ബെംഗളൂരുവിലേക്കുള്ള ബസിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: പുതുച്ചേരിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്ലീപ്പർ ബസിൽ വിദേശ പൗരയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ജർമ്മൻ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിക്കുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്ത ഇയാളെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടിരുന്നു. പിന്നീട് യുവതി നൽകിയ പരാതിയെത്തുടർന്നാണ് ബംഗളൂരുവിൽ നിന്ന് പോലീസ് പ്രതിയെ പിടികൂടിയത്.

പുതുച്ചേരിയിൽ നിന്ന് യാത്ര പുറപ്പെട്ടതിന് പിന്നാലെ യുവതിയുടെ ബർത്തിന് തൊട്ടു താഴെയുള്ള ബർത്തിൽ ഇയാൾ വന്നു കിടന്നു ലൈംഗിക ചേഷ്ടകൾ കാട്ടാൻ തുടങ്ങിയെന്ന് യുവതിയുടെ പരാതി. ഇയാൾക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നു. നഗ്നതാപ്രദർശനം നടത്തിയതിന് ശേഷം ബർത്തിന് സമീപം വന്ന് ശരീരത്തിൽ തൊടാൻ ശ്രമിച്ചതോടെ യുവതി പ്രതികരിക്കുകയായിരുന്നു. ബഹളം വച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ഇടപെട്ടു. അക്രമിക്ക് ഒപ്പമുണ്ടായിരുന്ന യുവതി ബസ് ജീവനക്കാരെ തടയാൻ ശ്രമിച്ചെങ്കിലും യുവാവിനെ കൈകാര്യം ചെയ്തതിന് ശേഷം ജീവനക്കാർ ഇരുവരേയും വഴിയിൽ ഇറക്കിവിട്ടു.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

ബെംഗളൂരുവിൽ എത്തിയതിന് ശേഷം അതിക്രമത്തിന് ഇരയായ യുവതി പുതുച്ചേരി പോലീസിൽ പരാതി നൽകി. സംഭവത്തെ തുടർന്ന് പോലീസ് ട്രാവൽസ് കമ്പനിയിൽ നിന്നും യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചു. പെൺസുഹൃത്തിൻറെ പേരിലാണ് അക്രമി ബർത്ത് ബുക്ക് ചെയ്തിരുന്നതെന്ന് കണ്ടെത്തി. ബസിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ വീഡിയോയും ഇതിനിടെ പുറത്ത് വന്നു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത സുഹൃത്തിൽ നിന്നും വിവരം ശേഖരിച്ച ശേഷം വീഡിയോയിൽ കണ്ട അക്രമി ബംഗളൂരു സ്വദേശി ശരത് ആണെന്ന് തിരിച്ചറിഞ്ഞ പുതുച്ചേരി പോലീസ് ഇയാളെ പിടികൂടി. ഭവാനിഗർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റ് കാമ്പസിന് സമീപത്ത് നിന്നുമാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts