റഷ്യ – യുക്രൈന്‍ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം. മുന്നൂറാം നാള്‍ പിന്നിടുമ്പോഴും യുദ്ധത്തില്‍ നിന്ന് പിന്‍മ്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവര്‍ത്തിക്കുമ്പോള്‍ യുദ്ധം ഇനിയും നീളാനാണ് സാധ്യത. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഭീകരമായ യുദ്ധം റഷ്യക്കും യുക്രൈനുമിടയില്‍ രൂപം കൊണ്ടത്. 2022 ഫെബ്രുവരി 24 നാണ് യുക്രൈനില്‍ നിലക്കാത്ത പോര്‍ വിളികള്‍ ഉയര്‍ന്നത്. നാറ്റോയില്‍ അംഗമാകാനുള്ള യുക്രൈന്റെ തീരുമാനം സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നുവെന്നാരോപിച്ചാണ് റഷ്യ യുക്രൈനില്‍ ആക്രമണം അഴിച്ചു വിട്ടത്. ആക്രമണത്തിന് മുന്‍പ്…
Read MoreMonth: February 2023
യൂറോപ്പ ലീഗ് ഫുട്‌ബോൾ ബാഴ്‌സലോണ പുറത്ത്
യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ പുറത്ത്. രണ്ടാം പാദ മത്സരത്തില്‍ ബാഴ്‌സയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളിനാണ് യുണൈറ്റഡിന്റെ ജയം. പെനല്‍റ്റി ഗോളിലൂടെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്‌സയെ ആദ്യം മുന്നിലെത്തിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫൗളാണ് ബാഴ്‌സയക്ക് തുണയായത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി ഗ്രൗണ്ട് വിട്ട ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ടാണ് യുണൈറ്റഡ് രണ്ടാം പകുതി ആരംഭിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരായി ഇറങ്ങിയ ബ്രസീലിയന്‍ താരങ്ങളായ ഫ്രഡും ആന്തണിയുമാണ് യുണൈറ്റിന് ജയമൊരുക്കിയത്. രണ്ടാം…
Read Moreമയക്കുമരുന്ന് ഉപയോഗവും കച്ചവടവും; പ്രസിദ്ധമായ സർവ്വകലാശാലയിലെ 42 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ (MAHE) മയക്കുമരുന്ന് ഉപഭോഗവും കച്ചവടവുമായി ബന്ധപ്പെട്ട് 42 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി ഉഡുപ്പി പോലീസ് അറിയിച്ചു. 2022 സെപ്തംബർ മുതൽ നടന്ന കേസുകൾ ഉഡുപ്പി പോലീസ് ഇൻസ്റ്റിറ്റ്യൂട്ടിനെ അറിയിച്ചതിനെ തുടർന്നാണ് നടപടി. സസ്‌പെൻഷൻ ഒരു മാസത്തേക്ക് നീണ്ടുനിൽക്കും, ഈ കാലയളവിൽ വിദ്യാർത്ഥികളെ പഠനത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. “ഉപഭോഗം ആരോപിക്കപ്പെടുന്ന വിദ്യാർത്ഥികളെ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കില്ല, പക്ഷേ അവർക്ക് കാമ്പസിൽ തുടരാം. എന്നിരുന്നാലും, ഞങ്ങളുടെ അന്വേഷണത്തിൽ ചില വിദ്യാർത്ഥികളും കച്ചവടം നടത്തുന്നതായി കണ്ടെത്തി, അവർക്കെതിരെ…
Read Moreഏഴുവർഷത്തിന് ശേഷം കലാശിപാളയ ബസ് ടെർമിനലിന് ശാപമോക്ഷം: ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന്
ബെംഗളൂരു: സംസ്ഥാനാന്തര യാത്രയ്ക്ക് മലയാളികൾ ഉൾപ്പടെ ഒട്ടേറെ പേർ ആശ്രയിക്കുന്ന കലശിപാളിയ ബിഎംടിസി ബസ് ടെർമിനൽ നവീകരണത്തിന് ശേഷം ഇന്ന് പ്രവർത്തനം ആരംഭിക്കും. ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി ബസവേരജെ ബൊമ്മെ ഉദ്ഘാടനം നിർവഹിക്കും. ഏഴുവർഷമായി അടച്ചിട്ടിരുന്ന ഈ ടെർമിനൽ തുറക്കാനായി മുറവിളി ഉയർന്നിരുന്നു. നാളെ മുതൽ ടെർമിനലിൽ നിന്ന് ബിഎംടിസി,കർണാടകം ആർടിസി, സ്വകാര്യ ബസ് സർവീസ് ആരംഭിക്കും 4.25 ഏക്കറിലായി 63.17 കൂടി രൂപ ചെലവിട്ടാണ് ടെർമിനൽ വികസിപ്പിച്ചത്. 4 നില ടെർമിനലിന്റെ മുകൾ നിലയിലാണ് യാത്രക്കാർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയത്. നഗരത്തിലെ…
Read Moreടിക്കട്റ്റ് എടുക്കാതെ യാത്രചെയ്യുന്നവരെ സൂക്ഷിക്കുക; ജനുവരിയിലെ ടിക്കറ്റ് രഹിത യാത്രാ പിഴ ബിഎംടിസിക്ക് ലഭിച്ചത് 6.7 ലക്ഷം
ബെംഗളൂരു: 2023 ജനുവരിയിൽ ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് പിഴ ചുമത്തിയതിലൂടെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) 6.7 ലക്ഷം രൂപ സമ്പാദിച്ചു. ടിക്കറ്റില്ലാത്ത യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ബെംഗളൂരു നഗരത്തിലും പരിസരത്തും ഓടുന്ന ബസുകളിൽ പരിശോധന ശക്തമാക്കിയതായി ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. ബിഎംടിസി ജീവനക്കാർ ഈ മാസം 16,226 ട്രിപ്പുകൾ പരിശോധിച്ച് 3,591 ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് 6.77 ലക്ഷം രൂപ പിഴയായി ഈടാക്കി. ഡ്യൂട്ടി വീഴ്ചയുടെ പേരിൽ കണ്ടക്ടർമാർക്കെതിരെ 1,521 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ സീറ്റിൽ കയറിയതിന് 322 പുരുഷ യാത്രക്കാർക്ക്…
Read Moreമുടങ്ങിക്കിടക്കുന്ന ശമ്പളം ആവശ്യപ്പെട്ട് യുവാവ്; നായയെ അഴിച്ചുവിട്ട് മുതലാളി
ബെംഗളൂരു: മുടങ്ങിക്കിടക്കുന്ന ശമ്പളം ചോദിച്ചപ്പോൾ തൊഴിലുടമ വളർത്തുനായയെ അഴിച്ചുവിട്ടതായി യുവാവ് ആരോപിച്ചു. പ്രാദേശിക വ്യവസായി സഞ്ജയ് ലോഹ്യയുടെ ഡ്രൈവർ ആനന്ദ ആർ എന്നയാളിൽ നിന്നാണ് ഹൈഗ്രൗണ്ട്സ് പോലീസിന് പരാതി ലഭിച്ചത്. സഞ്ജയ്, ഭാര്യ നീത, ജാക്കി ഖലീൽ എന്നു പേരുള്ള മറ്റൊരാളെ പറ്റിയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസവേശ്വര സർക്കിളിന് സമീപമുള്ള അപ്പാർട്ട്‌മെന്റിലാണ് മൂവരും താമസിക്കുന്നത്. 2022 നവംബർ മുതൽ 2023 ജനുവരി വരെ ലോഹ്യയുടെ കൂടെ ഡ്രൈവർ ഓഫീസ് സ്റ്റാഫായി ജോലി ചെയ്തിരുന്നതായും എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും ശമ്പളം നൽകിയില്ലെന്നും ആനന്ദ പോലീസിനോട് പറഞ്ഞു.…
Read Moreസംസ്ഥാനത്തെ അഴിമതിയിൽ നിന്ന് മുക്തമാക്കും, ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തിക്കും; അമിത് ഷാ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയിലും വിശ്വാസമർപ്പിക്കാൻ കർണ്ണാടകയിലെ ജനങ്ങളോട് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അഴിമതി മുക്തമാക്കി കർണാടകയെ ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തിക്കുന്ന ഒരു സർക്കാരിനെ ബിജെപി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ജില്ലയിലെ കോൺഗ്രസ് ശക്തികേന്ദ്രമായ സന്ദൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, എം മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘടനയെയും ജനതാദൾ (എസ്) യെയും ജനങ്ങൾക്ക് നല്ലത് ചെയ്യാൻ കഴിയാത്ത രാജവംശ പാർട്ടികളെന്ന് വിശേഷിപ്പിച്ച് ഷാ രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി…
Read Moreനിയമസഭയില്‍ വെച്ച് തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തി ബിഎസ് യെദിയൂരപ്പ
ബെംഗളൂരു: നിയമസഭയിലേക്ക് ഇനി തിരിച്ചു വരില്ലാ എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ. ബജറ്റ് അവതരണത്തിനിടയില്‍ കര്‍ണാടക നിയമസഭയില്‍ വെച്ച് നടത്തിയ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലാ എന്ന് യെദിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ മകന്‍ വിജയേന്ദ്ര ഇനി ശിവമോഗ ജില്ലയിലെ ശിക്കാരിപ്പൂര മണ്ഡലത്തെ നയിക്കുമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.’ഇത് എന്റെ അവസാനത്തെ പ്രസംഗമാണ്. ഈ ബജറ്റ് അവതരണത്തിന് ശേഷം ഇനി ഈ വീട്ടിലേക്ക് ഞാന്‍ ഒരിക്കലും തിരിച്ചു വരില്ല. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഞാന്‍…
Read Moreഗോവ പുറത്ത്; ഒഡീഷ അകത്ത്; മൂന്നാം സ്ഥാനത്തേക്ക് കയറി ബെംഗളൂരു എഫ് സി.
ബെംഗളൂരു : ഇന്ന് നഗരത്തിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ബെംഗളൂരു എഫ് സി – ഗോവ എഫ് സി മൽസരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഗോവയെ ബെംഗളൂരു തോൽപ്പിച്ചത്. ആദ്യ ഗോൾ അടിച്ചത് ബെംഗളൂരു ആണെങ്കിലും ഒരു ഗോൾ തിരിച്ചടിച്ച് ആദ്യ പകുതിക്ക് പിരിയുമ്പോൾ മൽസരം സമനിലയിൽ ആയിരുന്നു. രണ്ടാം പകുതിയിൽ ആതിഥേയർ 2 ഗോൾ കൂടി ചേർത്ത് വിജയം ഉറപ്പിച്ചു. ഈ മൽസരത്തിലെ തോൽവിയോടെ എഫ് സി ഗോവ തുടർച്ചയായ മൂന്നാം പ്രാവശ്യവും പ്ലേ ഓഫ്…
Read Moreസിഗരറ്റ് വാങ്ങി നൽകിയില്ല; യുവാവിനെ കുത്തിക്കൊന്നു
ചെന്നൈ: സിഗരറ്റ് വാങ്ങി നൽകാൻ പറഞ്ഞത് നിരസിച്ചതിനെത്തുടർന്ന് എന്നൂരിലെ പലചരക്കു കടയ്ക്കുമുന്നിട്ട് യുവാവിനെ കുത്തിക്കൊന്നു. കാശിമേട് സ്വദേശിയായ പ്രവീണാണ് (29) മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. സ്വകാര്യസ്ഥാപനത്തിൽ ജോലിനോക്കുന്ന പ്രവീൺ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞദിവസം രാത്രി അമ്മയുടെ അടുത്തുപോയി തിരിച്ചുവരുമ്പോൾ എന്നൂരിലെ കടയിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ നിൽക്കുമ്പോഴാണ് അക്രമമുണ്ടായത്. മദ്യലഹരിയിലായിരുന്ന മുജിത്തും നസീറുള്ളയും പ്രവീണിനോട് സിഗരറ്റ് വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രവീൺ അതിനു തയ്യാറായില്ല. സിഗരറ്റ് വാങ്ങാൻ പണമില്ലെന്നു പറഞ്ഞപ്പോൾ അവർ പ്രവീണിന്റെ പഴ്‌സ് തട്ടിപ്പറിച്ചു. ചെറുക്കാൻ…
Read More