മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട കോന്നി ഐരവണ്‍ കൃഷ്ണ ഭവനില്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മകള്‍ ബിമല്‍ കൃഷ്ണ (24) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെ കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലെ കൃഷ്ണഗിരിയിലായിരുന്നു അപകടം.

കൃഷ്ണഗിരിയിലെ ഡാം സന്ദര്‍ശനത്തിന് പോകുമ്പോള്‍ ബിമല്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ ബിമലിന്റെ ശരീരത്തില്‍കൂടി അതുവഴി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

  വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് ക്രൂരമർദ്ദനം; ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, ഇരട്ട ഗർഭസ്ഥശിശുക്കൾ മരിച്ചു

സഹോദരന്‍ അമല്‍ കൃഷ്ണയക്കൊപ്പം ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു ബിമല്‍. കാതോലിക്കേറ്റ് കോളേജ് യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ നേതാവുമായിരുന്നു.

മാതാവ്: ബിന്ദു കുമാരി. സംസ്‌കാരം ചൊവ്വാഴ്ച ഇന്ന് രാവിലെ 11 ന് മാതാവ് ബിന്ദുകുമാരിയുടെ ഇളകൊള്ളൂര്‍ നിലവുംകരോട്ട് വീട്ടുവളപ്പില്‍ നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണകാരണം തണ്ണിമത്തനല്ല; ആന്തരികാവയവങ്ങൾ പച്ച നിറം, ശരീരത്തിൽ മോർഫിൻ സാന്നിധ്യം: മുംബൈ കൂട്ടമരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ!
[masterslider id="10"]

Related posts

Click Here to Follow Us