പ്രധാന മന്ത്രി ഹിറ്റ്‌ലറും മുസോളിനിയുമാണ്; സിദ്ധരാമയ്യ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനവ ഹിറ്റ്ലറും മുസോളിനിയും ആണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സിദ്ധരാമയ്യക്ക് മറുപടിയുമായി ബി.ജെ.പി കര്‍ണാടക നേതൃത്വവും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ചാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്. ഹിറ്റ്‌ലര്‍, ബെനിറ്റോ മുസ്സോളിനി, ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ഭരണവും മോദിയുടെ ഭരണവും തമ്മില്‍ സാമ്യമുണ്ട്. കുറച്ചുദിവസങ്ങള്‍ കൂടിയേ മോദിയുടെ ഭരണം നിലനില്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയാണ്. വരട്ടെ, ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് അദ്ദേഹം…

Read More

പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് 23 ലക്ഷം ബില്ല് അടയ്ക്കാതെ മുങ്ങിയ മംഗളൂരു സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: യുഎഇ താമസക്കാരനും അബുദാബി രാജകുടുംബത്തിലെ ജീവനക്കാരനുമെന്ന വ്യാജേന മാസങ്ങളോളം ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് 23 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാതെ മുങ്ങിയ കേസിൽ യുവാവ് അറസ്റ്റിൽ. ദക്ഷിണ കന്നഡ ജില്ലയിലെ മുഹമ്മദ് ഷരീഫ് (41) ആണ് അറസ്റ്റിലായാത് . ജനുവരി 19ന് ബെംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടിയതായി ഡൽഹി പോലീസ് അറിയിച്ചു. കൊച്ചിയിലെ ലീല പാലസ് ഹോട്ടലിൽ നാലു മാസത്തോളം താമസിച്ച് 23,46,413 രൂപ നൽകാതെ കബളിപ്പിച്ചെന്ന മാനജരുടെ പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന്…

Read More

സിഐടിയു ദേശീയ സമ്മേളനം, പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ദേശീയ സമ്മേളനത്തിൽ സിഐടിയു ദേശീയ പ്രസിഡന്റായി കെ. ഹേമലതയെ തെരെഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് തപൻ സെന്നിനെയാണ്. എം. സായ്ബാബു ആണ് ട്രഷറർ. 425 അംഗ ജനറൽ കൗൺസിലിനെയും തിരഞ്ഞെടുത്തു. അതിൽ 178 പേർ കേരളത്തിൽ നിന്നുള്ളവരാണ്. വൈസ് പ്രസിഡന്റുമാർ : എ. കെ പത്മനാഭൻ, ആനത്തലവട്ടം ആനന്ദൻ, എ. സുന്ദർരാജ്, മേഴ്സിക്കുട്ടി അമ്മ, സുഭാഷ് മുഖർജി, മണിക് ദേ, ഡി. എൽ കാരാട്, മാലതി ചിട്ടിബാബു, എസ് വരലക്ഷ്മി, ബിഷ്ണു മൊഹന്തി, ചുക്ക രാമലു, ജി ബേബി റാണി,…

Read More

ജെല്ലിക്കെട്ട് കാണാനെത്തിയ 14 കാരൻ കാളയുടെ കുത്തേറ്റ് മരിച്ചു

ചെന്നൈ : ജല്ലിക്കെട്ട് കാണാനെത്തിയ പതിനാലുകാരന്‍ കാളയുടെ കുത്തേറ്റ് മരിച്ചു. ബന്ധുക്കളോടൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ ഗോകുല്‍ (14) ആണ് മരിച്ചത്. മധുരൈയിലെ തടങ്കം ഗ്രാമത്തിലാണ് സംഭവം നടന്നത്. മത്സരത്തിനിടെ കാള കാണികള്‍ക്കിടയിലേക്ക് കുതിച്ചെത്തി ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കാളയുടെ കുത്തേറ്റതിനെ തുടര്‍ന്ന് കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഗോകുലിനെ ഉടന്‍ തന്നെ ധര്‍മ്മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ധര്‍മ്മപുരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഗോകുലിന് പരിക്കേറ്റത് എങ്ങനെയെന്ന് കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. ജല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മരിക്കുന്ന നാലാമത്തെ ആളാണ് ഗോകുല്‍.

Read More

മൈസൂരു പിടിക്കാൻ കച്ചകെട്ടിയൊരുങ്ങി ബിജെപി യും കോൺഗ്രസും

ബെംഗളൂരു: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണ പ്രവർത്തനങ്ങൾ സജീവമാക്കി സംസ്ഥാനത്തെ പ്രധാന പാർട്ടികൾ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രത്യേകിച്ച് പഴയ മൈസൂരു മേഖലയിലും ജെ ഡി എസും ബി ജെ പിയും വലിയ പ്രധാന്യമാണ് നൽകുന്നത്. തമിഴ് വോട്ടർമാർ ആധിപത്യം പുലർത്തുന്ന ഈ മേഖലയിൽ ജെ ഡി എസിനാണ് പരമ്പരാഗതമായി മുൻതൂക്കം. അതുപൊളിക്കാനായി കഴിഞ്ഞ കുറേ വർഷങ്ങളായി ബി ജെ പിയും കോൺഗ്രസും വലിയ പ്രചരണ പരിപാടികളാണ് നടത്തിയത്. ഇത്തവണ ആ ശ്രമങ്ങൾ ശക്തമാണ്.

Read More

മയക്കു മരുന്ന് കേസ്, 9 ഡോക്ടർമാർ കൂടെ അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഒമ്പത് ഡോക്ടര്‍മാരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. മലയാളികളായ ഡോ. സുര്‍ജിത് ദേവ് (20), ഡോ. ആയിശ മുഹമ്മദ് (23), തെലങ്കാന സ്വദേശികളായ ഡോ. പ്രണയ് നടരാജ് (24), ഡോ. ചൈതന്യ ആര്‍. തുമുലൂരി (23) യു.പി സ്വദേശികളായ ഡോ. വിതുഷ് കുമാര്‍ (27), ഡോ. ഇഷ് മിസ്സ (27), കര്‍ണാടക സ്വദേശി ഡോ. സുധീന്ദ്ര (34), ഡല്‍ഹി സ്വദേശികളായ ഡോ. സിദ്ധാര്‍ഥ് പവസ്കര്‍ (29), ഡോ. ശരണ്യ (23) എന്നിവരാണ് അറസ്റ്റിലായത്.…

Read More

ഡോക്ടറുടെ വേഷം കെട്ടി രോഗികളിൽ നിന്നും മോഷണം; നഴ്‌സ് അറസ്റ്റിൽ

ബെംഗളൂരു; അശോക് നഗറിലെ ഒരു സ്വകാര്യ ആശുപത്രി സ്റ്റാഫ് നഴ്‌സ് ജനുവരി 18 ന് ഡോക്ടറായി വേഷമിട്ട് രോഗികളിൽ നിന്ന് സ്വർണം മോഷ്ടിച്ചതിന് അറസ്റ്റിലായി. ലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്യുകയും പ്രതിയെ അശോക്‌നഗർ പോലീസ് കണ്ടെത്തുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചോദ്യം ചെയ്യലിൽ ജോലിസ്ഥലത്ത് വെച്ച് ഒരാളെ പരിചയപ്പെട്ടതായും അയാളുമായി അടുപ്പത്തിലായതായും ലക്ഷ്മി പോലീസിനോട് പറഞ്ഞു. അവസരം മുതലെടുത്ത് ഇയാൾ യുവതിയുടെ സ്വകാര്യ വീഡിയോകൾ പകർത്തുകയും പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. ശല്യം സഹിക്കവയ്യാതെ…

Read More

പരാതികൾ രേഖപ്പെടുത്തുന്നതിന് ഓട്ടോറിക്ഷകളിൽ ഇനി ക്യു.ആർ. കോഡ് സംവിധാനം

ബെംഗളൂരു∙ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവറുടെ പേരും വാഹനത്തിന്റെ വിവരങ്ങളും അറിയാനും പരാതികൾ സമർപ്പിക്കാനുമുള്ള ക്യുആർ കോഡ് സംവിധാനം ഓട്ടോകളിൽ സ്ഥാപിക്കാൻ ട്രാഫിക് പൊലീസ്. ഓട്ടോ തൊഴിലാളി യൂണിയനുമായി ഇതുസംബന്ധിച്ച ചർച്ച നടത്തിയതായും ഉടൻ നഗരത്തിലെ മുഴുവൻ ഓട്ടോകളിലും സംവിധാനം നിലവിൽ വരുമെന്നും ട്രാഫിക് പൊലീസ് സ്പെഷൽ കമ്മിഷണർ എം.എ സലീം പറഞ്ഞു. മോശം പെരുമാറ്റം, അമിത കൂലി, സർവീസ് നിഷേധിക്കൽ എന്നിവയുണ്ടായാൽ പരാതി നൽകാനുള്ള സംവിധാനവും ക്യുആർകോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭിക്കും. പരാതികളിൽ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി കർശന നടപടിയെടുക്കണമെന്നും…

Read More

സാങ്കി മേൽപ്പാലം വേണ്ട: ‘അങ്കിൾ ബൊമ്മായ്ക്ക് കത്തെഴുതി കുട്ടികൾ

ബെംഗളൂരു: സംസ്ഥാന സർക്കാരിന് ശക്തമായ സന്ദേശം നൽകുന്നതിനായി കത്തുകൾ ഉപയോഗിച്ച് കുട്ടികൾ., നിർദിഷ്ട സങ്കെ മേൽപ്പാലം പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടായിരത്തോളം വിദ്യാർത്ഥികൾ വെള്ളിയാഴ്ച വിധാന സൗധയിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ കൈകൊണ്ട് എഴുതിയ പോസ്റ്റ്കാർഡുകൾ പോസ്റ്റ് ചെയ്തു. മല്ലേശ്വരം, സങ്കി ടാങ്ക്, വൈലിക്കാവൽ, സദാശിവനഗർ എന്നിവിടങ്ങളിലെ സ്‌കൂളുകളിലെ വിദ്യാർഥികളാണ് മുഖ്യമന്ത്രിയെ ബൊമ്മായി അങ്കിൾ എന്ന് പോസ്റ്റ്കാർഡിൽ അഭിസംബോധന ചെയ്ത്. കന്നഡയിലും ഇംഗ്ലീഷിലും എഴുതിയ പോസ്റ്റ്കാർഡുകളിൽ ഭൂരിഭാഗവും ഇങ്ങനെയാണ്: “പ്രിയപ്പെട്ട ബൊമ്മൈ അങ്കിൾ, ദയവായി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കൂ. ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ പഠിക്കാൻ ഞങ്ങൾ…

Read More

നഗരത്തിൽ എസി ഇല്ലാതെ ഓലയ് സർവീസ്; പിഴയിട്ട് ഉപഭോക്തൃ പരിഹാര കമ്മീഷൻ

ബെംഗളൂരു: എ.സി ഇടത്തെ സർവീസ് നടത്തിയ വെബ് ടാക്സി കമ്പനിയായ ഓലയ്ക്ക് പിഴ ശിക്ഷ വിധിച്ച് ഉപഭോകൃത പരിഹാര കമ്മീഷൻ. കാർ ബുക്ക് ചെയ്ത1837 രൂപ 30 ശതമാനം പലിശ സഹിതം തിരികെ നൽകണം. ഒപ്പം നഷ്ടപരിഹാരമായി 10000 രൂപയും നിയമനടപടികൾക്ക് ചിലവായ 5000 രൂപയും ഉടൻ നൽകാൻ കമീഷൻ ഉത്തരവിട്ടു. ഒക്ടോബറിലാണ് ഓൺലൈൻ ആയി പണം അടച്ച ശേഷം ദേവരഭീസഹനഹള്ളി സ്വദേശിയായ വികാസ് കാർ ബുക്ക് ചെയ്തത് എന്നാൽ 8 മണിക്കൂർ നീണ്ട യാത്രയിൽ കാറിലെ എസി പ്രവർത്തിപ്പിച്ചിരുന്നില്ല. അതിനാൽ പണം തിരികെ…

Read More
Click Here to Follow Us