ ടേമില്ലെങ്കിൽ ആദ്യ ടേമിൽ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാനില്ലെങ്കിൽ മുഖ്യമന്ത്രിയാകാനില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലാതെ എം.എൽ.എയായി തുടരുമെന്നായിരുന്നു ഡി.കെ മുന്നോട്ടുവെച്ചത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പലരും പല തവണ പല തരത്തിൽ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല.…

Read More

കർണാടകയിലെ ഏറ്റവും ഭാഗ്യവാനായ രാഷ്ട്രീയക്കാരൻ! ബീഫ് കഴിക്കുമെന്ന് ഉറക്കെ വിളിച്ചു പറയാൻ ധൈര്യം കാട്ടിയ തൻ്റേടി! അവിശ്വസി;”ട്രെബിൾ ഷൂട്ടറെ”മലർത്തിയടിച്ച കുശാഗ്രബുദ്ധി!

ബെംഗളൂരു : കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും ഭാഗ്യവാനായ രാഷ്ട്രീയക്കാരൻ ആരാണെന്ന് ചോദിച്ചാൽ അത് മൈസൂരുവിലെ സിദ്ധരാമന ഗുണ്ടി എന്ന ഗ്രാമത്തിൽ ജനിച്ച സിദ്ധരാമയല്ലാതെ മറ്റാരുമല്ല എന്ന് തന്നെ പറയേണ്ടി വരും, ഇത് മുഴുവൻ വായിച്ചാൽ നിങ്ങളും അത് അംഗീകരിക്കും. വളരെ കഷ്ടപ്പെട്ട ഒരു ബാല്യകാലം കടന്ന് നിയമ ബിരുദവും നേടിയ സിദ്ധു രാഷ്ട്രീയ ത്തിലേക്ക് കടന്നതിന് ശേഷം ലോക്ദൾ, ജനതാ പാർട്ടി, ജനതാദൾ, ജെഡി എസ് എന്നീ രാഷ്ടീയ പാർട്ടികളിൽ സാഹചര്യകൾക്ക് അനുസരിച്ച് അംഗമായിട്ടുണ്ട്. ധരംസിംഗിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്- ജനതാദൾ മന്ത്രിസഭയിൽ കുറച്ച് കാലം…

Read More

സംയമനം വിട്ട് പെരുമാറി ബിഗ് ബോസിൽ നിന്നും റോബിൻ വീണ്ടും പുറത്തായി 

ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി എത്തിയ സീസൺ 4 മത്സരാർത്ഥി റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്ന് പുറത്തായി. സംയമനം വിട്ട് പെരുമാറിയതിനാണ് പൊടുന്നനെ ബിഗ് ബോസിന്‍റെ നടപടി ഉണ്ടായത്. പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച്‌ പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍…

Read More
Click Here to Follow Us