നാട്ടിലെത്തണമെങ്കിൽ 60 ലക്ഷം നൽകണം, മദനി സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയിൽ അനുമതി ലഭിച്ച  അബ്ദുൾ നാസർ മദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ തുടരുന്നു. നാട്ടിലെത്തണമെങ്കിൽ 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കർണാടക പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കർണാടക പോലീസ് ആവശ്യപ്പെട്ട അകമ്പടിച്ചലവായ 60 ലക്ഷം രൂപയും താമസവും ഭക്ഷണവും ഉൾപ്പെടെ ഒരു കോടിയോളം രൂപ ചെലവ് വരും. താമസിക്കുന്ന സ്ഥലം, സന്ദർശിക്കാനെത്തുന്നവരുടെ ആധാർ കാർഡ്, അൻവാർശ്ശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് മാർഗത്തിലൂടെ മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ, ആശുപത്രിയിൽ പോവാൻ…

Read More

വിവാഹവും വാർഷികവും മാത്രമല്ല ആഘോഷം,വിവാഹ മോചനവും ആഘോഷിച്ച് യുവതി

നീണ്ട 10 വർഷത്തെ തന്‍റെ വിവാഹ ജീവിതം അവസാനിപ്പിച്ച ഒരു യുവതി ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വാര്‍ത്ത.ഫോട്ടോഷൂട്ടിനിടെ സ്വന്തം വിവാഹ വസ്ത്രം കത്തിച്ചാണ് യുവതി വിവാഹമോചനം ആഘോഷിച്ചത്. അമേരിക്കയിലുള്ള ലോറന്‍ ബ്രൂക്ക് എന്ന യുവതിയാണ് ഇത്തരമൊരു കാര്യം ചെയ്തത്. 2012-ല്‍ വിവാഹിതയായ അവര്‍ 2021 സെപ്റ്റംബറില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഈ ജനുവരിയോടെ വിവാഹ മോചനത്തിന്‍റെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി അവര്‍ സ്വതന്ത്രയായി. കരഞ്ഞു തീര്‍ത്ത നിമിഷങ്ങളെ മറന്നുകളഞ്ഞിട്ട് ജീവിതം മെച്ചപ്പെടുത്താന്‍ താന്‍ തീരുമാനിച്ചതായി യുവതി പറഞ്ഞു. ഇതിനായി ഒരു ഫോട്ടോഷൂട്ട് നടത്താന്‍…

Read More

ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: യെലഹങ്കയ്ക്ക് അടുത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശി സജിമോൻ തെക്കേൽ ജിലു ദമ്പതികളുടെ മകൾ അഷ്മിത സജിമോൻ ആണ് മരിച്ചത്. അഷ്മിതയ്ക്ക് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മൂന്നാം വർഷ ഡി ഫാം വിദ്യാർത്ഥിനിയാണ് അഷ്മിത. സഹോദരൻ ആശിഷ് സജി

Read More

രാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് ;പ്രിയങ്ക ഗാന്ധി

ബെംഗളൂരു: തന്‍റെ ശവക്കുഴി തോണ്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ നടത്തിയ പ്രസ്താവനക്കും മറുപടി നൽകി പ്രിയങ്ക ഗാന്ധി . ഇത് എന്ത് തരം സംസാരമാണെന്നും രാജ്യത്തെ എല്ലാ പൗരന്‍മാരും പ്രധാനമന്ത്രി ആരോഗ്യവാനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. വോട്ട് ചോദിച്ചെത്തുന്ന നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാതെ അവരുടെ മനസാക്ഷിയുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യണമെന്നും അവര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ തവണ സംസ്ഥാനത്തെ ജനങ്ങള്‍ ജെ.ഡി.എസിനെയും കോണ്‍ഗ്രസിനെയും തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി പണത്തിന്റെ ശക്തി ഉപയോഗിച്ച് സർക്കാരിനെ അട്ടിമറിച്ചെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.  

Read More

മാമുക്കോയയ്ക്ക് വിട, കബറടക്കം നാളെ രാവിലെ 10 മണിക്ക്

കോഴിക്കോട്:നടൻ മാമുക്കോയയ്ക്ക് വിട നൽകാൻ തയ്യാറെടുത്ത് സാംസ്കാരിക കേരളം. കബറടക്കം നാളെ രാവിലെ 10ന് നടത്തും. ദേഹാസ്വാസ്ഥ്യത്തെ തുർന്ന് ചികിത്സയിലായിരുന്ന മാമുക്കോയ ഇന്ന് ഉച്ചയ്ക്ക് 1.05നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചത്. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. 1946 ജൂലായ് 5ന് കോഴിക്കോടാണ് മാമുക്കോയയുടെ ജനനം. വിദ്യാർത്ഥി ആയിരിക്കെ നാടകത്തിലൂടെ കലാരംഗത്ത് സജീവമായി. നാടകത്തിലൂടെയാണ് മാമുക്കോയ സിനിമയിലേക്ക് എത്തുന്നത്. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് സിബി മലയിൽ സംവിധാനം ചെയാത്ത ദൂരെ ഒരു കൂട്ടം…

Read More

കോൺഗ്രസ്‌ അധികാരത്തിൽ എത്തിയാൽ സംസ്ഥാനം റിവേഴ്സ് ഗിയറിലേക്ക് പോകും ; അമിത് ഷാ 

ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനം റിവേഴ്സ് ഗിയറിലേക്ക് പോകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കലാപകലുഷിതമായ കുടുംബരാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ബാഗല്‍കോട്ടിലെ തേരദാള്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ രാഷ്ട്രീയ സ്ഥിരതയ്ക്ക് ബി.ജെ.പി.ക്ക് വോട്ടുചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കര്‍ണാടകത്തിലേക്ക് സംസ്ഥാനത്തെ ബി.ജെ.പി. നയിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഴിമതി സര്‍വകാല ഉയരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി 

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിൽ, ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടലിൽ  ദോശ ചുട്ട് നേതാവ് പ്രിയങ്ക ഗാന്ധി.  ശേഷം ഹോട്ടലുടയ്ക്ക് നന്ദി അറിയിച്ചു പ്രിയങ്ക, അവർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. ഇന്ന് രാവിലെ നേതാക്കളായ ഡികെ ശിവകുമാർ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി പ്രമുഖ ഹോട്ടലായ മൈലാരിയിൽ പ്രിയങ്കയെത്തി. ദോശയും ഇഡ്ഡിലിയുമായിരുന്നു അവർ ഓർഡർ ചെയ്തത്. ഭക്ഷണം കഴിച്ചതോടെ സ്വന്തമായി ഒരു ദോശ ചുട്ടുതിന്നാൻ പ്രിയങ്ക ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് റെസ്റ്ററന്റ് ഉടമ പ്രിയങ്കയെ ഹോട്ടലിലെ അടുക്കളയിലേക്ക് കൊണ്ടുപോയി. ഒരു…

Read More

റംസാൻ അവധിക്ക് ബന്ധുവീട്ടിലെത്തിയ അഞ്ചുപേർ വിസി കനാലിൽ മുങ്ങിമരിച്ചു

ബെംഗളൂരു: റംസാൻ അവധിക്ക് ബന്ധുവീട്ടിലെത്തിയ ബെംഗളൂരു സ്വദേശികളായ അഞ്ച് പേർ ചൊവ്വാഴ്ച താലൂക്കിലെ ദൊഡ്ഡകൊത്തഗെരെ ഗ്രാമത്തിലെ വിശ്വേശ്വര കനാലിൽ കളിക്കുന്നതിനിടെ മുങ്ങിമരിച്ചു. അമാനുല്ലയുടെ മക്കളായ അനിഷാ ബീഗം (34), മകൾ മെഹ്താബ് (10), തസ്മിയ (22), ആഫിക്ക (22), അഷ്‌റക് (28) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ നീലസാന്ദ്ര ലേഔട്ടിൽ നിന്നുള്ളവരാണ് ഇവർ. റംസാൻ അവധിക്ക് ഹല്ലെഗെരെയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇവർ. ദൊഡ്ഡകോത്തഗെരെയ്‌ക്ക് സമീപമുള്ള വിശ്വേശ്വരയ്യ കനാലിൽ പോയ ഇവർ വെള്ളത്തിൽ കളിക്കുന്നതിനിടെയാണ് മെഹ്താബ് ചുഴിയിൽ പെട്ടത്. ഇയാളെ രക്ഷിക്കാൻ ഓടിയെത്തിയ മറ്റുള്ളവരും മുങ്ങിമരിച്ചതായി വൃത്തങ്ങൾ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണം, ഓൺലൈൻ ആശയ വിനിമയത്തിന് ഒരുങ്ങി പ്രധാന മന്ത്രി 

ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി ബിജെപി. നാളെ 50 ലക്ഷം ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി ആശയവിനിമയം നടത്തും. 58,112 ബൂത്തുകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ യോഗത്തിൽ ചേരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കർണാടകയിൽ ഇരട്ട എഞ്ചിൻ സർക്കാർ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാക്കാൻ പ്രധാനമന്ത്രി ദശലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്കൊപ്പം ചേരുമെന്നും അവർ പറഞ്ഞു. കർണാടകയിൽ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിക്ക് മാത്രമേ സംസ്ഥാനത്തെ ഒരു പുതിയ കർണാടകയിലേക്ക്…

Read More

മദ്യപിച്ച് ആശുപത്രിയിൽ എത്തി, റിയാലിറ്റി ഷോ താരം അറസ്റ്റിൽ

കൊച്ചി:ആശുപത്രിയിൽ മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിൽ. കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മദ്യപിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തി അതിക്രമം നടത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിയ സ്ത്രീകളടക്കമുള്ളവരെ ഇയാൾ അസഭ്യം പറഞ്ഞു. അനാവശ്യമായി ചീത്തവിളിച്ചെന്നും ആശുപത്രിയിലുണ്ടായിരുന്നവർ പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാൾ പോലീസുകാരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. ആശുപത്രിയിലെ രോഗികൾക്കായി സജ്ജീകരിച്ച കസേരയിൽ കയറിക്കിടന്നത് ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കം.

Read More
Click Here to Follow Us