കായിക പരിശീലനത്തിനിടെ പെൺകുട്ടികൾ വസ്ത്രം മാറുന്ന ചിത്രമെടുത്തു; പരിശീലകൻ അറസ്റ്റിൽ 

ബെംഗളൂരു: കായിക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയ പരിശീലകനെ അറസ്റ്റ് ചെയ്തു.

ജക്കനഹള്ളിയിലെ കായികപരിശീലന കേന്ദ്രം ഉടമയും പരിശീലകനുമായ യോഗി (35)യെയാണ് പാണ്ഡവപുരം പോലീസ് അറസ്റ്റ് ചെയ്തത്.

യോഗിയുടെ സ്ഥാപനത്തിലേക്ക് 15 മുതല്‍ 17 കുട്ടികള്‍ വരെയാണ് പരിശീലനത്തിന് എത്തുന്നത്.

  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

പരിശീലനത്തിന് മുമ്പ് വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്ന രംഗങ്ങള്‍ അതിവിദഗ്ധമായി കാമറയില്‍ പകര്‍ത്തുകയായിരുന്നു.

പിന്നീട് ഫോട്ടോകള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയതായും പല വിദ്യാര്‍ഥിനികളെയും ലൈംഗികമായി പീഡിപ്പിച്ചതായും ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

പരിശീലകനെ കൊണ്ടുള്ള ശല്യം അസഹനീയമായതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ചിലര്‍ വിവരം പുറത്തു പറഞ്ഞതോടെയാണ് പ്രതി പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ മികച്ച അഞ്ച് ജലവിതരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ബി.ഡബ്ല്യു.എസ്.എസ്.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts