ഓപ്പണർമാർ തകർത്താടി, ഇന്ത്യയ്ക്ക് ഉജ്വല വിജയം; ചരിത്രമെഴുതി ‘ഹിറ്റ്മാന്‍’

ലീഡ്സ്: ഓപ്പണർമാർ തകർത്താടിയ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ ഏഴ് വിക്കറ്റിന് തോൽപിച്ചു. ശ്രീലങ്ക ഉയർത്തിയ 265 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ. എൽ.രാഹുലിന്റെും  സെഞ്ചുറികളാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. രോഹിത് 94 പന്തിൽ നിന്ന് 103 ഉം രാഹുൽ 118 പന്തിൽ നിന്ന് 111 ഉം റൺസാണ് നേടിയത്. ഈ ലോകകപ്പിലെ രോഹിതിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. മൊത്തം നാല് സെഞ്ചുറികളായി ഈ ലോകകപ്പിൽ മാത്രം രോഹിതിന്റെ ക്രെഡിറ്റിൽ.…

Read More

രോഹിത് ശര്‍മക്കും കെ എല്‍ രാഹുലിനും തകര്‍പ്പന്‍ സെഞ്ചുറി;ശ്രീലങ്കക്ക് ഓര്‍ക്കാനഗ്രഹിക്കാത്ത യാത്രയയപ്പ് നല്‍കി ടീം ഇന്ത്യ.

ലീഡ്സ്:  ഇന്ന് നടന്ന മത്സരത്തില്‍ ടീം ഇന്ത്യക്ക് ശ്രീലങ്കയുടെ മേല്‍ തകര്‍പ്പന്‍ ജയം.ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും സെഞ്ചുറി നേടി.ശ്രീലങ്ക ഉയര്‍ത്തിയ 265 എന്നാ ലക്‌ഷ്യം 43.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ ഇന്ത്യ മറികടന്നു. നേരത്തെ, സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മാത്യൂസിന്‍റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ലങ്ക കുറിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ…

Read More

ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളുമായി ഞങ്ങള്‍ക്ക് ബന്ധമില്ല;ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചാല്‍ മടിച്ച് നില്‍ക്കില്ല:യെദ്യുരപ്പ.

ബെംഗളുരു:കർണാടകത്തിൽ വീണ്ടും ദൾ – കോൺഗ്രസ് സഖ്യസർക്കാർ താഴെ വീഴുമെന്ന രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിജെപി. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം ഭാവി പരിപാടികൾ ആലോചിക്കുമെന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം. അതേസമയം, കേന്ദ്രമന്ത്രി കൂടിയായ സദാനന്ദ ഗൗഡ, സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്കുണ്ടെന്ന് അവകാശപ്പെടുന്നു. സർക്കാർ രൂപീകരിക്കുകയാണെങ്കിൽ യെദ്യൂരപ്പ തന്നെയാകും മുഖ്യമന്ത്രിയാവുകയെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. ഗവർണറാണ് ഇതിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും, ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചാൽ അതിനുള്ള ഭൂരിപക്ഷമുണ്ടെന്നും സദാനന്ദ ഗൗഡ‍ വ്യക്തമാക്കി. ”ഞങ്ങൾക്ക് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമായി ഒരു…

Read More

അമേരിക്കയിൽ നിന്നെത്തുന്ന കുമാരസ്വാമി നാളെ രാത്രി വിമാനമിറങ്ങും;രാജിവച്ച എംഎൽഎ മാർ പ്രത്യേക വിമാനത്തിൽ ഗോവയിലേക്ക്;കെ സി വേണുഗോപാൽ ബെംഗളൂരുവിൽ വിമാനമിറങ്ങി;നഗരത്തിൽ തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ തുടരുന്നു.

ബെംഗളൂരു: സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് സൂചന. എംഎല്‍എമാരില്‍ ചിലര്‍ ഇതിനോടകം ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ എത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്പീക്കര്‍ക്ക് രാജി നല്‍കിയ 11 എംഎല്‍എമാരെ കൂടാതെ കോണ്‍ഗ്രസ്-ജെഡിഎസ് നേതൃത്വവുമായി ഇട‍ഞ്ഞു നില്‍ക്കുന്ന മറ്റു മൂന്ന് എംഎല്‍എമാരും ഗോവയിലേക്ക് പോകുന്നുവെന്നാണ് വിവരം. സര്‍ക്കാരിനെ വീഴ്ത്താനുള്ള നീക്കങ്ങള്‍ക്ക് തങ്ങള്‍ മുതിരില്ലെന്ന് ബിജെപി പ്രഖ്യാപിച്ചു.. പ്രശ്നത്തില്‍ ഗവര്‍ണര്‍ ഇടപെട്ട സ്ഥിതിക്ക് കാര്യങ്ങള്‍ മാറി നിന്ന് നിരീക്ഷിക്കുകയാണ് പാര്‍ട്ടി എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷമുള്ള…

Read More

മുഖ്യമന്ത്രി കുമാരസ്വാമിക്ക് എതിരെ ആഞ്ഞടിച്ച് രാജിവച്ച മുൻ ജെഡിഎസ് അദ്ധ്യക്ഷൻ എ.എച്ച്.വിശ്വനാഥ്.

ബെംഗളൂരു : ഇതു വരെ 14 എം എൽ എ മാർ രാജിവച്ചു. സഖ്യ സർക്കാറിൽ ഉള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. ഇന്ന് രാജിവച്ച ഭരണപക്ഷ എം എൽ എ മാരിലെ സീനിയർ ആയ എ എച്ച് വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇത്. സർക്കാർ നടത്തിക്കൊണ്ടു പോകുന്നവരുടെ പ്രശ്നം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ,അതാരണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്.മുഖ്യമന്ത്രിയല്ലാതെ മറ്റാര് എന്നായിരുന്നു മറുപടി. ഓപറേഷൻ താമരയാണോ കാരണം എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഞങ്ങളെല്ലാം സീനിയർ ആളുകളാണ് ഞങ്ങൾ ഒരു ഓപറേഷനിലും വീഴുന്നവരല്ല…

Read More

11 എം.എല്‍.എ.മാര്‍ കത്ത് നല്‍കിയതായി സ്ഥിരീകരിച്ച് സ്പീക്കര്‍;മുന്‍ അഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയും രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു;കഴിഞ്ഞ ആഴ്ച സ്ഥാനം ത്യജിച്ച ജെ.ഡി.എസ് സംസ്ഥാന പ്രസിഡണ്ടും പട്ടികയില്‍;ഒരു എം.എല്‍.എയുടെ രാജിക്കത്ത് കീറിയെറിഞ്ഞു ഡി.കെശിവകുമാര്‍.

ബെംഗളൂരു:11 എം എല്‍ എ മാര്‍ തന്റെ ഓഫീസില്‍ വന്നു കത്ത് നല്‍കിയതായി കര്‍ണാടക നിയമസഭ സ്പീക്കര്‍ കെ ആര്‍ രമേഷ് മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് രാവിലെ അമേരിക്കയില്‍ ഉള്ള മകളെ കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ പോയതായിരുന്നു അതുകൊണ്ട് ഓഫീസില്‍ പോയില്ല ,ഓഫീസ് ജീവനക്കാന്‍ പതിനൊന്ന് പേര്‍ കത്ത് നല്‍കിയതായി അറിയിച്ചു അവര്‍ക്കെല്ലാം രശീത്‌ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇനി ചൊവ്വാഴ്ച്ചയെ ഓഫീസില്‍ എത്തുന്നുള്ളൂ രാജിക്കത്തുകള്‍ അന്ന് മാത്രമേ തന്റെ കയ്യില്‍ കിട്ടുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ സിദ്ധരാമായ്യ സര്‍ക്കാരിലെ ഗതാഗത-അഭ്യന്തര വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ആര്‍…

Read More

രാജിവക്കാന്‍ ഒരുങ്ങി 13ഓളം ഭരണപക്ഷ എല്‍.എല്‍.എ.മാര്‍ സ്പീക്കറുടെ വസതിയില്‍;കുമാരസ്വാമിയുടെ കസേരക്ക് ഇളക്കം തട്ടിത്തുടങ്ങി!

ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമമില്ല,അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നീങ്ങുകയാണ് എന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 13 ഭരണപക്ഷ എം എല്‍ എ മാര്‍ രാജിവച്ചതയാണ് ഏറ്റവും പുതിയ വാര്‍ത്ത‍ പ്രചരിക്കുന്നത്,എന്നാല്‍ സ്പീക്കര്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ വാര്‍ത്ത‍ സ്ഥിരീകരിച്ചിട്ടില്ല. കോണ്‍ഗ്രസ്‌ എം എല്‍ എ രമേഷ് ജാര്‍ക്കി ഹോളി,ബി സി പാട്ടീല്‍,മഹേഷ്‌ കുമാതല്ലി,പ്രതാപ ഗൌഡ പാട്ടീല്‍,ശിവറാം ഹെബ്ബാര്‍,സുബ്ബ റെഡ്ഡി ,എച് വിശ്വനാഥ് എന്നിവരുടെ പേരുകള്‍ ആണ് കോണ്‍ഗ്രെസ് ഭാഗത്ത്‌ നിന്ന് കേള്‍ക്കുന്നത് നാരായണ ഗൌഡ യുടെയും ഗോപാലയ്യ യുടെയും പേരുകള്‍ ജെ…

Read More

മാലിന്യങ്ങൾ വീട്ടിൽ തന്നെ വേർതിരിച്ചില്ലെങ്കിൽ വീട്ടുടമയ്ക്ക് 1000 രൂപ പിഴ!!

ബെംഗളൂരു: ദിവസേന ആറായിരത്തോളം ടൺ മാലിന്യമാണ് ബെംഗളൂരു പുറംതള്ളുന്നത്. ഇവയിൽ 64 ശതമാനവും ദ്രവമാലിന്യമാണ്. അടുത്ത വർഷത്തെ സ്വച്ഛ് ഭാരത് റാങ്കിങ്ങിൽ ബെംഗളൂരുവിന്റെ നില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ കർശനമാക്കുന്നത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വേർതിരിച്ചില്ലെങ്കിൽ (ഖര – ദ്രവ) സെപ്റ്റംബർ 1 മുതൽ വീട്ടുടമകളിൽ നിന്ന് 1000 രൂപ പിഴ ഈടാക്കാനാണ് ബി.ബി.എം.പി. ഒരുങ്ങുന്നത്. പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം, മാലിന്യം കൂട്ടിയിട്ട് കത്തിക്കൽ എന്നിവ നിയന്ത്രിക്കാനും നടപടി സ്വീകരിക്കും. വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാൻ കരാർ എടുത്തിട്ടുള്ളവർക്കു ഖര-ദ്രവ മാലിന്യം വേർതിരിച്ചു നൽകിയില്ലെങ്കിൽ ആദ്യ…

Read More

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 2.50 രൂപ കൂടി!!

ബെംഗളൂരു: കേന്ദ്ര ബഡ്ജറ്റിന്റെ നികുതി നിരക്ക് പ്രാബല്യത്തിൽ. സംസ്ഥാനത്ത് ഇന്ന് പെട്രോളിന്റെ വില 2.54 രൂപ ഉയർന്ന് ലിറ്ററിന് 75.37 രൂപയിലെത്തി. ഡീസലിന്റെ വില 2.43 രൂപ ഉയർന്ന് ഇന്നത്തെ വില ലിറ്ററിന് 68.88 രൂപ എന്ന നിലയിലാണ്. ബജറ്റിൽ ചുമത്തിയ അധിക നികുതിക്കു മുകളിൽ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വർധന. ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളിൽ ഓരോരൂപയുടെ വർധനയായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ…

Read More
Click Here to Follow Us