ബെംഗളൂരു: വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പുരുഷ ഹോം നഴ്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു മൂഡബിദ്രി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ശിവനന്ദ (19) യാണ് അറസ്റ്റിലായത്. പുരുഷ ഹോംനഴിസിനെ ബന്ധുക്കള്‍ വയോധികയെ പരിചരിക്കാന്‍ ഏര്‍പാട് ചെയ്തിരുന്നു. അവര്‍ നാള്‍ക്കുനാള്‍ കൂടുതല്‍ ക്ഷീണിതയായി. സംശയം തോന്നിയ ബന്ധുക്കള്‍ ഹോം നഴ്‌സ് അറിയാതെ മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. യുവാവ് വയോധികയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വഴങ്ങാത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
Read MoreDay: 1 April 2023
രാമ പ്രതിമയിൽ കയറി ബിജെപി എംഎൽഎ, പരിഹസിച്ച് കോൺഗ്രസ്
ബെംഗളൂരു: രാമനവമി ആഘോഷത്തിനിടെ ശ്രീരാമന്റെ പ്രതിമയില്‍ കയറി മാല ചാര്‍ത്തിയ ബിജെപി എംഎല്‍എയുടെ നടപടി വിവാദത്തില്‍. പ്രതിമയില്‍ നില്‍ക്കുമ്പോള്‍ എംഎല്‍എ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ബസവകല്ല്യാണ്‍ മണ്ഡലം എംഎല്‍എ ശരണു സലഗര്‍ ചെയ്യുന്നത് കടുത്ത രാമനിന്ദയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഹിന്ദുത്വം ഉദ്‌ഘോഷിക്കുകയും ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ബിജെപി ശൈലിയുടെ തുടര്‍ച്ചയാണിതെന്ന് പാര്‍ട്ടി ആരോപിച്ചു. കര്‍ണാടക മന്ത്രി മുരുകേശ് രുദ്രപ്പ നിരണി ദൈവ നിന്ദ നടത്തി. മുന്‍ മന്ത്രിയും ബിജെപി ദേശീയ ജെനറല്‍ സെക്രടറിയുമായ…
Read Moreമദ്യത്തിന് വൻ വില വർധന, ബജറ്റിൽ പ്രഖ്യാപിച്ചതിലധികം വില കൂട്ടാൻ ബെവ്കൊ
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാള്‍ 10 രൂപ കൂടി വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. അതേസമയം ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്ക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്.
Read Moreരഞ്ജി പണിക്കർക്ക് വിലക്കില്ല; ഫിയോക്
കൊച്ചി: സംവിധായകന്‍ രഞ്ജി പണിക്കരെ ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണിയന്‍ വിലക്കിയതായി അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അസോസിയേഷന്‍. സംവിധായകനെ വിലക്കിയിട്ടില്ലെന്നാണ് വിശദീകരണം. മുന്‍ പ്രോജക്ടുകളുമായി ബന്ധപ്പെട്ട കുടിശ്ശിക നല്‍കുന്നതില്‍ അദ്ദേഹം കൂടി പങ്കാളിയായ നിര്‍മ്മാണ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജി പണിക്കരെ വിലക്കിയെന്നായിരുന്നു അഭ്യൂഹങ്ങള്‍. സംവിധായകനെ വിലക്കിയിട്ടില്ലെന്ന് ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു. “അദ്ദേഹം മുതിര്‍ന്ന സംവിധായകനാണ്, ഔദ്യോഗിക വിലക്കില്ല. മാര്‍ച്ച് 28ന് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍, കുടിശ്ശിക തീര്‍ത്തതിന് ശേഷം മാത്രമേ സംവിധായകന്റെ സിനിമകളുമായി സഹകരിക്കൂ എന്ന്…
Read Moreസ്ത്രീകളുടെ വസ്ത്രം ധരിക്കുന്നു, ഭർത്താവിനെതിരെ പരാതിയുമായി യുവതി
ബെംഗളൂരു:സ്‌ത്രീകളുടെ അടിവസ്‌ത്രവും മേക്കപ്പും ധരിക്കുന്നു എന്നാരോപിച്ച് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. 25കാരിയായ യുവതിയാണ് ബെംഗളൂരു കുമാരസ്വാമി ലോഔട്ട് പോലീസില്‍ പരാതി നല്‍കിയത്. സ്‌ത്രീകളുടെ വസ്‌ത്രവും മേക്കപ്പും ധരിച്ച് ഭര്‍ത്താവ് വിചിത്രമായി പെരുമാറുന്നു എന്നും സ്‌ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും കുടുംബവും തന്നെ ശല്യം ചെയ്യുന്നു എന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിന്‍മേല്‍ ഭര്‍ത്താവിനും ഇയാളുടെ മാതാപിതാക്കല്‍ക്കും എതിരെ സ്‌ത്രീധന പീഡനം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. മൂന്ന് വര്‍ഷം മുമ്പ് ഒരു മാട്രിമോണി വെബ്‌സൈറ്റ് വഴിയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. താന്‍…
