കേരളത്തിലേക്കും ഇനി ഇ –ബസിൽ പോകാം

ബെംഗളൂരു: കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിലേക്ക് ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി സ്വകാര്യ ഏജൻസികൾ. ബെംഗളൂരു– തിരുപ്പതി സംസ്ഥാനാന്തര റൂട്ടിൽ ഫ്രെഷ് ബസ്, ന്യൂ ഗോ എന്നീ ഏജൻസികളാണ് ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിച്ചത്. ഡീസൽ ബസുകളെ അപേക്ഷിച്ച് ചെലവ് കുറവും സംസ്ഥാനാന്തര പെർമിറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ഇളവുമാണ് ഇലക്ട്രിക് ബസ് സർവീസിന് അനുകൂലമായിരിക്കുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്റർ വരെ യാത്ര ചെയ്യാമെന്നതും മലബാർ മേഖലയിലേക്ക് സർവീസ് ആരംഭിക്കുന്നതിന് സൗകര്യപ്രദമാണ്. കേന്ദ്ര സർക്കാരിന്റെ ഫെയിം പദ്ധതിയിൽപെടുത്തി ആദ്യഘട്ടത്തിലെ 50 ബസുകളിൽ 34 ബസുകളാണ്…

Read More

ഗർഭിണികൾക്ക് 6 മാസത്തേക്ക് 6000, നാല് ശതമാനം സംവരണം പുനസ്ഥാപിക്കും നിരവധി പ്രഖ്യാപനങ്ങളുമായി ജെഡിഎസ് 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജെഡിഎസ് പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനസ്ഥാപിക്കുമെന്നും നന്ദിനി ബ്രാൻഡിനെ രക്ഷിക്കുമെന്നുമാണ് പ്രധാന വാഗ്ദാനങ്ങൾ. എച്ച്.ഡി. കുമാരസ്വാമി, സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം, പ്രകടനപത്രിക കമ്മിറ്റി മേധാവിയും എം.എൽ.സിയുമായ ബി.എം. ഫാറൂഖ് എന്നീ നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നും പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തു. കർഷകരായ യുവാക്കളെ വിവാഹം കഴിക്കുന്ന കുട്ടികൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ മേഖലയിൽ…

Read More

സോണിയ ഗാന്ധി വിഷ കന്യക ; ബസനഗൗഡ യന്തല്‍

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാര്‍ട്ടികള്‍ തമ്മിലുള്ള വാക്പോരും മുറുകുന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ വിഷകന്യക എന്നും പാക്, ചൈനീസ് ഏജന്‍റ് എന്നും ആക്ഷേപിച്ച്‌ ബി.ജെ.പി എം.എല്‍.എ ബസനഗൗഡ യന്തല്‍ രംഗത്തെത്തിയതോടെ വിവാദം രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഖെ വിഷപാമ്പിനോട് ഉപമിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ലോകം മൊത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ചുവന്ന പരവതാനി വിരിച്ച്‌ സ്വീകരിക്കുകയും അദ്ദേഹം ലോക നേതാവ് എന്ന പദവി നേടുകയും ചെയ്തു.…

Read More

കേരളത്തിൽ നിന്നും കാണാതായ എസ്. ഐ യെ മംഗളൂരുവിൽ നിന്ന് കണ്ടെത്തി

ബെംഗളൂരു: തിങ്കളാഴ്ച രാവിലെ അപ്രത്യക്ഷനായ തലശ്ശേരി പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ കോളയാട് പുന്നപ്പാറയിലെ കടൽക്കണ്ടം വീട്ടിൽ സി.പി.ലിനേഷിനെ മംഗളൂരുവിൽ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് ഇദ്ദേഹം മംഗളൂരുവിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം വരെ സ്വിച്ച് ഓഫായിരുന്ന ഇദ്ദേഹത്തിന്റെ ഫോൺ വ്യാഴാഴ്ച രാവിലെ പ്രവർത്തനക്ഷമമായതോടെയാണ് മംഗളൂരുവിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തലശ്ശേരി സി.ഐ എം. അനിലിന്റെ നേതൃത്വത്തിൽ പോലീസ് മംഗളൂരുവിലെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇദ്ദേഹം തലശ്ശേരിയിൽ നിന്ന് അപ്രത്യക്ഷനായത്. ചൊവ്വാഴ്ച വൈകിട്ട് ബംഗളൂരു…

Read More

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് ഇന്ന്

തൃശൂർ: തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. വന്ദേഭാരത്, കെ റെയിൽ അമിട്ടുകളാണ് സാമ്പിളിന്റെ പ്രധാന ആകർഷണമാകുക. പാറമേക്കാവിന്റെ വെടിക്കെട്ട് പുരയിലാകട്ടെ പല വർണ്ണത്തിലുള്ള നിലയമിട്ടുകളടക്കം കൗതുകം ഉണർത്തുന്ന വെടിക്കോപ്പുകൾ ഒരുങ്ങിയിട്ടുണ്ട്. വൈകുന്നേരം 7.30ന് തിരുവമ്പാടി വിഭാഗമാണ് അമിട്ട് ആദ്യ തിരി കൊളുത്തുക. സാമ്പിൾ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകൽപൂരം വെടിക്കെട്ട് എന്നിവയ്ക്കായി 2000 കിലോ വീതം പൊട്ടിക്കാനാണ് ജില്ലാ ഭരണകൂടത്തിനും പെസോയും അനുമതി നൽകിയിട്ടുള്ളത്. അതേസമയം ഓരോ വെടിക്കെട്ടിനുള്ളവ മാത്രമേ മാഗസിനിൽ സൂക്ഷിക്കാനാകൂ എന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുള്ളത്.

Read More

തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സംസ്ഥാനത്തെത്തും

ബെംഗളൂരു: രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കർണാടകത്തിലെത്തും. രാവിലെ ഒമ്പതിന് ബീദറിലെ ഹുംനാബാദിലും ഒരുമണിക്ക് വിജയപുരയിലും മൂന്നിന് ബെലഗാവിയിലെ കുടുച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. തുടർന്ന് വൈകീട്ട് ബെംഗളൂരുവിലെ മാഗഡി റോഡിൽ നൈസ് റോഡ്മുതൽ സുമനഹള്ളിവരെ നാലരകിലോമീറ്റർ റോഡ് ഷോ നയിക്കും. ഞായറാഴ്ച രാവിലെ 9.30-ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണ സമ്മേളനം. വൈകീട്ട് മൈസൂരുവിലെത്തുന്ന മോദി ജെ.എസ്.എസ്. വിദ്യാപീഠം സർക്കിളിൽനിന്ന് ബന്നിമണ്ഡപ സർക്കിളിലേക്ക് അഞ്ച് കിലോമീറ്റർ റോഡ് ഷോ നയിക്കും.

Read More

പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസം; ബിഎംടിസിക്ക് ബസ് ട്രയൽ നടത്താൻ ബയോഡീസൽ ലഭിച്ചില്ല

ബെംഗളൂരു: മാർച്ച് 12-ന് നിതി ആയോഗ് പ്രഖ്യാപിച്ച മെഥനോൾ ഡീസൽ ബസുകളുടെ ട്രയൽ റൺ ആരംഭിക്കുന്നതിന് ആവശ്യമായ ബയോഡീസൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് ഇതുവരെ ലഭിച്ചിട്ടില്ല. പൊതുഗതാഗത യൂട്ടിലിറ്റി 20 ബസുകളിൽ ട്രയൽ നടത്തുമെന്നായിരുന്നു പ്രാഥമിക പ്രഖ്യാപനം. ഇപ്പോൾ അഞ്ച് ബസുകൾ രണ്ട് മാസത്തേക്ക് ഓടിക്കാനും പിന്നീട് 15 എണ്ണം തുടരെ ചേർക്കാനുമാണ് ബി എം ടി സി തീരുമാനിച്ചത്. എന്നാൽ ട്രയൽ ആരംഭിക്കുന്നതിന് ആവശ്യമായ ഇന്ധനത്തിനായി (5,000 ലിറ്റർ) കാത്തിരിക്കുകയാണ് ഇപ്പോളും. ഇന്ത്യയുടെ ഗതാഗത മേഖലയെ വികസിപ്പിക്കാനും 2070-ഓടെ കാർബൺ പുറന്തള്ളൽ…

Read More

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ

ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് വടക്കൻ കർണാടകയിൽ എത്തും. തുടർന്ന്രാ വിലെ 11.30-ന് കലബുറഗിയിലെ ജെവാർഗിയിൽ പൊതുസമ്മേളനത്തിൽ സംബന്ധിക്കും. 3.15-ന് കൊപ്പാളിലെ കുഷ്താഗിയിൽ മഹിളാ സംവാദത്തിൽ പങ്കെടുക്കും. 4.45-ന് ബല്ലാരിയിൽ റോഡ് ഷോ നടത്തും.

Read More

കോൺഗ്രസിന്റെ വാറന്റി കാലഹരണപ്പെട്ടു, അതിന്റെ ഉറപ്പുകൾക്ക് ഗ്യാരന്റിയില്ല: പ്രധാനമന്ത്രി മോദി

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിൽ പ്രചാരണം ശക്തമാക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വെർച്വൽ മോഡിലൂടെ പതിനായിരക്കണക്കിന് ബി ജെ പി പ്രവർത്തകരെ അഭിസംബോധന ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ വാറന്റി തന്നെ കാലഹരണപ്പെടുമ്പോൾ അതിന്റെ ഉറപ്പുകളുടെ അർത്ഥമെന്താണെന്ന് ചോദിച്ചു കൊണ്ട് മോദി ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രഖ്യാപിച്ച ‘ഗ്യാരണ്ടികൾ’ ഉൾപ്പെടുന്നു — എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹജ്യോതി), എല്ലാ കുടുംബത്തിന്റെയും സ്ത്രീ തലയ്ക്ക് 2,000 രൂപ പ്രതിമാസ…

Read More

നരേന്ദ്ര മോദി ‘വിഷമുള്ള പാമ്പ്’ എന്ന പരാമർശം: മാപ്പ് പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ

ബെംഗളൂരു: തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വ്യാഴാഴ്ച കലബുറഗിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞതിന് പിന്നാലെയാണിത്, “പ്രധാനമന്ത്രി മോദി ഒരു വിഷ പാമ്പിനെപ്പോലെയാണ്, അതിന് വിഷമില്ലെന്ന് നിങ്ങൾ കരുതിയേക്കാം. കൊത്തിയാൽ ചത്തു എന്നായിരുന്നു മോദിക്കെതിരായി മല്ലികാർജുൻ ഖാർഗെ പറഞ്ഞത് ഇത് വിവാദമായതോടെ തന്റെ പരാമwർശം ബിജെപിയെ ഉദ്ദേശിച്ചാണെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചല്ലെന്നും ഖാർഗെ വ്യക്തമാക്കി. ഞാൻ പറഞ്ഞതെല്ലാം ഇതായിരുന്നുവെന്നും നമുക്ക് ഉള്ള ആശയപരമായ…

Read More
Click Here to Follow Us