ബെംഗളൂരു: മുൻ മന്ത്രി കെ എസ് ഈശ്വരപ്പയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ശിവമോഗ ഡെ.കമ്മീഷണർ ഓഫീസിൽ വാങ്കുവിളിച്ച നടപടിക്കെതിരെ വലതു സംഘടനകൾ. ബജ്റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവർത്തകർ തിങ്കളാഴ്ച ശിവമോഗ നഗരത്തിലെ പഞ്ചായത്ത് കമ്മീഷണറുടെ ഓഫീസ് പരിസരം ഗോമൂത്രം തളിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി യുവാവ് വാങ്കു വിളിച്ചത് വിവാദമായിരുന്നു. ബജ്റംഗ്ദൾ, വിഎച്ച്പി പ്രവർത്തകർ പഞ്ചായത്ത് കമ്മീഷണർ ഓഫീസ് പരിസരത്ത് ഗോമൂത്രം തളിക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച്, ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് പുണ്യസ്ഥലമാണെന്നും നൂറുകണക്കിന് ആളുകള്‍ ഓഫീസ് സന്ദര്‍ശിക്കാറുണ്ടെന്നും ബജ്റംഗ്ദളും വിഎച്ച്പി…
Read MoreDay: 25 March 2023
കെ.ആർ.പുര-വൈറ്റ് ഫീൽഡ് മെട്രോ ലൈൻ ഉൽഘാടനം ചെയ്ത് നിർമാണ തൊഴിലാളികൾക്കൊപ്പം സഞ്ചരിച്ച് പ്രധാനമന്ത്രി.
ബെംഗളൂരു : പർപ്പിൾ ലൈനിലെ കെ.ആർ.പുര- വൈറ്റ് ഫീൽഡ് പാതയുടെ ഉൽഘാടനം ഇന്ന് പ്രധാനമന്ത്രി നിർവ്വഹിച്ചു. തുടർന്ന് മെട്രോ ജീവനക്കാർക്കും നിർമ്മാണ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം അദ്ദേഹം പുതിയ മെട്രോ ലൈനിൽ യാത്ര നടത്തുകയും ചെയ്തു. കർണാടക ഗവർണറും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും മറ്റ് മന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 13.71 കിലോമീറ്റർ നീളമുള്ള പുതിയ പാതയുടെ നിർമ്മാണ ചെലവ് 4249 കോടി രൂപയാണ്, 12 സ്റ്റേഷനുകൾ ഈ ലൈനിൽ ഉണ്ട്. പ്രധാന ഐ.ടി.കമ്പനികളുള്ള വൈറ്റ് ഫീൽഡുമായി മെട്രോ കണക്റ്റ് ആയതോടെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകും എന്ന് കരുതുന്നു.…
Read Moreരൺവീർ ദീപിക വേർപിരിയലിലേക്കോ?
ബോളിവുഡിലെ പവര്‍ കപ്പിളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലായ ഇരുവരും ഏറെ നാളുകൾ പ്രണയിച്ചു നടന്ന ശേഷമാണ് വിവാഹം കഴിക്കുന്നത്. തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാറില്ല ഇരുവരും. അഭിമുഖങ്ങളിലും മറ്റും തങ്ങള്‍ക്ക് പരസ്പരമുള്ള പ്രണയം ഇരുവരും തുറന്ന് സംസാരിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ആരാധകരെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്പോര്‍ട്സ് ഹോണര്‍ അവാര്‍ഡ്സില്‍ ദീപികയും രണ്‍വീറുമെത്തിയിരുന്നു. ദീപികയുടെ അച്ഛനും ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഇതിഹാസവുമായ പ്രകാശ് പാദുക്കോണും ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു.…
Read Moreകർണാടകയിൽ താമര വിരിയുമെന്ന് പ്രധാന മന്ത്രി
ബെംഗളൂരു: കര്‍ണാടകയില്‍ മോദിയുടെ താമര വിരിയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഇത് വിജയസങ്കല്‍പ്പ രഥയാത്രയല്ല, വിജയിച്ച് കഴിഞ്ഞ യാത്ര പോലെയാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നാടായ കലബുറഗി കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ചത് അതിന്റെ തെളിവാണ്. കര്‍ണാടകത്തില്‍ ബിജെപിയുടെ വിജയയാത്ര തുടങ്ങിക്കഴിഞ്ഞുവെന്നും മോദി പറഞ്ഞു. മോദി എന്ത് ചെയ്തിട്ടാണ് കലബുറഗിയില്‍ ബിജെപി ജയിച്ചത്? ഇത് ജനവിധിയാണ്, ഇനി അതിന്റെ പേരിലും മോദിക്കെതിരെ ആരോപണമുന്നയിക്കും. എന്തെല്ലാം ആരോപണങ്ങളാണ് മോദിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്? സിദ്ധരാമയ്യ പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി മോദി…
Read Moreഗൂഗിളിലെ ഇന്റർവ്യൂ വിജയിച്ചു,ബെംഗളൂരുവിൽ താമസ സൗകര്യത്തിനായുള്ള ഇന്റർവ്യൂ പരാജയപ്പെട്ടു, യുവാവിന്റെ വൈറൽ പോസ്റ്റ്
ബെംഗളൂരു: ജോലിയ്ക്കായും പഠിക്കാനായും ബെംഗളൂരുവിൽ എത്തുന്നവരില്‍ ഭൂരിഭാഗവും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താമസിക്കാനായി ഒരു സ്ഥലം കണ്ടെത്തുക എന്നത്. താമസ സൗകര്യം അന്വേഷിച്ച് എത്തുന്നവരുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍, പേ സ്ലിപ്പുകള്‍, തുടങ്ങി വ്യക്തിപരവും തൊഴില്‍പരവുമായ വിശദാംശങ്ങള്‍ ചോദിച്ച് നീണ്ട അഭിമുഖം തന്നെ കെട്ടിട ഉടമകള്‍ നടത്താറുണ്ട്. അത്തരമൊരു സംഭവമാണ് റിപു ദമന്‍ ഭഡോറിയ എന്ന യുവാവ് ലിങ്ക്ഡിനില്‍ പങ്കുവെച്ചിരിക്കുന്നത്. ഗൂഗിളിലെ തന്റെ അഭിമുഖത്തേക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നു കെട്ടിടമുടമയുമായുള്ള തന്റെ അഭിമുഖം എന്ന് റിപു പോസ്റ്റില്‍ പറയുന്നു. കോവിഡിന് ശേഷം താമസ സ്ഥലങ്ങളുടെ ഡിമാന്‍ഡ്…
Read Moreനഗരത്തിലെ ബസ് സ്റ്റോപ്പുകൾ മാഞ്ഞുപോകുന്നതായി ആരോപണം
ബെംഗളൂരു: ബസ് സ്റ്റാന്‍ഡുകള്‍ കാണാതാവുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് പെരുകുന്നതായി ആരോപണം. വേസ്റ്റ് കുട്ടയോ കസേരയോ പോലെയല്ല മൂന്ന് ദശാബ്ദത്തോളം നിരവധി ആളുകള്‍ ബസ് കാത്തിരിപ്പ് കേന്ദ്രമായി ഉപയോഗിച്ചിരുന്ന ഇടങ്ങളാണ് കാണാതാവുന്നതെന്നാണ് ആരോപണം. എച്ച്ആര്‍ബിആര്‍ ലേ ഔട്ടിലുള്ള കല്യാണ്‍ നഗര്‍ ബസ് സ്റ്റാന്‍ഡ് ആണ് ഇത്തരത്തില്‍ കാണാതായതില്‍ ഏറ്റവും ഒടുവിലത്തേത്. ചില ബസ് സ്റ്റാന്‍ഡുകള്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കായി വഴി മാറിയപ്പോള്‍ ചിലത് മോഷ്ടിക്കപ്പെടുകയാണ് ഉണ്ടായതെന്നാണ് ആക്ഷേപം. കല്യാണ്‍ നഗറിലെ ബസ് സ്റ്റാന്‍ഡ് 1990ല്‍ ലയണ്‍സ് ക്ലബ്ബ് സംഭാവന നല്‍കിയതാണ്. ഇത് ഒറ്റ രാത്രി കൊണ്ട് മാറ്റിയാണ്…
Read Moreമയക്കുമരുന്ന് കേസുകളിൽ കേന്ദ്രം നേരിട്ട് ഇടപെടും : അമിത് ഷാ
ബെംഗളൂരു: മയക്കുമരുന്ന് കേസുകളില്‍ കേന്ദ്രം നേരിട്ടിപെടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്ന് കടത്തിന്റെ പ്രശ്നം സംസ്ഥാനവുമായോ കേന്ദ്രവുമായോ മാത്രം ബന്ധപ്പെട്ടതല്ല. ദേശീയ പ്രശ്നമാണ്.അതിനെ നേരിടാനുള്ള ശ്രമങ്ങള്‍ ദേശീയവും ഏകീകൃതവുമാകണം അമിത് ഷാ പറഞ്ഞു. മയക്കുമരുന്ന് കേസുകള്‍ കേന്ദ്ര നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയില്‍ നേരിട്ടറിയിക്കാന്‍ സംവിധാനം ഉണ്ടാകുമെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.മുഴുവന്‍ ശൃംഖലയെയും തകര്‍ക്കാന്‍, മയക്കുമരുന്ന് കേസുകള്‍ സമഗ്രമായി അന്വേഷിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് വിമുക്തഭാരതം എന്ന ലക്ഷ്യം നേടാന്‍ മയക്കു മരുന്നിനെതിരെ സീറോ ടോളറന്‍സ് നയമാണ് കേന്ദ്ര സര്‍ക്കാറിന്റേത്.…
Read Moreബോംബെ ജയശ്രിയുടെ ആരോഗ്യനില തൃപ്തികരം
ന്യൂഡല്‍ഹി: ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതരും കുടുംബവും അറിയിച്ചു. ഗായിക നിലവില്‍ സുഖം പ്രാപിച്ച് വരികയാണെന്നും കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഗായികയെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബോംബെ ജയശ്രീയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് ഗായികയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കുടുംബം അറിയിച്ചത്. ‘ഒരു സംഗീത പര്യടനത്തിനായി യുകെയില്‍ എത്തിയ ബോംബെ ജയശ്രീക്ക് ആരോഗ്യസ്ഥിതിയില്‍ ഒരു തിരിച്ചടി…
Read Moreരോമാഞ്ചം ഒടിടി തിയ്യതി പുറത്ത് വിട്ടു, എപ്പോൾ, എവിടെ കാണാം??
സൗബിന് സാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം രോമാഞ്ചം ഉടന്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഏപ്രില്‍ 1 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. ചിത്രത്തിന്റെ ഒടിടി റിലീസിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ഫെബ്രുവരി 3ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് രോമാഞ്ചം. മികച്ച പ്രതികരണം ലഭിച്ച ചിത്രം ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്ററും കൂടിയാണ്. ഹൊറര്‍ കോമഡി വിഭാഗത്തിലാണ്…
Read Moreചോദ്യപേപ്പറിൽ മെസി, ഉത്തരമെഴുതാതെ ബ്രസീൽ ഫാൻ, വൈറലായ ചോദ്യവും ഉത്തരവും
മലപ്പുറം : ഫുട്ബോൾ എന്നാൽ മലയാളിക്ക് വികാരമാണ്. ലോകത്തിന്റെ ഏത് മൂലയിൽ കാൽപന്തുകളി നടന്നാലും അതുകാണാനും ആസ്വദിക്കാനും നിരവധി ആളുകൾ ഉണ്ട് .ഖത്തർ ലോകകപ്പൊക്കെ വൻ ആവേശത്തോടെയാണ് മലയാളക്കര സ്വീകരിച്ചത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഫുട്ബോളിന് പിന്നാലെ ഓടി. പൊതുവെ അർജന്റീനക്കും ബ്രസീലിന്റെയും ആരാധകർ ആണ് ഏറെ . പോർച്ചുഗൽ ആരാധകരും ഒട്ടും കുറവല്ല. ഇപ്പോഴിതാ ഉത്തരക്കടലാസിലും ഇഷ്ട ടീം കയറിക്കൂടിയിരിക്കുന്നു. നാലാം ക്ലാസ് മലയാളം വാർഷികപരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതിന് ഉത്തരമായി ഒരു വിദ്യാർത്ഥി രേഖപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ…
Read More