തെരഞ്ഞെടുപ്പിന് മുൻപ് സൗജന്യമായി വിതരണം ചെയ്യാനിരുന്ന ഗൃഹോപകരണങ്ങൾ പിടിച്ചെടുത്തു 

ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് പിടിക്കാന്‍ പല തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സൗജന്യമായി പല സാധനങ്ങളും വിതരണം ചെയ്യുകയാണ് ഒരു രീതി. അത്തരത്തില്‍ വിതരണം ചെയ്യാനിരുന്ന പ്രഷര്‍ കുക്കറുകളും മറ്റ് ഗൃഹോപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. 500ലധികം പ്രഷര്‍ കുക്കറുകളാണ് പോലീസ് പിടിച്ചെടുത്തത്. വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ രാജഗോപാലനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൃന്ദാവന്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. സ്വകാര്യ കമ്പനിയായ ലോകേഷ് കാര്‍ഗോ മൂവേഴ്‌സിന്‍റെ ലോറി ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോഴാണ് കുക്കറുകള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്ടെടുത്തത്. ഗ്രീന്‍ഷെഫാണ് കുക്കറുകള്‍ നിര്‍മ്മിച്ചതെന്നും ദാസറഹള്ളി ജെഡി(എസ്) എം.എല്‍.എ…

Read More

കോൾ വന്നപ്പോൾ പോൺ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതെന്ന് എംഎൽഎ

ത്രിപുര: നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന ആരോപണം ജാദവ് നിഷേധിച്ചു. മന:പൂര്‍വ്വം അശ്ലീലചിത്രം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതാണെന്നുമാണ് ജാദവ് ലാല്‍നാഥ് നല്‍കുന്ന വിശദീകരണം. നേരത്തെ ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ വീഡിയോ കാണുന്ന ജാദവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയോട് വിശദീകരണം നേടാന്‍…

Read More

കാറിൽ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്‌ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരെയാണ് ബെംഗളൂരു കോറമംഗല പോലീസ് അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച്‌ 25നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി 10 മണിയോടെ കോറമംഗല നാഷണല്‍ ഗെയിംസ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതി. അവിടെ എത്തിയ നാലംഗ സംഘം ഭീഷണി പെടുത്തി സുഹൃത്തിനെ അവിടെ നിന്നും പറഞ്ഞയച്ചു. ഇത് ചോദ്യം ചെയ്‌ത യുവതിയുമായി സംഘം വഴക്കിട്ടു. പിന്നാലെ യുവതിയെ കാറിലേക്ക് ബലമായി പിടിച്ച്‌ കയറ്റുകയായിരുന്നു.…

Read More

മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്, ഡി.കെ ശിവകുമാറുമായി പ്രശ്നങ്ങൾ ഇല്ല ; സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ് താനെന്ന് തുറന്നുപറഞ്ഞ് സിദ്ധരാമയ്യ. പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും സമാനമായ ആഗ്രഹങ്ങളുണ്ട്. എന്നാല്‍ അദ്ദേഹവുമായി അതിന്റെ പേരില്‍ പ്രശ്‌നങ്ങളില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. “100 ശതമാനവും ഞാന്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ആളാണ്. ഡി.കെ ശിവകുമാറിനും അതിന് ആഗ്രഹമുണ്ട്. ജി. പരമേശ്വരയുടെ കാര്യം എനിക്കറിയില്ല. പക്ഷേ നേരത്തെ അദ്ദേഹവും മുഖ്യമന്ത്രി പദത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതില്‍ ഒരു തെറ്റുമില്ല”-സിദ്ധരാമയ്യ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. ബി.ജെ.പി…

Read More

കോവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിൽ : ഡബ്ലിയൂ. എച്ച്. ഒ

omicron COVD

കൊവിഡ് ഒമിക്രോണ്‍ വ്യാപനം ഏറ്റവും കൂടുതല്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. ഉപവകഭേദമായ എക്‌സ്ബിബി 1.16 ആണ് ഇന്ത്യയില്‍ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് ലോകാരാഗ്യസംഘടന അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്‌സ്ബിബി 1.16 വകഭേദമാണ് കൊവിഡ് കുതിപ്പിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ശരാശരി മൂവായിരമായിരുന്ന കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി 10,500 ആയി ഉയര്‍ന്നു. ഉപവകഭേദമായ എക്‌സ്ബിബി 1.16 നിലവില്‍ ലോകത്തിലെ 22 രാജ്യങ്ങളില്‍ വ്യാപിക്കുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത…

Read More

നഗരത്തിൽ 26 കാരനായ ബാർ ബെൻഡർ കുത്തേറ്റു മരിച്ചു;

death murder

ബെംഗളൂരു: വിവി പുരം പോലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ താരഗുപേട്ടിൽ തിങ്കളാഴ്ച വൈകുന്നേരം 26 കാരനായ യുവാവ് കുത്തേറ്റു മരിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. നേപ്പാൾ സ്വദേശിയും തവരെകെരെയിൽ ബാർ ബെൻഡറായി ജോലി ചെയ്തിരുന്നതുമായ രമേശാണ് മരിച്ചത്. തവരെകെരെയിൽ ഭാര്യാപിതാവിനോടൊപ്പം താമസിച്ചുവരികയായിരുന്നു രമേശ് തിങ്കളാഴ്ച വൈകിട്ട് സുഹൃത്ത് ഇന്ദ്രനൊപ്പം രമേഷ് നഗരത്തിലെത്തിയതായും ഇരുവരും ബാറിൽ മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. രാത്രി എട്ട് മണിയോടെ അവർ ന്യൂ താരഗുപേട്ട നാലാം ക്രോസിൽ സ്ഥിതി ചെയ്യുന്ന ജീർണിച്ച കെട്ടിടത്തിന് സമീപം എത്തി. ഒരു കപ്പ്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; പോളിങ് സ്റ്റേഷനുകളിലെ ക്യൂ ട്രാക്ക് ചെയ്യാൻ ആപ്പ് പുറത്തിറക്കി ബിബിഎംപി

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടർമാർ നീണ്ട ക്യൂകളെക്കുറിച്ച് വിഷമിക്കേണ്ടതില്ല, കാരണം പുതിയ മൊബൈൽ ആപ്പ് എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും ക്യൂകളെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകും. നഗരങ്ങളിലെ വോട്ടർമാരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് ആകർഷിക്കുന്നതിനായാണ് ജില്ലാ ഇലക്ടറൽ ഓഫീസും ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയും (ബിബിഎംപി) സംയുക്തമായി ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 55.04 ശതമാനം വോട്ടുകളാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. പോളിംഗ് ബൂത്തുകളിലെ കാത്തിരിപ്പ് സമയത്തെക്കുറിച്ചും പാർക്കിംഗ് സ്ഥലത്തിന്റെ അഭാവത്തെക്കുറിച്ചും നിലവിൽ ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഈ ആപ്ലിക്കേഷൻ പോളിംഗ് ബൂത്തുകളിലെ സാഹചര്യത്തെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ…

Read More

സംസ്ഥാനത്ത്‌ എസ്.എസ്.എല്‍.സി. പരീക്ഷകൾക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കര്‍ണാടകയിലേ എസ്.എസ്.എല്‍.സി. പരീക്ഷ ഇന്നാരംഭിക്കും. ഏപ്രില്‍ 15-നാണ് സമാപിക്കുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാകും പരീക്ഷ. ആദ്യദിനത്തില്‍ ഫസ്റ്റ് ലാംഗ്വേജ് (ഹിന്ദി, മറാത്തി, തമിഴ്, ഉറുദു, ഇംഗ്ലീഷ്, സംസ്‌കൃതം) ആണ് പരീക്ഷ. ഏപ്രില്‍ നാലിനാണ് അടുത്ത പരീക്ഷ. 3,3077 സെന്ററുകളിലായി 8,42,811 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ക്രമക്കേട് തടയാന്‍ എല്ലാ സെന്ററുകളിലും സി സി ടി വി ക്യാമറകളും 6614 സ്‌ക്വാഡുകളേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്

Read More

രേഖകളില്ലാതെ 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശം വെച്ചാല്‍ പോലീസ് പിടിവീഴും; അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി പോലീസ്

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കര്‍ണാടക – കേരള സംസ്ഥാനങ്ങള്‍ക്കിടയിലുള്ള അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. 50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വയ്ക്കുന്നവര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കണം. അല്ലാത്തപക്ഷം തുക കണക്കില്‍ പെടാത്തതായി കണ്ടുകെട്ടും. തലപ്പാടി ടോള്‍ ഗേറ്റിലാണ് കര്‍ണാടക സര്‍കാര്‍ പ്രധാന ചെക് പോസ്റ്റ് തുറന്നിരിക്കുന്നത്. കൂടാതെ ബണ്ട് വാളില്‍ ശാരദ്ക, ആനേക്കല്ലു, കന്യാന, സാലെത്തൂറു, മേടു എന്നിവിടങ്ങളിലാണ് ചെക് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും രണ്ടുതവണ പരിശോധിക്കും. ദേവിപുര…

Read More

ബെംഗളൂരു ചലച്ചിത്രോത്സവത്തിൽ പുരസ്കാരം സ്വന്തമാക്കി മലയാള ചിത്രം സൗദി വെള്ളക്ക

ബെംഗളൂരു: പതിനാലാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്കാര നേട്ടവുമായി മലയാള ചിത്രം സൗദി വെള്ളക്ക. ചിത്രഭാരതി – ഇന്ത്യൻ സിനിമ മത്സരവിഭാഗത്തിൽ മികച്ച രണ്ടാമത്തെ ചിത്രമെന്ന നേട്ടമാണ് സൗദി വെള്ളക്ക സ്വന്തമാക്കിയത്. കോടതി വ്യവഹാരങ്ങളുടെ കാലതാമസം സാധാരണ ജീവിതങ്ങളെ ബാധിക്കുന്നതിൻ്റെ നേർക്കാഴ്ചകള്‍ രേഖപ്പെടുത്തിയ സൗദി വെള്ളക്ക ഇതിനകം ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നീ…

Read More
Click Here to Follow Us