സാഫ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിന് വേദിയായി ബെംഗളൂരു

ബെംഗളൂരു: ഈ വര്‍ഷത്തെ സാഫ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിന് ബെംഗളൂരു വേദിയാകും. ജൂണ്‍ 21 മുതല്‍ ജൂലൈ മൂന്നു വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുകയെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രസിഡന്‍റ് കല്യാണ്‍ ചൗബേ അറിയിച്ചു.സൗത്ത് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാമ്ബ്യന്‍ഷിപ്പിന്‍റെ 14ാമത് എഡിഷനാണിത്. ഇത് നാലാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ഇതുവരെ എട്ടുതവണ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

മാലദ്വീപാണ് ഏറ്റവും ചുരുങ്ങിയ തവണ ജേതാക്കളായത്, രണ്ടുതവണ. ഇന്ത്യക്ക് പുറമെ മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ രാജ്യങ്ങളാണ് പങ്കെടുക്കുക. എന്നാല്‍, ഇത്തവണ നിലവിലെ സാഹചര്യങ്ങളാല്‍ പാകിസ്താന്‍ പങ്കെടുക്കുമോ എന്നത് സര്‍ക്കാര്‍ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും.രാജ്യങ്ങള്‍ തമ്മിലെ സ്നേഹവും സാഹോദര്യവും വളര്‍ത്താനുള്ള മികച്ച അവസരമാണ് ടൂര്‍ണമെന്‍റ്. ഇത്തവണ എല്ലാ രാജ്യങ്ങളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചൗബേ പറഞ്ഞു. രണ്ടു ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. നറുക്കെടുപ്പിന്‍റെ സമയവും തീയതിയും പിന്നീട് അറിയിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനം ത​മി​ഴ്‌​നാ​ടി​ന് വി​ട്ടു​കൊ​ടു​ക്കണം; ഉത്തരവ് ഇങ്ങനെ
[masterslider id="10"]

Related posts