ബിജെപി എംപിയെ ട്രോളി കോൺഗ്രസ്‌ രംഗത്ത് 

ബംഗളൂരു: ഇൻഡിഗോ വിമാനത്തിന്റെ താൽക്കാലിക വാതിൽ യുവമോർച്ച നേതാവും ബി.ജെ.പി കർണാടക എം.പി തേജസ്വി സൂര്യ തുറന്നത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

പറന്നുയരുന്നതിനിടെയാണ് വിമാനത്തിന്റെ വാതിൽ തുറന്നത്. സംഭവത്തിൽ തേജസ്വി സൂര്യയെ പരിഹസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

ട്വിറ്റർ പോസ്റ്റിലൂടെയാണ് കോൺഗ്രസ്‌  ബി .ജെ.പി എം.പിക്കെതിരെ ട്രോൾ പങ്കുവെച്ചത്. വിമാനത്തിന്റെ പ്രവർത്തന വാതിലുകൾ അടയാളപ്പെടുത്തിയ ചിത്രമാണ് ട്വിറ്ററിൽ പങ്കുവെച്ചത്. ‘ശ്രദ്ധിക്കേണ്ട അടയാളങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ഈ പേജിൽ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വിദ്യാഭ്യാസം പല വാതിലുകളും തുറക്കുമെന്നും’ ട്വീറ്റിൽ പറയുന്നു.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

അതേസമയം, പറന്നുയരുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ വാതിൽ തുറന്നത് തേജസ്വി സൂര്യയെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അത് അബദ്ധത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം ഇക്കാര്യത്തിൽ ക്ഷമാപണം നടത്തിയെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts