ഓണാഘോഷങ്ങള്‍ തുടരുന്നു.

ബെംഗളൂരു∙ കേരള സമാജം വൈറ്റ്ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ നടത്തിയ ഗൃഹാങ്കണ പൂക്കള മൽസരത്തിൽ ജിമ്മി, അനിൽകുമാർ ടീമുകൾ ഒന്നാംസ്ഥാനം നേടി. സോൺ ചെയർമാൻ ജയകുമാർ, കൺവീനർ അനിൽകുമാർ, സുഭാഷ്, സുജൻ, ഷാജി എന്നിവർ നേതൃത്വം നൽകി.

കേരള സമാജം കന്റോൺമെന്റ് സോൺ ഓണസംഗമം 

∙ കേരള സമാജം കന്റോൺമെന്റ് സോൺ ഓണസംഗമം 17നു ആർടി നഗർ തരളബാലു കേന്ദ്ര ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിനു കേന്ദ്ര മന്ത്രി ഡി.വി.സദാനന്ദ ഗൗഡ ഉദ്ഘാടനം നിർവഹിക്കും. ഭക്ഷ്യമന്ത്രി യു.ടി.ഖാദർ, കെപിസിസി വർക്കിങ് പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, നാരായണ സ്വാമി എംഎൽഎ, ബൈരതി സുരേഷ് എംഎൽസി, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എന്നിവർ പങ്കെടുക്കും. അംഗങ്ങളുടെ കലാപരിപാടികളും ഗായകരായ അൻവർ സാദത്ത്, ലക്ഷ്മി ജയൻ എന്നിവർ നയിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് സോൺ കൺവീനർ ഹരികുമാർ, ചെയർമാൻ കെ.പി.എസ്.സുരേന്ദ്രർ എന്നിവർ അറിയിച്ചു. ഫോൺ: 9686665995.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

ഈജിപുര സെന്റ് ചാവറ പള്ളിയിൽ 

∙ ഈജിപുര സെന്റ് ചാവറ പള്ളിയിൽ ഓണാഘോഷം ഇന്ന് രാവിലെ പത്തിന് ആരംഭിക്കും. ഫാ. രാജേഷ് കവലക്കൽ ഉദ്ഘാടനം നിർവഹിക്കും. കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. മാത്യു കളരിക്കൽ അറിയിച്ചു.

മൈസൂരു ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ 

∙ മൈസൂരു ഹിങ്കൽ ഇൻഫന്റ് ജീസസ് കത്തീഡ്രലിലെ ഓണാഘോഷം ഇന്ന് രാവിലെ 6.45നു പൂക്കള മൽസരത്തോടെ ആരംഭിക്കും. 8.30നു കുർബാന, തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മണ്ഡ്യ രൂപത മൈനർ സെമിനാരി റെക്ടർ ഫാ. മാർട്ടിൻ തട്ടാംപറമ്പിൽ ഉദ്ഘാടനം ചെയ്യും. വികാരി ജനറൽ മോൺ. ജോർജ് ആലുക്ക അധ്യക്ഷത വഹിക്കും. കലാ കായിക മൽസരങ്ങൾക്കുശേഷം ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് കൺവീനർ കെ.ഒ.പോൾ അറിയിച്ചു.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ബാട്യരായനപുരയിൽ മലയാളി കൂട്ടായ്മകളുടെ ഓണാഘോഷം 

∙ കർണാടക കൃഷി മന്ത്രി കൃഷ്ണബൈര ഗൗഡ ബാട്യരായനപുര മണ്ഡലത്തിലെ മലയാളി സംഘടനകളെ ഒരുമിച്ചു ചേർത്തു ഓണാഘോഷം സംഘടിപ്പിക്കുന്നു. 16നു ഹെബാൾ സഹകാർനഗർ കോടിഹള്ളി ഗേറ്റിന് സമീപത്തെ ഗുൻ‍ഡാൻജനേയ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് ആഘോഷം.

രാവിലെ പത്തിനു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ്, ചലച്ചിത്ര നടി ശാന്തികൃഷ്ണ എന്നിവർ അതിഥികളായെത്തും. ശ്രുതി ഓർക്കസ്ട്രയുടെ ഗാനമേള, കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോഓർഡിനേറ്റർമാരായ സുനിൽ തോമസ് കൂട്ടങ്കേരിൽ, സുരേഷ് ബാബു എന്നിവർ അറിയിച്ചു. ഫോൺ: 9632524264. ഫോട്ടോ ക്യാപ്ഷൻ 1-ധർമ്മാരാം സെന്റ് തോമസ് യൂത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം ‌

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ബെംഗളൂരുവിൽ നാളെ കനത്ത ട്രാഫിക് നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts