മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് ബിഎൽ സന്തോഷ്? ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബി ജെ പി വലിയ തോതിലുള്ള വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ട്‌. ഭരണവിരുദ്ധ വികാരത്തിനൊപ്പം തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയില്‍ വലിയ കലഹം തന്നെ പൊട്ടിപ്പുറപ്പെട്ടു. എന്നാല്‍ ഇത്തവണ സംസ്ഥാനത്ത് പാര്‍ട്ടി വലിയ തോതിലുള്ള രാഷ്ട്രീയ പരീക്ഷണങ്ങളും നടത്തി വരുന്നുണ്ട്. പാര്‍ട്ടിയുടെ സംഘടന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷാണ് ഇത്തരം നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ജഗദീഷ് ഷെട്ടാര്‍, ലക്ഷ്മണ്‍ സവാദി, കെഎസ് ഈശ്വരപ്പ എന്നിവര്‍ക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ യഥാര്‍ത്ഥ കാരണം…

Read More

കിഴിവ് സാരി വില്പനക്കിടെ തമ്മിലടി, വൈറലായി വീഡിയോ

ബെംഗളൂരു: നഗരത്തിലെ ഒരു റീട്ടെയില്‍ സ്റ്റോറില്‍ സംഘടിപ്പിച്ച വാര്‍ഷിക വില്‍പ്പനയിൽ സാരിയുടെ പേരില്‍ തമ്മിൽ തല്ല്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാണ്. സ്‌റ്റോക്ക് ഒഴിവാക്കുന്നതിനായി മല്ലേശ്വരത്തെ പ്രശസ്തമായ സില്‍ക്ക് സാരിക്കടയില്‍ കിഴിവ് വില്‍പ്പന നടന്നിരുന്നു. ഇതിനിടെയാണ് ഈ സംഭവം നടന്നത്. വൈറല്‍ വീഡിയോയില്‍, മൈസൂരു പട്ട് സാരി വില്‍പ്പന പരിപാടിയില്‍ ഷോപ്പിംഗിനിടെ രണ്ട് സ്ത്രീകള്‍ തര്‍ക്കിക്കുന്നത് കാണാം. തര്‍ക്കം മൂത്ത് അവര്‍ പരസ്പരം തല്ലുകയും മുടിപിടിച്ചുവലിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ വഴക്ക് നിര്‍ത്താനും പരസ്പരം വേര്‍പെടുത്താനും ശ്രമിച്ചെങ്കിലും സ്ത്രീകള്‍…

Read More

കോൺഗ്രസ്‌ നേതാവ് ഗംഗാധർ ഗൗഡയുടെയും മകന്റെയും വീട്ടിൽ റെയ്ഡ്

ബെംഗളൂരു:മുൻ മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ കെ.ഗംഗാധർ ഗൗഡയുടെയും മകന്റെയും വീട്ടിൽ ഐ.ടി റെയ്ഡ്. ഗൗഡയുടെ ദക്ഷിണ കന്നഡ ജില്ലയിൽ ബെൽത്തങ്ങാടിയിലെ വീട്ടിലും സ്ഥാപനങ്ങളിലും മകന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് ആദായനികുതി സംഘം പരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ ആറരയോടെ റെയ്ഡ് ആരംഭിച്ചു. ഗംഗാധർ ഗൗഡയുടെ ബെൽത്തങ്ങാടി താലൂക്ക് ആശുപത്രിക്ക് പിറകിലെ വീട്, മകൻ രഞ്ജൻ ഗൗഡ നടത്തുന്ന ലൈലയിലെ പ്രസന്ന കോളേജും സ്കൂളും, അവന്റെ ഇൻഡബെട്ടുവിലെ വീടാണ് ഒരേസമയം പരിശോധന. വൻ പോലീസ് സന്നാഹങ്ങളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മകന്…

Read More

സിദ്ധരാമയ്യയുടെ നാവു പിഴ ആയുധമാക്കി ബിജെപി 

ബെംഗളൂരു: മുഖ്യമന്ത്രി ബൊമ്മെക്കെതിരെ സിദ്ധാരാമയ്യ നടത്തിയ പരാമര്‍ശം വിവാദമാക്കി ബിജെപി. ‘ഇപ്പോള്‍ ഒരു ലിംഗായത്ത് മുഖ്യമന്ത്രിയാണ് നിലവിലുള്ളത്. സംസ്ഥാനത്തെ എല്ലാ അഴിമതിയുടെയും വേര് അദ്ദേഹമാണ്’ എന്ന സിദ്ധാരാമയ്യയുടെ പരമാര്‍ശമാണ് വിവാദമായിരിക്കുന്നത്. ലിംഗായത്ത് സമുദായത്തില്‍ നിന്നൊരാള്‍ മുഖ്യമന്ത്രിയാകണമെന്ന ബി.ജെ.പിയുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സിദ്ധാരാമയ്യയുടെ പ്രതികരണം. കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കാനുള്ള ആയുധമായി ഈ പ്രസ്താവന ഇതിനകം ബിജെപി ഏറ്റെടുത്തിട്ടുണ്ട്. സിദ്ധാരാമയ്യ ലിംഗായത്ത് സമുദായത്തെ മുഴുവനായി അപമാനിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ലിംഗായത്ത് സമുദായം മുഴുവനും അഴിമതിക്കാരാണെന്നാണ് സിദ്ധാരാമയ്യ പറഞ്ഞിരിക്കുന്നത്. നേരത്തെ സിദ്ധാരാമയ്യ ബ്രാഹ്‌മണ സമുദായത്തെയും അപഹസിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍…

