ഡൽഹി: ഗൗതം അദാനിക്ക് ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്നു. അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. ഇന്ത്യന്‍ രൂപയില്‍ കമ്പനിയുടെ ആകെ നഷ്ടം 8.31 ലക്ഷം കോടി വരും. അദാനി ഗ്രൂപ്പിന്റെ നിഫ്റ്റിയില്‍ രജിസ്റ്റര്‍ ചെയ്യ്ത പത്തു കമ്പനികളുടെ വിപണിമൂല്യത്തില്‍ നിന്നാണ് ഇത്രയും തുക നഷ്ടമായത്. അദാനിയുടെ പത്തില്‍ എട്ട് ഓഹരികളും നഷ്ടത്തിലായിരുന്നു. അദാനി എന്റര്‍പ്രൈസസസ് 26 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. തുടര്‍ച്ചായ തിരിച്ചടിക്ക്…
Read MoreDay: 3 February 2023
ബി.ഇ.എം.എ വെൽക്കം 2023 ഫെബ്രുവരി 5ന്
ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ് നിവാസികളായ മലയാളികളുടെ സംഘടനയായ ബി.ഇ.എം.എ. (ബെംഗളൂരു ഈസ്റ്റ് മലയാളി അസോസിയേഷൻ) നടത്തുന്ന വെൽക്കം 2023 എന്ന പരിപാടി ഫെബ്രുവരി 5 ന് ദൂരവാണി നഗറിലുള്ള ഐടിഐ കോളനി യിൽ സ്ഥിതി ചെയ്യുന്ന വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. മലയാള സിനിമയിലെ നിറസാന്നിധ്യമായ യുവനടി പ്രയാഗ മാർട്ടിനും, സ്ഥലം എം എൽ എ യും ബാംഗ്ലൂർ നഗര വികസനകാര്യ മന്ത്രിയുമായ ബി എ ബസവരാജുവുമാണ് ചടങ്ങിൽ മുഖ്യ അതിഥികളായി എത്തുന്നത്. കൂടാതെ ചടങ്ങിൽ പ്രിസൺ മിനിസ്ട്രി യുടെ നാഷണൽ കോർഡിനേറ്ററും…
Read Moreഇനിയൊന്നും നേടാനില്ല; വിരമിക്കൽ സൂചനയുമായി മെസ്സി
പാരിസ്: ഖത്തറിൽ ലോകകപ്പും നേടി ഉന്നതങ്ങളിൽ നിൽക്കുകയാണ് അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വാർത്തകൾ വരുന്നതായി റിപ്പോർട്ടുകൾ. ലോകകപ്പിന് ശേഷം മെസി ഫുട്‌ബോൾ മതിയാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇനിയും കളിക്കാനാണ് താത്പര്യമെന്ന് താരം തന്നെ വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾ കെട്ടടങ്ങി. ഇപ്പോഴിതാ മെസി തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ദേശീയ ടീമിനായി എല്ലാം നേടിയെന്നും ഇനി ഒന്നും ബാക്കിയില്ലെന്നും മെസി പറയുന്നു. ‘ഞാനിപ്പോൾ കരിയറിന്റെ അവസാനത്തിലാണ്, ഞാൻ സ്വപ്‌നം കണ്ടതെല്ലാം ദേശീയ ടീമിന് വേണ്ടി സ്വന്തമാക്കിക്കഴിഞ്ഞു. വ്യക്തിപരമായും അങ്ങനെത്തന്നെ. കരിയർ തുടങ്ങുമ്പോൾ ഇതെല്ലാം സംഭവിക്കുമന് വിചാരിച്ചിരുന്നില്ല.…
Read Moreപാൽ വില വർധിപ്പിച്ച് അമുൽ
ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പാലിന്റെ വില വര്‍ധിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പാൽ വിതരണക്കാരായ അമുൽ പൗച്ച് പാലിന്റെ വില ലിറ്ററിന് 3 രൂപ കൂട്ടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ആണ്. കൂടുതൽ വിശദാംശങ്ങൾ പിന്തുടരും.
Read More3 മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി
ബെംഗളൂരു : ധാർവാഡിൽ ഭാര്യയെ ആക്രമിച്ച പരിക്കേൽപ്പിക്കുകയും മൂന്നുമക്കളെ കൊലപ്പെടുത്തുകയും ചെയ്ത ശേഷം പിതാവ് ജീവനൊടുക്കി. സുള്ള സ്വദശി ഫക്കീരപ്പ മാദരയാണ് മക്കളായ ശരവാണി (8), ശ്രേയസ് (6), സ്രുസ്തി (4) എന്നിവരെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഫക്കീരപ്പയുടെ മർദനത്തിൽ ഗുരതരമായി പരിക്കേറ്റ ഭാര്യ മുദകവ്വയെ ധാർവാഡ് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
Read Moreസംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കി കർണാടക ആർ.ടി.സി
ബെംഗളുരു: ആന്ധ്രയുമായുള്ള സംസ്ഥാനാന്തര ഗതാഗത കരാർ പുതുക്കി കർണാടക ആർടിസി. 2008ന് ശേഷം ആദ്യമായാണ് ഇരുസംസ്ഥാനങ്ങളും ഗതാഗത കരാർ പുതുക്കുന്നത്. പുതുക്കിയ കരാർ പ്രകാരം കർണാടക ആർടിസിക്കു 69372 കിലോമീറ്റർ ദൂരം ആന്ധ്രയിൽ സർവീസ് നടത്താം. 496 ബസുകൾ ഓടിക്കാം. ആന്ധ്രയ്ക്ക് കർണാടകയിൽ 69,284 കിലോമീറ്റർ ദൂരം 327 ബസുകൾ ഓടിക്കാം.
Read Moreതിരുവനന്തപുരം ഗജരാജ ഇനി ഒന്നിടവിട്ട ദിവസങ്ങളിൽ
ബെംഗളൂരു: കേരള ആർ.ടി.സി സ്വിഫ്റ്റിന്റെ തിരുവനന്തപുരം (പാലക്കാട്, എറണാകുളം വഴി) ഗജരാജ എ.സി മുല്റ്റി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ഇന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ. കഴിഞ്ഞ ദിവസം കൃഷ്ണഗിരിക്ക് സമീപം കല്ലേറിൽ ബെംഗളുരുവിലേക്ക് വരികയായിരുന്ന ബസിന്റെ ചില്ലുകൾ തകർന്നിരുന്നു. ഈ ബസിന്റെ സർവീസ് റദ്ധാക്കിയതോടെയാണ് സ്ലീപ്പർ സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ ആക്കിയത്. പകരം എ.സി സെമിസ്ലീപേർ സർവീസ് ഏർപ്പെടുത്തുമെന്ന് കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. വൈകിട്ട് 5 ന് ബംഗളുരുവിൽ നിന്നും പുറപ്പെടുന്ന ബസ് സ്ലീപ്പർ ബസ് സേലം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ,…
Read Moreയുക്രൈന്‍ യുദ്ധം രണ്ടാംലോക മഹായുദ്ധം പോലെ; റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍
റഷ്യ: യുക്രൈന്‍ യുദ്ധം രണ്ടാംലോക മഹായുദ്ധം പോലെയെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. 80 വര്‍ഷത്തിന് ശേഷം തങ്ങള്‍വീണ്ടും ജര്‍മ്മന്‍ ടാങ്കുകളെ അഭിമുഖീകരിക്കേണ്ടി വരുന്നെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുഡിന്‍ പറഞ്ഞു. സ്റ്റാലിന്‍ഗ്രാഡ് യുദ്ധം സമാപിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് വ്ളാഡിമിര്‍ പുടിന്‍ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ നാസി ജര്‍മ്മനിക്കെതിരായ പോരാട്ടവുമായി താരതമ്യം ചെയ്ത് സംസാരിച്ചത്. ഇത് അവിശ്വസനീയമാണ്, പക്ഷേ സത്യമാണ്. ജര്‍മ്മന്‍ പുള്ളിപ്പുലി ടാങ്കുകള്‍ ഞങ്ങളെ വീണ്ടും ഭീഷണിപ്പെടുത്തുന്നു. യുക്രൈയ്‌നിലേക്ക് പുള്ളിപ്പുലി ടാങ്കുകള്‍ അയക്കാനുള്ള ജര്‍മ്മനിയുടെ തീരുമാനം എടുത്തുപറഞ്ഞ് ചരിത്രം ആവര്‍ത്തിക്കുകയാണെന്ന്…
Read Moreവാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു
ബെംഗളൂരു: : ബുധനാഴ്ച അർധരാത്രിയിൽ നഗരത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. നടക്കാവ് പണിക്കർ റോഡിൽ ശ്രീറോഷ് ഫ്ലാറ്റിൽ ശുഭശ്രീ (29)യാണ് മരിച്ചത്. ബെംഗളൂരുവിലെ ഷ്‌നൈഡർ ഇലക്‌ട്രിക് ഗ്ലോബൽ മാർക്കറ്റിങ് ഡിവിഷനിലെ ജീവനക്കാരിയും വിധുവിന്റെയും കെ.കെ. കല (കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗത്തിലെ അധ്യാപിക)യുടെയും മകളാണ് ശുഭശ്രീ. ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള ഫ്ലൈഓവറിന് മുകളിലാണ് അപകടമുണ്ടായത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.
Read Moreക്ഷേത്രങ്ങളിൽ ഇതരമതസ്ഥരായ കച്ചവടക്കാരെ വിലക്കണമെന്ന് ഹിന്ദു സംഘടനകൾ
ബെംഗളൂരു: ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്ക് അഹിന്ദുക്കളായ കച്ചവടക്കാരെ വിലക്കണമെന്ന് ഹിന്ദുസംഘടനകൾ. തുമകൂരുവിലെ പ്രസിദ്ധമായ ഹുബ്ബി ഗോശാല ഗുബ്ബള്ളി ചന്നബസവേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രത്തിന്റെ നൂറുമീറ്റർ പരിസരത്ത് മറ്റു മതത്തിൽ പെട്ടവർ നേരിട്ടോ അല്ലാതെയോ കച്ചവടം നടത്തരുതെന്നും അതിനായി വിലക്കേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി. ബജ്‌റംഗ്‌ദൾ പ്രവർത്തകർ ചേർന്ന് ഡെപ്യൂട്ടി കമ്മിഷണർക്ക് (കളക്ടർ) നിവേദനം നൽകി. മുസ്രായ് (ദേവസ്വം) വകുപ്പിന്റെ നിയമപ്രകാരം ക്ഷേത്രപരിസരത്ത് കച്ചവടംനടത്താൻ ഇതരമതസ്ഥർക്ക് കഴിയില്ലെന്ന് വി.എച്ച്.പി. തുമകൂരു ജില്ലാപ്രസിഡന്റ് ജി.കെ. ശ്രീനിവാസ് പറഞ്ഞു. ക്ഷേത്രത്തിൽ മൂന്നുദിവസത്തെ ഉത്സവത്തിന് വ്യാഴാഴ്ചയാണ് തുടക്കമായത്. ഇതരമതസ്ഥരായ കച്ചവടക്കാരെ വിലക്കണമെന്ന് ആവശ്യമുയർന്നതോടെ…
Read More