ബെംഗളൂരു: ലഹരി വിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവാവ് മരണപ്പെട്ടതിനെ തുടർന്ന് സ്ഥാപന നടത്തിപ്പുകാരനും ജീവനക്കാരും ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ മൂന്നു പേരും ചേർന്ന് തടി കഷ്ണം കൊണ്ട് യുവാവിനെ തല്ലി ചതച്ചതാണ് മരണ കാരാണമെന്ന് യുവാവിന്റെ സഹോദരൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കെജി ഹള്ളി സ്വദേശി ആരിഫ് അഹമ്മദ് ഖാൻ ആണ് മരിച്ചത്.
Read MoreMonth: January 2023
കാട്ടാനെയെ പ്രതിരോധിക്കാൻ തേനീച്ചപ്പെട്ടി
ബെംഗളൂരു: കാട്ടാനകള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് തടയാന്‍ പുതിയ പരീക്ഷണവുമായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടവും കര്‍ഷകരും രംഗത്ത്.കൃഷിയിടങ്ങളില്‍ വനാതിര്‍ത്തിയോടു ചേര്‍ന്ന ഭാഗത്ത് തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ചാണ് പരീക്ഷണം. പെട്ടികള്‍ തമ്മില്‍ കമ്പികള്‍ കൊണ്ട് ബന്ധിപ്പിച്ച് വേലിയും നിര്‍മിക്കും. കാടിറങ്ങുന്ന ആനകള്‍ ഈ കമ്പികളില്‍ തട്ടുമ്പോള്‍ പെട്ടികള്‍ ഇളകി അവയ്ക്കുള്ളില്‍ നിന്നും തേനീച്ചകള്‍ കൂട്ടത്തോടെ പുറത്തുവരും. തലങ്ങും വിലങ്ങും തേനീച്ചകള്‍ മൂളിപ്പറന്ന് കുത്തുകയും അലോസരമുണ്ടാക്കുകയും ചെയ്യുന്നതോടെ കാട്ടാനകള്‍ പിന്‍തിരിയേണ്ടിവരും. ഒരുപക്ഷേ അനുഭവം അല്പം രൂക്ഷമാണെങ്കില്‍ പിന്നെ ആനകള്‍ ആ ഭാഗത്തേക്കുതന്നെ വരില്ലെന്നാണ് കണക്കുകൂട്ടല്‍. ആസാം തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും…
Read Moreലാല്‍ബാഗ് പുഷ്പമേള ഇന്ന് മുതല്‍
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഇത്തവണത്തെ ലാല്‍ബാഗ് പുഷ്പമേള 19 മുതല്‍ 29 വരെ നടക്കും. ബെംഗളൂരുവിന്റെ ചരിത്രവും പരിണാമവും’ അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ പുഷ്പമേള. ബെംഗളൂരുവിന്റെ 1500 വര്‍ഷത്തെ ചരിത്രം പുഷ്പങ്ങളിലൂടെ അവതരിപ്പിക്കും.പുഷ്പമേള 19-ന് രാവിലെ 11 മണിക്ക് ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും. 10 ദിവസങ്ങളിലായി നടക്കുന്ന പുഷ്പമേളയില്‍ ലക്ഷക്കണക്കിന് സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുമെന്നാണ് കരുതുന്നത്. കര്‍ണാടകത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും വിവിധ രാജ്യങ്ങളിലെയും പുഷ്പങ്ങള്‍ മേളയിലുണ്ടാകും.
Read Moreസംസ്ഥാനത്ത് പ്രതിദിന പാൽ ഉത്പാദനം കുറയുന്നു
ബെംഗളൂരു: 2022 ജൂലൈ മുതൽ കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) പാൽ സംഭരണത്തിൽ പ്രതിദിനം ഒമ്പത് മുതൽ 10 ലക്ഷം ലിറ്റർ വരെ കുറവുണ്ടായിട്ടുണ്ട് . സംസ്ഥാനത്തെ 26 ലക്ഷത്തിലധികം പാൽ ഉത്പാദകരിൽ നിന്ന് ക്ഷീര സഹകരണസംഘം ഇപ്പോൾ പ്രതിദിനം ശരാശരി 75.6 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു . 2021-22ൽ പ്രതിദിനം 84.5 ലക്ഷം ലിറ്ററായിരുന്നു പാലിന്റെ ഉൽപ്പാദനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത് ആദ്യമായാണ് കുറയുന്നത്. ലംപി ത്വക്ക് രോഗം (എൽഎസ്ഡി), കുളമ്പുരോഗം (എഫ്എംഡി), വെള്ളപ്പൊക്കം,…
Read Moreവിമാനത്തിൽ മൂത്ര മൊഴിച്ച സംഭവം, ശങ്കർ മിശ്രയ്ക്ക് വിലക്ക്
ന്യൂഡൽഹി : വിമാനത്തില്‍ സഹയാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രയ്ക്ക് എയർ ഇന്ത്യ യാത്ര വിലക്ക് ഏർപ്പെടുത്തി. നാലു മാസത്തേക്കാണ് യാത്രാവിലക്ക്. കഴിഞ്ഞ നവംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ചാണ് ശങ്കര്‍ മിശ്ര സഹയാത്രികയോട് അപരിഷ്‌കൃതമായി പെരുമാറിയത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ശങ്കര്‍ മിശ്ര. സംഭവത്തില്‍ എയര്‍ലൈന്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. സംഭവത്തില്‍ ശങ്കര്‍ മിശ്രക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍, യാത്രക്കാരിയുടെ ആരോപണം കളവാണെന്നും, യാത്രക്കാരി തന്നെയാണ് മൂത്രമൊഴിച്ചതെന്നുമാണ് കഴിഞ്ഞയാഴ്ച കോടതിയില്‍…
Read Moreആദി പുരുഷ് റിലീസ് പ്രഖ്യാപിച്ചു
പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമായി ജൂൺ 15ന് ചിത്രം റിലീസ് ചെയ്യും. രാമായണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ത്രിഡി സാങ്കേതിക വിദ്യയിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ കൃതി സനൺ നായികയായി എത്തുന്നു . ചിത്രത്തിൽ വില്ലൻ റോളിൽ എത്തുന്നത് സെയ്ഫ് അലി ഖാനാണ്. നേരത്തെ പുറത്തിറക്കിയ ടീസറിന് സോഷ്യൽ മീഡിയയിൽ അടക്കം വിമർശനം നേരിട്ടിരുന്നുവെങ്കിലും പിന്നീട് എത്തിയ ത്രിഡി പതിപ്പ് വൻ സ്വീകാര്യത നേടി. ഓം റൗട്ട് – പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ…
Read Moreആർത്തവാവധിയ്ക്ക് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലകളിലും ആര്‍ത്തവ അവധി പ്രഖ്യാപിച്ച് ഉന്നത വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹാജര്‍ നിരക്ക് 73 ശതമാനമാക്കി ഉയര്‍ത്തി. കൂടാതെ 18 കഴിഞ്ഞ വിദ്യാര്‍ത്ഥിനികള്‍ക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും നല്‍കി. കുസാറ്റിനെ മാതൃകയാക്കിയാണ് തീരുമാനം. കഴിഞ്ഞ ദിവസം എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി പരിഗണനയിലെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബന്ദു പറഞ്ഞിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃകയാണ് സംസ്ഥാന വ്യാപകമാക്കാന്‍ പരിഗണിക്കുന്നത്. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി…
Read Moreരഞ്ജി ട്രോഫി കർണാടകയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്
തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ കർണാടകക്ക് നിർണ്ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ക്യാപ്റ്റൻ മായങ്ക് അഗർവാളിൻറെ ഇരട്ട സെഞ്ചുറിയുടെ മികവിലാണ് കർണാടക നിർണ്ണായക ലീഡ് സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ് സ്‌കോറായ 342 കർണാടകത്തിൽ ആദ്യമായി അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 354. ലഭിച്ച അവസാന റിപ്പോർട്ട് പ്രകാരം 39 റൺസുമായി ശ്രെയസ് ഗോപാലും ഒമ്പത് റൺസുകളുമായി ബിആർ ശരത്തും ക്രീസിൽ.
Read Moreബിജെപി എംപിയെ ട്രോളി കോൺഗ്രസ് രംഗത്ത്
ബംഗളൂരു: ഇൻഡിഗോ വിമാനത്തിന്റെ താൽക്കാലിക വാതിൽ യുവമോർച്ച നേതാവും ബി.ജെ.പി കർണാടക എം.പി തേജസ്വി സൂര്യ തുറന്നത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്റെ വാതിൽ തുറന്നത്. സംഭവത്തിൽ തേജസ്വി സൂര്യയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ട്വിറ്റർ പോസ്റ്റിലൂടെയാണ് കോൺഗ്രസ് ബി .ജെ.പി എം.പിക്കെതിരെ ട്രോൾ പങ്കുവെച്ചത്. വിമാനത്തിന്റെ പ്രവർത്തന വാതിലുകൾ അടയാളപ്പെടുത്തിയ ചിത്രമാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ‘ശ്രദ്ധിക്കേണ്ട അടയാളങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ഈ പേജിൽ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വിദ്യാഭ്യാസം പല വാതിലുകളും തുറക്കുമെന്നും’ ട്വീറ്റിൽ പറയുന്നു. അതേസമയം, പറന്നുയരുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ…
Read Moreപ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ വെട്ടികൊലപ്പെടുത്തി
ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്തി. പുത്തൂർ മുണ്ടൂർ കമ്പയിൽ പരേതനായ ഗുരുവപ്പയുടെയും ഗിരിജയുടെയും മകൾ ജയശ്രീ (23) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സുള്ള്യ ജൽസൂർ കനകമജലയിലെ മുഗരുമനെ ഉമേശയെ പുത്തൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ നെട്ടാണിയിൽ ഇൻസ്പെക്ടർ ബി.എസ്.രവിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Read More