Read Moreദാമ്പത്യ പ്രശ്നം; ദമ്പതിമാർ ജീവനൊടുക്കിയ നിലയിൽ
ബെംഗളൂരു : ദാമ്പത്യപ്രശ്നത്തെത്തുടർന്ന് ദമ്പതിമാർ ആത്മഹത്യചെയ്തു. ശ്രീരംഗപട്ടണയിലെ കെ. ഷെട്ടിഹള്ളി ഗ്രാമത്തിലാണ് സംഭവം. പുരുഷോത്തം (46), വിദ്യ (32) എന്നിവരാണ് ജീവനൊടുക്കിയത്. ദമ്പതിമാർക്കിടയിൽ വഴക്ക് സ്ഥിരമായിരുന്നു. വ്യാഴാഴ്ച മൈസൂരുവിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായ പുരുഷോത്തം ജോലിക്ക് പോയപ്പോൾ വിദ്യ വീട്ടിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ പുരുഷോത്തം മൃതദേഹം താഴെയിറക്കിയശേഷം സമീപത്തെ വയലിൽപ്പോയി തൂങ്ങിമരിച്ചു. ദമ്പതിമാർക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് ആൺകുട്ടികളുണ്ട്
Read Moreനഗരത്തിൽ കൂടുതൽ സ്വിഫ്റ്റ് സർവീസുകൾ, ബോർഡിങ് പോയിന്റുകളും ആരംഭിക്കാൻ ഒരുങ്ങി കേരള ആർടിസി
ബെംഗളൂരു: നഗരത്തിലെ മലയാളികൾക്ക് പുതുപുത്തൻ യാത്രാനുഭവം ഏകുന്ന സംസ്ഥാനാന്തര ബസ് സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള പദ്ധതികളുമായി കേരള ആർടിസി സ്വിഫ്റ്റ് രംഗത്ത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച കെ സ്വിഫ്റ്റ് ബസ് സർവീസ് ഒരു വർഷം പിന്നിടുന്ന വേളയിൽ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം നഗരത്തിൽ കൂടുതൽ ഇടങ്ങളിൽ ബോർഡിങ് പോയിന്റുകൾ ആരംഭിക്കുമെന്നും കേരള ആർടിസി സ്വിഫ്റ്റ് ജനറൽ മാനേജർ ചെറിയാൻ എൻ.പോൾ പറഞ്ഞു. നിലവിൽ കേരള ആർടിസി സ്വിഫ്റ്റിന് ബെംഗളൂരുവിൽ നിന്നുള്ള പ്രതിദിന സർവീസുകളുടെ എണ്ണം 27. ഇതിൽ 4 എസി മൾട്ടി ആക്സിൽ…
Read Moreവേനലവധി ആഘോഷമാക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്
കൊച്ചി: വേനലവധി ആഘോഷമാക്കാന്‍ മെട്രോ സ്റ്റേഷനുകളില്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്യാമ്പ്. ഡിസ്‌കവര്‍ 2023 എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യതോടെ ഏപ്രില്‍ 10 മുതലാണ് ക്യാമ്പിന് തുടക്കം. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയ, എറണാകുളം റെയിൽവേ ചൈൽഡ് ലൈൻ, ആസ്റ്റർ മെഡ്സിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ‘ഡിസ്കവർ 2022’ പേരിൽ 30 ദിവസത്തെ ക്യാമ്പ്. അഞ്ചു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പ് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയാണ്. കലൂർ…
Read Moreഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന മത്സരത്തില്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംങ്ങ്‌സ് കൊല്‍ക്കത്ത റൈഡേഴ്‌സിനെ നേരിടും. വൈകീട്ട് 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന ലക്കനൗ സൂപ്പര്‍ ജെയ്ന്റ്‌സ്, ഡേവിഡ് വാര്‍ണറിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും.
Read Moreബെംഗളൂരു-മൈസൂരു എക്സ്പ്രസ്സ് പാതയിലെ കൂടിയ ടോൾ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ
ബെംഗളൂരു: ബെംഗളൂരു–മൈസൂരു അതിവേഗ പാതയിലെ (എൻഎച്ച് –275) ടോൾ നിരക്ക് ഇന്ന് മുതൽ വർധിക്കും. പ്രതിദിന നിരക്ക് 30 രൂപ മുതൽ പ്രതിമാസ പാസിന് 6755 രൂപ വരെയാണ് ഉയർന്നത്. ദേശീയപാതകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് നിലവിൽ ഇവിടെ ഈടാക്കുന്നത്. ബെംഗളൂരുവിൽ നിന്നു മൈസൂരുവിലേക്ക് പോകുന്നവർക്ക് ബിഡദിയിലും മറുദിശയിൽ സഞ്ചരിക്കുന്നവർ രാമനഗര ശേഷഗിരിഹള്ളിയിലുമാണ് ടോൾ നൽകേണ്ടത്. കാറുകൾ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് ഒരു വശത്തേക്ക് 165 ഉം, ഇരുവശങ്ങളിലേക്ക് 250 രൂപയുമായാണ് ടോൾ വർധന. നിലവിൽ ഇത് 135, 205 രൂപയാണ്. പ്രതിമാസ പാസ് 4525…
Read More