ഡിജിറ്റൽ രൂപ നാളെ എത്തും, ആദ്യഘട്ട നഗരങ്ങളിൽ ബെംഗളൂരുവും… ഉപയോഗം എങ്ങനെയെന്നറിയാം…

ബെംഗളൂരു: ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും ഉണ്ടാവുക. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവയും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി നിലവിൽ ഉണ്ട്.

ഉപയോഗിക്കേണ്ടത് എങ്ങനെ ?

ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്‌ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോലറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലും വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം. കടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപ വഴി പണമിടപാട് നടത്താം.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഡിജിറ്റൽ രൂപ നാല് ബാങ്കുകൾക്കാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കാനുള്ള അനുമതി നൽകിയത്. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്സി. പിന്നീട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയിൽ പങ്കാളികളാകും.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ തുടങ്ങിയ നഗരങ്ങളിൽ മാത്രമേ ഡിജിറ്റൽ രൂപ ലഭ്യമാവുകയുള്ളു. രണ്ടാം ഘട്ടത്തിൽ കേരളം പദ്ധതിയിൽ ഉൾപ്പെടുക. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗാംഗ്‌ടോക്, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ഇൻഡോർ, ലഖ്‌നൗ, പാട്‌ന, ഷിംല എന്നിവിടങ്ങളിലും ലഭ്യമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts