ബെംഗളൂരു: എടിഎമ്മില്‍ നിന്ന് ലക്ഷണക്കണക്കിന് രൂപ മോഷ്ടിച്ച 23 കാരന് അറസ്റ്റില്‍. അസം സ്വദേശിയായ ദിപോങ്കര്‍ നോമോസുദ്രയെ ആണ് ബെംഗളൂരു പോലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 14.2 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. 20 ലക്ഷം രൂപയാണ് ഇയാള്‍ എ ടി എമ്മില്‍ നിന്ന് മോഷ്ടിച്ചത്. താന്‍ ജോലി ചെയ്തിരുന്ന യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എം കിയോസ്കില്‍ നിന്നാണ് ഇയാള്‍ മോഷണം നടത്തിയത്. വില്‍സണ്‍ ഗാര്‍ഡനിലെ പതിമൂന്നാം ക്രോസിലുള്ള ബാങ്കിന്റെ എ ടി എം കിയോസ്കില്‍ സെക്യൂരിറ്റി…
Read MoreDay: 30 November 2022
പങ്കാളിയുടെ തല ഭിത്തിയിൽ അടിച്ചു കൊലപ്പെടുത്തി
ബെംഗളൂരു: വാക്കേറ്റത്തെ തുടർന്ന് നേപ്പാൾ സ്വദേശിനിയായ പങ്കാളിയെ ആൺസുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരു നഗരത്തിലെ ഹൊറമാവ് പ്രദേശത്താണ് കൃഷ്ണ കുമാരി എന്ന യുവതിയെ ആൺസുഹൃത്ത് സന്തോഷ് ധാമി കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അതിരുകടന്നതോടെ ബ്യൂട്ടീഷനായി പ്രവർത്തിച്ചുവരുന്ന കൃഷ്ണ കുമാരിയെ സന്തോഷ് ധാമി ചുമരിലിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃഷ്ണ കുമാരിയും സന്തോഷ് ധാമിയും കുറച്ച് വർഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇവർ തമ്മിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞദിവസം ധാമി കൃഷ്ണ കുമാരിയെ ചുമരിൽ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി…
Read Moreഹിജാബ് ധരിക്കാൻ അനുമതിയുള്ള സ്കൂളുകളും കോളേജുകളും ആരംഭിക്കാൻ കർണാടക വഖഫ് ബോർഡ് നിർദേശം
ബെംഗളൂരു: സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്ക് തുടരുന്നതിനിടെ ഹിജാബ് ധരിക്കാന്‍ അനുമതിയുള്ള സ്കൂളുകളും കോളജുകളും ആരംഭിക്കാന്‍ നീക്കവുമായി കര്‍ണാടക വഖഫ് ബോര്‍ഡ്. വഖഫ് ബോര്‍ഡായിരിക്കും ഇതിന് ഫണ്ട് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. ഉടന്‍തന്നെ സ്ഥാപനങ്ങള്‍ തുറക്കാനാണ് ആലോചിക്കുന്നത്. മംഗളൂരു, ശിവമോഗ, ഹാസ്സന്‍, കൊടഗു, ബീജാപൂര്‍, ഹുബ്ബാളി എന്നിവിടങ്ങളിലാണ് പുതിയ സ്കൂളുകളും കോളജുകളും തുടങ്ങാന്‍ പദ്ധതിയിടുന്നതെന്ന് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്മാന് ഷാഫി സാദി അറിയിച്ചു. പുതിയ വിദ്യാലയങ്ങള്‍ ആരംഭിക്കാനായി വഖഫ് ബോര്‍ഡ് 25 കോടി…
Read Moreദളിത് വിഭാഗത്തിൽ പെട്ട അച്ഛനെയും മകനെയും ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയാതായി പരാതി
ബെംഗളൂരു: പ്രാര്‍ഥനയ്ക്കും പൂജയ്ക്കുമായി ക്ഷേത്രത്തില്‍ എത്തിയ ദലിത് വിഭാഗത്തിലെ അച്ഛനേയും മകനേയും പൂജാരി പുറത്താക്കുകയും അസഭ്യം പറഞ്ഞതായും പരാതി. ബൈന്തൂര്‍ കൊക്കേശ്വര ക്ഷേത്രത്തില്‍ കമ്പഡകോണെ ഹലഗെരിയിലെ ശിവരാമയും മകനുമാണ് അപമാനിതരായത്. ക്ഷേത്രപ്രവേശം വിലക്കുകയും പ്രാര്‍ഥനയും പൂജയും തടയുകയും ചെയ്യുന്നത് എന്തിന് എന്ന് ചോദിച്ചപ്പോൾ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ആട്ടിയിറക്കുകയായിരുന്നു എന്ന് ശിവരാമ പരാതിയില്‍ പറയുന്നു . ബൈന്തൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreശല്യം ചെയ്യുന്നവരെ നേരിടാൻ ഇനി ചെരുപ്പ് മതി…. ആന്റി റേപ്പ് സ്മാർട്ട് ഫൂട്ട് വെയറുമായി പത്താം ക്ലാസുകാരി
ബെംഗളൂരു: ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സ്ത്രീകള്‍ക്കായി പ്രത്യേകം പാദരക്ഷകള്‍ വികസിപ്പിച്ച് കർണാടക കലബുർഗിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി. സ്ത്രീകളെ ആക്രമിക്കുന്നവരെ പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശമാണ് വിദ്യാര്‍ഥിനിയായ വിജയലക്ഷ്മിയെ പുതിയ കണ്ടുപിടുത്തത്തിലേയ്ക്ക് നയിച്ചത്. ‘ആന്റി റേപ്പ് സ്മാര്‍ട്ട് ഫൂട്ട്വെയര്’ എന്നാണ് ചെരുപ്പിന് പേര് നല്‍കിയിരിക്കുന്നത്. അടുത്തിടെ ഗോവയില്‍ നടന്ന അന്താരാഷ്ട്ര നിര്‍മാണ നവീകരണ എക്സ്പോയില്‍ സില്‍വര്‍ മെഡല്‍ ഈ സ്മാര്‍ട്ട് ചെരുപ്പ് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല, 2023ല്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര മേളയിലും ചെരുപ്പുകള്‍ പ്രദര്ശിപ്പിക്കുവാന് അനുമതി ലഭിച്ചിട്ടുണ്ട്. എസ്ആര്‍എന്‍ മെഹ്ത സ്കൂളിലെ പത്താം…
Read Moreഡിജിറ്റൽ രൂപ നാളെ എത്തും, ആദ്യഘട്ട നഗരങ്ങളിൽ ബെംഗളൂരുവും… ഉപയോഗം എങ്ങനെയെന്നറിയാം…
ബെംഗളൂരു: ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ നാളെ എത്തും. ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും ഉണ്ടാവുക. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവയും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി നിലവിൽ ഉണ്ട്. ഉപയോഗിക്കേണ്ടത് എങ്ങനെ ? ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോലറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്. വ്യക്തികൾ തമ്മിലും വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം.…
Read Moreപശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ബെംഗളൂരു: പശുവിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കുടക് ജില്ലയിലായിരുന്നു സംഭവം. സുന്ദിക്കോപ്പ സ്വദേശി അബൂബക്കർ സിദ്ദിഖ് ആണ് പ്രതി. ഇന്നലെയായിരുന്നു സംഭവം. പ്രദേശവാസിയായ ദേവയ്യയുടെ മേയാൻ വിട്ട പശുവിനെയാണ് ഇയാൾ പീഡിപ്പിച്ചത്. പ്രദേശത്ത് മേയാനായി കെട്ടിയിട്ട ശേഷം സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു ദേവയ്യ. ഇതിനിടെയാണ് അബൂബക്കർ സിദ്ദിഖ് സ്ഥലത്ത് എത്തിയത്. ഇരുചക്ര വാഹനത്തിൽ എത്തിയ ഇയാൾ വാഹനം വഴിയരികിൽവച്ച ശേഷം പശുവിനെ ആരും കാണാത്ത സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സാധനങ്ങളുമായി മടങ്ങിയെത്തിയ ദേവയ്യ പശുവിനെകെട്ടിയിട്ട സ്ഥലത്ത് വാഹനം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അബൂബക്കർ…
Read Moreലഹരി റാക്കറ്റ്; പിന്നിൽ സ്ത്രീകളടക്കമുള്ള സംഘമെന്ന് റിപ്പോർട്ട്
ബെംഗളൂരു: കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരിക്കടത്തിന് പിന്നിൽ സ്ത്രീകൾ നേതൃത്വം നൽകുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ലഹരി മാഫിയ സംഘങ്ങളെന്ന് സൂചന. ബെംഗളൂരുവിൽ തമ്പടിച്ച നൈജീരിയൻ സംഘത്തിനൊപ്പം ചേർന്നാണ് സംഘങ്ങളുടെ പ്രവർത്തനമെന്ന് എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി. എക്സൈസിന് പുറമെ പോലീസും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങൾക്കൊടുവിൽ പിടിയിലായത് നൈജീരിയക്കാരായ സ്ത്രീകളും പുരുഷൻമാരുമായിരുന്നു.
Read Moreഒളിവിൽ കഴിയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് നേതാക്കൾ, ആരോപണവുമായി പ്രതിപക്ഷം
ബെംഗളൂരു: പോലീസ് തിരയുന്ന ഗുണ്ടനേതാവിനൊപ്പം വേദി പങ്കിട്ട് ബി.ജെ.പി നേതാക്കള്‍. ഞായറാഴ്ച ബംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് ഗുണ്ടയായ ‘സൈലന്റ് സുനിലിനൊപ്പം ബി.ജെ.പി എം.പിമാരും എം.എല്‍.എമാരുമടക്കമുള്ളവര്‍ വേദി പങ്കിട്ടത്. സംഭവം വിവാദമായതോടെ സൈലന്റ് സുനിയെ ബി.ജെ.പി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ തള്ളിപ്പറഞ്ഞു. എന്നാല്‍, ബി.ജെ.പിയുടെ ക്രിമിനല്‍ സ്വഭാവമാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തുവന്നു. കന്നഡ രാജ്യോത്സവത്തിന്റെയും അന്തരിച്ച നടന് പുനീത് രാജ്കുമാറിന്റെ ഒന്നാം ചരമവാര്‍ഷികത്തിന്റെയും ഭാഗമായി ചാമരാജ് പേട്ടിലെ വെങ്കട്ടരാം കലാഭവനില്‍ ബംഗളൂരു സെന്‍ട്രല്‍ എം.പി പി.സി. മോഹന്‍ സംഘടിപ്പിച്ച…
Read Moreമകൾക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്തു, അപകടം വരുത്തി കാൽ ലക്ഷം രൂപ പിഴ
ബെംഗളൂരു: അമ്മ മകൾക്ക് സ്കൂട്ടർ ഓടിക്കാൻ കൊടുത്തു സ്കൂട്ടർ ഓടിച്ച പ്രായപൂർത്തിയാകാത്ത മകൾ അപകടത്തിൽ പെട്ട കേസിൽ മംഗളൂരു കോടതി 25000 രൂപ പിഴ ചുമത്തി. ഈ വർഷം ആദ്യം സംഭവിച്ച അപകടത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ വിധി. ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പോലീസ് ഇത് പുറത്തുവിട്ടത്. മെൽക്കർ ട്രാഫിക് പോലീസ് ചാർജ് ചെയ്ത കേസാണിത്.
Read More