മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട കോന്നി ഐരവണ്‍ കൃഷ്ണ ഭവനില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകള്‍ ബിമല്‍ കൃഷ്ണ (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലെ കൃഷ്ണഗിരിയിലായിരുന്നു അപകടം. കൃഷ്ണഗിരിയിലെ ഡാം സന്ദര്‍ശനത്തിന് പോകുമ്പോള്‍ ബിമല്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ബിമലിന്റെ ശരീരത്തില്‍കൂടി അതുവഴി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സഹോദരന്‍ അമല്‍ കൃഷ്ണയക്കൊപ്പം ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ബിമല്‍. കാതോലിക്കേറ്റ് കോളേജ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ നേതാവുമായിരുന്നു.…

Read More

സാഫ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിന് വേദിയായി ബെംഗളൂരു

ബെംഗളൂരു: ഈ വര്‍ഷത്തെ സാഫ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിന് ബെംഗളൂരു വേദിയാകും. ജൂണ്‍ 21 മുതല്‍ ജൂലൈ മൂന്നു വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുകയെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രസിഡന്‍റ് കല്യാണ്‍ ചൗബേ അറിയിച്ചു.സൗത്ത് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാമ്ബ്യന്‍ഷിപ്പിന്‍റെ 14ാമത് എഡിഷനാണിത്. ഇത് നാലാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ഇതുവരെ എട്ടുതവണ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. മാലദ്വീപാണ് ഏറ്റവും ചുരുങ്ങിയ തവണ ജേതാക്കളായത്, രണ്ടുതവണ. ഇന്ത്യക്ക് പുറമെ മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ രാജ്യങ്ങളാണ് പങ്കെടുക്കുക. എന്നാല്‍,…

Read More

കേരളത്തിൽ ടൂറിസ്റ്റ് ബസുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; കര്‍ണാടകയിലേക്ക് എത്തി രജിസ്ട്രേഷനുകൾ

ബെംഗളൂരു: കേരളത്തിൽ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഏകീകൃത നിറമെന്ന നിബന്ധന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനായി ഒരുവിഭാഗം രജിസ്‌ട്രേഷന്‍ കര്‍ണാടകത്തിലേക്ക് മാറ്റി. കൂടാതെ കേരളത്തിൽ തീവ്രതയേറിയ ലൈറ്റിനും ശബ്ദസംവിധാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതെ സമയം ഈ കര്‍ശന വ്യവസ്ഥകള്‍ കര്‍ണാടകയിലില്ല. കര്‍ണാടക രജിസ്‌ട്രേഷന്‍ നേടിയ ബസുകള്‍ക്ക് കേരളത്തില്‍ നികുതിയടച്ചാല്‍ ഇവിടെയും ഓടാം. ഏതാനും ബസുകള്‍ ഇതിനോടകം തന്നെ ഇത്തരത്തില്‍ കേരളത്തില്‍ ഓടിത്തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെ നിയമങ്ങള്‍ പാലിക്കില്ലെന്നും ഓടാതിരുന്നാലും വെള്ളനിറം അടിക്കില്ലെന്നും ചില ബസുടമകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. 2022 ഒക്ടോബറില്‍ വടക്കഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ…

Read More

‘പാലിന്റെ ആവശ്യം ഉയർന്നെങ്കിലും വിതരണം കുറയുന്നു’: കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) പാലിന്റെ ആവശ്യം വർധിക്കുന്നുണ്ടെങ്കിലും വിതരണത്തിൽ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. വേനൽ ആരംഭിക്കുന്നതിനാൽ പാലിന്റെ ആവശ്യം സംസ്ഥാനത്തുടനീളം 15-20 ശതമാനവും ബെംഗളൂരുവിൽ 17 ശതമാനവും വർദ്ധിച്ചതായി കെഎംഎഫ് അധികൃതർ പറഞ്ഞു. എന്നാൽ കർഷകർ വിളവെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വിതരണം കുറവാണ്. കർഷകരിൽ നിന്ന് തുടർച്ചയായ വിതരണം ഉറപ്പാക്കാൻ കെഎംഎഫ് ഇപ്പോൾ പ്രോത്സാഹനങ്ങളും പദ്ധതികളും പരീക്ഷിക്കുന്നുണ്ടെന്നും കർണാടക മിൽക്ക് ഫെഡറേഷൻ അറിയിച്ചു. ആളുകൾ പാൽ ഉൽപന്നങ്ങളേക്കാൾ കൂടുതൽ പാൽ ആവശ്യപ്പെടുന്നു, അതേസമയം സ്വകാര്യ വിതരണക്കാർക്ക് ഇത് തിരിച്ചും ആണ് ആവശ്യപ്പെടുന്നത്.…

Read More

വിജയ് സങ്കൽപ് യാത്ര വീണ്ടും റദ്ദാക്കി 

ബെംഗളൂരു: പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും വിജയ് സങ്കല്‍പ്പ് യാത്ര റദ്ദാക്കി ബിജെപി നേതൃത്വം. ദേവനഗരെ മണ്ഡലത്തിലാണ് യാത്രയ്ക്കിടെ പ്രവര്‍ത്തകര്‍ പ്രതിഷേധം തീര്‍ത്തത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനെ നടത്തണമെന്നതായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധം കനത്തതോടെ യാത്ര റദ്ദാക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാകുകയായിരുന്നു. ദേവനഗരെ മണ്ഡലത്തില്‍ എംഎല്‍എ രേണുകാചാര്യയും എംപി ജിഎം സിദ്ധേശ്വരയുമായിരുന്നു വിജയ് സങ്കല്‍പ് യാത്ര നയിച്ചിരുന്നത്. യാത്രയ്ക്കിടയില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട് ബിജെപി നേതാവായ മല്ലികാര്‍ജ്ജുന്‍ മദലിന്റെ അനുയായികള്‍ പ്രതിഷേധിക്കുകയും യാത്ര തടയുകയുമായിരുന്നു. ഉടന്‍ തന്നെ മല്ലികാര്‍ജ്ജുന്‍ മദലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.…

Read More

ബിരുദധാരികൾക്ക് 3000 ഡിപ്ലോമകാർക്ക് 1500, തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കോൺഗ്രസ്‌

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ കുതിപ്പ് ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പാര്‍ട്ടിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘യുവ നിധി’ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. യുവതീയുവാക്കള്‍ക്ക് തൊഴിലില്ലായ്മ വേതനമെന്ന വന്‍ വാഗ്‍ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികള്‍ക്ക് 1500 രൂപയും പ്രതിമാസം വേതനം നല്‍കും. അധികാരത്തിലെത്തിയാല്‍ രണ്ട് വര്‍ഷത്തേക്ക് വേതനമുണ്ടാകും. നേരത്തേ…

Read More

സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷികയായി പത്മ ലക്ഷ്മി

കൊച്ചി: നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായി സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി പത്മലക്ഷ്മി. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരില്‍ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. അഭിഭാഷകയാകണമെന്നായിരുന്നു പത്മലക്ഷ്മിയുടെ ആഗ്രഹം. ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷമാണ് എല്‍എല്‍ബിയ്ക്ക് ചേര്‍ന്നത്. എന്നാല്‍ പത്മലക്ഷ്മി അതുവരെ തന്റെ സത്വത്തെ സംബന്ധിച്ച്‌ ആരോടും വെളിപ്പെടുത്തിയില്ല. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും പോലും സ്വന്തം സ്വത്വത്തെക്കുറിച്ച്‌ സംസാരിയ്ക്കുന്നത്. കുടുംബത്തോട് സ്വത്വത്തെ കുറിച്ച്‌ പറയുന്നതിനു മുമ്പ് തന്നെ ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയിരുന്നു. ട്യൂഷനെടുത്തും, ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്തും, പിഎസ് സി…

Read More

നടൻ സൽമാൻ ഖാന് വീണ്ടും ഭീഷണി, വസതിക്ക് പുറത്ത് വൻ സുരക്ഷ

മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. ജയിലിലായ ഗുണ്ടാ സംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സമീപകാല അഭിമുഖത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഒരു ഇ-മെയിലാണ് നടന്റെ അസിസ്റ്റന്റിനെ മെയിലില്‍ ലഭിച്ചത്. സന്ദേശത്തില്‍ നടനെ കൊല്ലുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിഷ്‌ണോയി അവകാശപ്പെടുന്നുണ്ട്. ഭീഷണി സന്ദേശത്തെക്കുറിച്ച്‌ പോലീസില്‍ പരാതിപ്പെട്ടത് നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാല്‍ക്കറാണ്. പരാതി ലഭിച്ചയുടന്‍ ഗുണ്ടാസംഘത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയി, സഹായി ബ്രാര്‍, മെയില്‍ അയച്ച രോഹിത് ഗാര്‍ഗ് എന്നിവര്‍ക്കെതിരെ ബാന്ദ്ര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ…

Read More

ഐ.എ.എസ് ഉദ്യോഗസ്ഥക്കെതിരായ മാനനഷ്ടക്കേസ് എം. എൽഎ പിൻവലിച്ചു

ബെംഗളൂരു: ഐ.എ.എസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരെ മുന്‍മന്ത്രിയും മൈസൂരു കെ.ആര്‍. നഗറിലെ ജെ.ഡി.എസ് എം.എല്‍.എയുമായ മഹേഷ് നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിച്ചു. മൈസൂരു ഡെപ്യൂട്ടി കമീഷണറായ കാലത്ത് രോഹിണി മഹേഷിനെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂമി കൈയേറ്റമടക്കമുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് മഹേഷ് 2022 സെപ്റ്റംബറില്‍ മാനനഷ്ടക്കേസ് നല്‍കിയത്. സിന്ദൂരി തന്നോട് ക്ഷമ ചോദിച്ചതോടെയാണ് ശനിയാഴ്ച കേസ് പിന്‍വലിച്ചതെന്ന് മഹേഷ് പറഞ്ഞു. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം മഹേഷ് സിന്ദൂരിക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും രോഹിണി സിന്ദൂരിയും തമ്മിലുള്ള രൂക്ഷമായ…

Read More

പ്രധാന മന്ത്രിയ്ക്ക് കത്തയച്ച വിദ്യാർത്ഥി സി.ബി.ഐ കസ്റ്റഡിയിൽ 

ചെന്നൈ: തഞ്ചാവൂരില്‍ പ്രധാനമന്ത്രിക്ക് ഇ- മെയില്‍ അയച്ച ഗവേഷക വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ സി.ബി.ഐ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നെത്തിയ 11 അംഗ സി.ബി.ഐ സംഘം തഞ്ചാവൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയില്‍ ജൈവകൃഷിയില്‍ ഗവേഷണ വിദ്യാര്‍ഥിയായ വിക്ടര്‍ ജെയിംസ് രാജയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിക്കയച്ച കത്തിലെ ഉള്ളടക്കം സി.ബി.ഐ കേന്ദ്രങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read More
Click Here to Follow Us