Read More

മീഡിയ വൺ ബ്യൂറോ ചീഫിന് കുത്തേറ്റു

ഡൽഹി: മീഡിയ വൺ ദൽഹി ബ്യൂറോ ചീഫ് ഡി. ധനസുമോദിന് നേരെ ആക്രമണം. മോഷണ ശ്രമം തടയുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ഈസ്റ്റ് വിനോദ് നഗറിൽ ആക്രമികൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. മുതുകിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല.

Read More

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ ഒന്ന് കൂടി ചത്തു

ഭോപ്പാൽ: ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റ പുലികളില്‍ ഒന്ന് കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ഉദയ് എന്ന ചീറ്റയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാന്‍ അറിയിച്ചു. നേരത്തെ നമീബിയയിൽ നിന്നു എത്തിച്ച ചീറ്റകളിലൊന്നും ചത്തിരുന്നു.

Read More

ബി.ജെ.പി ഓഫീസ് സ്ഫോടനക്കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു

ബെംഗളൂരു: മല്ലേശ്വരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഫോടന കേസിലെ 2 പ്രതികൾക്ക്7 വർഷം കഠിന തടവും 50000 രൂപ പിഴയും എൻ.ഐ.എ കോടതി വിധിച്ചു. തമിഴ്‌നാട് തിരുനൽവേലി സ്വദേശികളായ ഡാനിയേൽ പ്രകാശ് സയ്യിദ് അലി എന്നിവർക്കാണ് ജഡ്ജി സി.എം ഗംഗാധര ശിക്ഷ വിധിച്ചത്. 2013 ഏപ്രിൽ 17 ന് നിയമസഭാ തിരഞ്ഞെടുപ്പ് പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം ഓഫീസ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലാണ് ബോംബ് വെച്ചത്. സ്ഫോടനത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു.

Read More

പ്രിയങ്ക ഗാന്ധി നാളെ പ്രചാരണത്തിനെത്തും 

ബെംഗളൂരു: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കോൺഗ്രസ്‌ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ സംസ്ഥാനത്ത് എത്തും. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തുക. പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും കഴിഞ്ഞദിവസം സംസ്ഥാനത്ത് എത്തിയിരുന്നു. ബി.ജെ.പി.യുടെ വോട്ടുബാങ്കായ ലിംഗായത്ത് സമുദായത്തെ ലക്ഷ്യമിട്ടാണ് കർണാടകയിൽ കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പ്രചാരണം. ലിംഗായത്ത് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ രാഹുൽ ഗാന്ധി മുൻ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read More

റെക്കോർഡ് വരുമാനവുമായി കർണാടക ആർ.ടി.സി

ബെംഗളൂരു: കർണാടക ആർ.ടി.സിയ്ക്ക് കഴിഞ്ഞ വർഷം 3349 കോടി രൂപയുടെ റെക്കോർഡ് വരുമാനം. നഷ്ടം ആകട്ടേ 93 കോടി രൂപയായി കുറഞ്ഞു. കോവിഡിന് മുൻപ് 2019 ൽ 3182 കോടിരൂപ വരുമാനം നേടിയപ്പോൾ 157 കോടിരൂപയായിരുന്നു നഷ്ടം. ഡീസൽ വില കുതിച്ചുയർന്നപ്പോഴും കഴിഞ്ഞ 2 വർഷത്തിനിടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഗ്രാമീണ മേഘലകളിലേക്കുള്ള 35 ശതമാനം സർവീസുകൾ നഷ്ടത്തിലാണ്. 50 ശതമാനം സർവീസുകൾ ശരാശരി വരുമാനവും നേടുന്നുണ്ട്. സംസ്ഥാനാന്തര റൂട്ടുകളിൽ കേരളവും തെലങ്കാനയുമാണ് വരുമാനത്തിൽ മുന്നിൽ. 8406 ബസുകൾ ഉപയോഗിച്ച് പ്രതിദിനം 19…

Read More

ജംബോ, ജമിനി സര്‍ക്കസ് കമ്പനികളുടെ സ്ഥാപകന്‍ ജമിനി ശങ്കരന്‍ അന്തരിച്ചു

കണ്ണൂർ: ജംബോ, ജമിനി സര്‍ക്കസ് കമ്പനികളുടെ സ്ഥാപകന്‍ ജമിനി ശങ്കരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 99 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച നടക്കും. 1924 ജൂൺ 13 ന് തലശേരി കൊളശ്ശേരിയിലെ രാമൻ മാഷിന്റെയും കല്യാണിയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനായാണ് ജനനം. ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി എന്നറിയപ്പെടുന്ന ജമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളടക്കം 5 സര്‍ക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു. ശങ്കരൻ 1951 ൽ ആണ് ഗുജറാത്തിലെ സൂറത്തിനടുത് ബില്ലിമോറിയിൽ ജെമിനി…

Read More
Click Here to Follow Us