രാജിവക്കാന്‍ ഒരുങ്ങി 13ഓളം ഭരണപക്ഷ എല്‍.എല്‍.എ.മാര്‍ സ്പീക്കറുടെ വസതിയില്‍;കുമാരസ്വാമിയുടെ കസേരക്ക് ഇളക്കം തട്ടിത്തുടങ്ങി!

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമില്ല,അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

13 ഭരണപക്ഷ എം എല്‍ എ മാര്‍ രാജിവച്ചതയാണ് ഏറ്റവും പുതിയ വാര്‍ത്ത‍ പ്രചരിക്കുന്നത്,എന്നാല്‍ സ്പീക്കര്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ വാര്‍ത്ത‍ സ്ഥിരീകരിച്ചിട്ടില്ല.

കോണ്‍ഗ്രസ്‌ എം എല്‍ എ രമേഷ് ജാര്‍ക്കി ഹോളി,ബി സി പാട്ടീല്‍,മഹേഷ്‌ കുമാതല്ലി,പ്രതാപ ഗൌഡ പാട്ടീല്‍,ശിവറാം ഹെബ്ബാര്‍,സുബ്ബ റെഡ്ഡി ,എച് വിശ്വനാഥ് എന്നിവരുടെ പേരുകള്‍ ആണ് കോണ്‍ഗ്രെസ് ഭാഗത്ത്‌ നിന്ന് കേള്‍ക്കുന്നത് നാരായണ ഗൌഡ യുടെയും ഗോപാലയ്യ യുടെയും പേരുകള്‍ ജെ ഡി എസ് ഭാഗത്തുനിന്നും കേള്‍ക്കുന്നു.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

കോണ്‍ഗ്രസ്‌ എം എല്‍ എ ആയ ആനന്ദ്‌ സിംഗ് മുന്‍പേ രാജിവച്ചിരുന്നു,

മറ്റൊരു വിഭാഗം കോണ്‍ഗ്രസ്‌ എം എല്‍ എ മാരായ ആര്‍ രാമലിംഗ റെഡ്ഡി ,മകള്‍ സൌമ്യ റെഡ്ഡി,എന്‍ മുനിരത്ന ,എസ് ടി സോമശേഖര്‍,ഭാരതി ബസവരാജ് എന്നിവരും സ്പീക്കറുടെ ഓഫീസില്‍ എത്തി രാജി നല്‍കി എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

അമേരിക്കയിലുള്ള മുഖ്യമന്ത്രി കുമാരസ്വാമി അടുത്ത തിങ്കളാഴ്ച മാത്രമേ നഗരത്തിലെത്തൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts