നടൻ വടിവേലുവിന്റെ അമ്മ അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടൻ വടിവേലുവിൻറെ അമ്മ പാപ്പ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വടിവേലുവിനെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമാ താരങ്ങളും നേരിട്ടെത്തിയും അല്ലാതെയും അനുശോചനം അറിയിച്ചു. മധുരയ്ക്കടുത്തുള്ള വിരഗനൂരിലാണ് പാപ്പ താമസിച്ചിരുന്നത്. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം വടിവേലു അടുത്തിടെ ‘നായ് ശേഖർ റിട്ടേൺസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം…

Read More

പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒരേ സിറിഞ്ചുപയോഗിച്ച് ഒന്നിലേറെ രോഗികൾക്ക് ഗ്ലൂക്കോസ്

ബെംഗളൂരു: സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒന്നിലധികം രോഗികൾക്ക് ഗ്ലൂക്കോസ് നൽകിയത് ഒരേ സിറിഞ്ചുപയോഗിച്ച് എന്ന് പരാതി. ഹാസൻ ജില്ലയിലെ അർസികെരെ താലൂക്കിലെ ജവഗൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. ഒരേ സിറിഞ്ചുപയോഗിച്ച് നാലു രോഗികൾക്കാണ് ഗ്ലൂക്കോസ് കുത്തിവെച്ചതായി കണ്ടെത്തിയത്. എന്നാൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഒരു സിറിഞ്ച് തന്നെ ഉപയോഗിച്ചതെന്നാണ് ഡ്രിപ്പ് നൽകിയതിന്നാണ് നഴ്‌സ് പറയുന്നത്. ഇക്കാര്യം നഴ്‌സ് രോഗികളിലൊരാളുടെ ബന്ധുവിനോട് വെളിപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർക്കെതിരേ നടപടിയാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്.

Read More

മദ്യം വാങ്ങാനുള്ള പ്രായം കുറക്കൽ; നിർദേശം പിൻവലിച്ച് സർക്കാർ

ബെംഗളൂരു: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18 ആക്കി ചുരുക്കാനുള്ള കരടു വിജ്ഞാപനത്തിൽ നിന്ന് പിൻമാറി സർക്കാർ.രാഷ്ട്രീയ പാർട്ടികളിൽ നിന്നും വിവിധ മത സംഘടനകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി. 1976 കർണാടക എക്സൈസ് ആക്ടിൽ മാറ്റംവരുത്താൻ തൽകാലം ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ.ഗോപാലയ്യ പറഞ്ഞു. വോട്ടവകാശം ലഭിക്കാനുള്ള പ്രായം തന്നെ മദ്യം വാങ്ങാനും കഴിക്കാനുമുള്ള അവകാശത്തിനായും നിശ്ചയിക്ക ണമെന്ന വാദത്തെതുടർന്നാണ് കരടു വിജ്ഞാപനം പുറത്തിറക്കിയത്.

Read More

പട്ടം പറത്തുന്നതിനിടെ വൈദ്യുതാഘാതമേറ്റ വിദ്യാർഥി മരിച്ചു

ബെംഗളൂരു: പട്ടം പറത്തുന്നതിനിടെ ഹൈ ടെൻഷൻ കമ്പിയുമായി സമ്പർക്കം പുലർത്തിയതിനെ തുടർന്ന് പൊള്ളലേറ്റ 13 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. നോർത്ത് ബെംഗളൂരുവിലെ എച്ച്എംടി ലേഔട്ടിലെ ദാസപ്പ ഗാർഡനിൽ താമസിക്കുന്ന മുഹമ്മദ് അബൂബക്കർ ഖാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. എച്ച്എംടി ലേഔട്ടിലെ ആറാം ‘ബി’ ക്രോസ് റോഡിലെ വിശ്വേശ്വരയ്യ പാർക്കിൽ പട്ടം പറത്തുകയായിരുന്നു അബൂബക്കറും സുഹൃത്തും. പട്ടം പറത്തുന്നതിനിടെ പാർക്കിനോട് ചേർന്നുള്ള ജനവാസകേന്ദ്രത്തിൽ നിന്ന് ഒന്നരയടിയോളം അകലെയുള്ള ഹൈടെൻഷൻ കമ്പിയിൽ പട്ടം കുടുങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ സമീപത്തെ വീടിന്റെ ടെറസിൽ…

Read More

വന്ദേഭാരതില്‍ സെൽഫി മോഹം; മധ്യവയസ്‌കൻ യാത്ര ചെയ്തത് 159 കിലോമീറ്റര്‍ വീഡിയോ വൈറൽ

ഹൈദരാബാദ്: വന്ദേ ഭാരത് ട്രെയിന്‍ രാജമുണ്ട്രി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ സെല്‍ഫി എടുക്കാന്‍ കയറി മധ്യവയസ്‌കന് ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതിനെ തുടര്‍ന്നത് യാത്രചെയ്യേണ്ടിവന്നത് വന്നത് 159 കിലോമീറ്റര്‍ ഓട്ടോമാറ്റിക് ഡോര്‍ അടഞ്ഞതോടെ അദ്ദേഹത്തിന് പിന്നീട് ഡോര്‍ തുറക്കാനും ഇറങ്ങാനും സാധിച്ചില്ല. ഇതോടെ അടുത്ത സ്‌റ്റേഷന്‍ എത്തുന്നത് വരെ ട്രെയിനില്‍ യാത്ര ചെയ്യേണ്ടി വന്നു. വിശാഖപട്ടണത്ത് നിന്ന് സെക്കന്തരാബാദിലേക്ക് ഓടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍  ആണ് മധ്യവയസ്‌കൻ കുടുങ്ങിയത് The uncle boarded the Vande Bharat train at Rajamundry station to…

Read More

പ്രണയത്തിൽ നിന്ന് പിന്മാറിയ 19 കാരിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: വിവാഹിതനാണന്നു തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം രക്ഷപ്പെട്ട ആന്ധ്ര സ്വദേശിയായ മധു ചന്ദ്രയെ പൊലീസ് തിരയുകയാണ്. യെലഹങ്കയിലെ ഗവ. കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനി റാഷി (19) ആണ് മരിച്ചത്. വീടിനു സമീപമുള്ള കൃഷി സ്ഥലത്ത് മരിച്ച നിലയിൽ റാഷിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ കണ്ടെത്താൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി യെലഹങ്ക പൊലീസ് അറിയിച്ചു.

Read More

അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി 2 ട്രെയിനുകൾ വൈകി ഓടും

ബെംഗളൂരു: ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ മൈസൂരു – കൊച്ചുവേളി എക്സ്പ്രസ്സ് ( 16315 ) 21 നും 28 നും 2 മണിക്കൂറും കെ.എസ്.ആർ. ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ്സ് ( 16526 ) ഒരു മണിക്കൂറും വൈകി ഓടും

Read More

സംസ്ഥാനത്ത് ഭൂചലനം

ബെംഗളൂരു: കലബുറഗിയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ രാവിലെ 9.48നും 10നും ഇടയ്ക്കായാണ് ചെറുചലനം ഉണ്ടായത്. സേഡം താലൂക്കിലെ ബേനക്കനഹള്ളി, ദൊനാഗോൺ, കൊടാല, രാജോലി എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വീടുകൾക്കുള്ളിൽ ചെറിയ വിള്ളലുകൾ രൂപപ്പെട്ടു. സിമന്റ് നിർമാണ കമ്പനികൾ ഏറെയുള്ളമേഖലയാണ് സേഡം.

Read More

ഡെലിവറി ജീവനക്കാർക്കും ആശ്രിതർക്കും സൗജന്യ ആംബുലൻസ് സർവീസുമായി സ്വിഗ്ഗി

food delivery swiggy

ബെംഗളൂരു: അപകടത്തിൽപ്പെടുന്ന ഡെലിവറി ജീവനക്കാർക്കും ആശ്രിതർക്കും പ്രയോജനപ്പെടുത്താനായി സൗജന്യ ആംബുലൻസ് സൗകര്യവുമായി ഇ-കൊമേഴ്സ്സ്ഥാപനമായ സ്വിഗി. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് “ഡയൽ 4242′ എന്ന മെഡിക്കൽ എമർജൻസി പ്ലാറ്റ്ഫോമായി ചേർന്ന് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയത്. സ്വിഗി ആപ്പിലെ എമർജൻസി ബട്ടണിൽ അമർത്തിയാൽ ആംബു ലൻസ് എത്തും വിധമാണ് ഇതു ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണ ഓർഡറുകളും മറ്റും കത്യസമയത്ത് ഉപഭോക്താവിലേക്ക് എത്തിക്കാനായി, നഗരനിര ത്തുകളിൽ പരക്കം പായുന്നതിനിടെ ഡെലിവറി ജീവനക്കാർ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ ജീവനക്കാർക്കും അവരുടെ ജീവിതപങ്കാളിക്കും 2 കുട്ടികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം.…

Read More

കെആർപുരം–വൈറ്റ്ഫീൽഡ് നമ്മ മെട്രോ പരീക്ഷണ ഓട്ടം; എത്താം വെറും 24 മിനിറ്റിൽ

ബെംഗളൂരു∙ 14 കിലോമീറ്റർ ദൂരം വരുന്ന കെആർപുരം–വൈറ്റ്ഫീൽഡ് റൂട്ടിൽ നമ്മ മെട്രോയിലൂടെയുള്ള യാത്രയിൽ വെറും 24 മിനിറ്റിൽ എത്താമെന്ന് പരീക്ഷണ ഓട്ടത്തിൽ വ്യക്തമായി. റോഡ് മാർഗമാണെങ്കിൽ ഏറ്റവും തിരക്കേറിയ ഈ ദൂരം പിന്നിടാൻ മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്കിൽ കിടക്കേണ്ടി വരും അതുകൊണ്ടുതന്നെ നഗരത്തിലെ ഐടി മേഖലയ്ക്കു ആശ്വാസം പകരുന്നതാകും കെആർപുരം–വൈറ്റ്ഫീൽഡ് റൂട്ടിലെ മെട്രോയുടെ വരവ്. കെആർ പുരം മുതൽ വൈറ്റ്‌ഫീൽഡ് വരെയുള്ള 13.5 കിലോമീറ്റർ പാതയിൽ ഒക്ടോബർ അവസാനമാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. നിലവിലെ സാഹചര്യത്തിൽ വൈറ്റ്ഫീൽഡ് മുതൽ കെങ്കേരി വരെ റോഡ്…

Read More