രാമ പ്രതിമയിൽ കയറി ബിജെപി എംഎൽഎ, പരിഹസിച്ച് കോൺഗ്രസ്‌

ബെംഗളൂരു: രാമനവമി ആഘോഷത്തിനിടെ ശ്രീരാമന്റെ പ്രതിമയില്‍ കയറി മാല ചാര്‍ത്തിയ ബിജെപി എംഎല്‍എയുടെ നടപടി വിവാദത്തില്‍.

പ്രതിമയില്‍ നില്‍ക്കുമ്പോള്‍ എംഎല്‍എ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ബസവകല്ല്യാണ്‍ മണ്ഡലം എംഎല്‍എ ശരണു സലഗര്‍ ചെയ്യുന്നത് കടുത്ത രാമനിന്ദയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

ഹിന്ദുത്വം ഉദ്‌ഘോഷിക്കുകയും ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ബിജെപി ശൈലിയുടെ തുടര്‍ച്ചയാണിതെന്ന് പാര്‍ട്ടി ആരോപിച്ചു. കര്‍ണാടക മന്ത്രി മുരുകേശ് രുദ്രപ്പ നിരണി ദൈവ നിന്ദ നടത്തി. മുന്‍ മന്ത്രിയും ബിജെപി ദേശീയ ജെനറല്‍ സെക്രടറിയുമായ സിടി രവി എംഎല്‍എ മാംസം കഴിച്ച്‌ ജൈനക്ഷേത്ര ദര്‍ശനം നടത്തി, മന്ത്രി ആര്‍ അശോക ഭൂത കോലത്തേയും മന്ത്രി ജ്ഞാനേന്ദ്ര അറഗ ഗുളിഗ ദൈവത്തേയും നേരത്തെ അവഹേളിച്ചതായും കോണ്‍ഗ്രസ് ആരോപിച്ചു.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

അതേസമയം താന്‍ രാമനിന്ദ നടത്തിയില്ലെന്ന് ശരണു സലഗര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts