ശല്യം ചെയ്യുന്നവരെ നേരിടാൻ ഇനി ചെരുപ്പ് മതി…. ആന്റി റേപ്പ് സ്മാർട്ട്‌ ഫൂട്ട് വെയറുമായി പത്താം ക്ലാസുകാരി

ബെംഗളൂരു: ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സ്‌ത്രീകള്‍ക്കായി പ്രത്യേകം പാദരക്ഷകള്‍ വികസിപ്പിച്ച്‌ കർണാടക കലബുർഗിയിലെ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി. സ്‌ത്രീകളെ ആക്രമിക്കുന്നവരെ പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശമാണ് വിദ്യാര്‍ഥിനിയായ വിജയലക്ഷ്‌മിയെ പുതിയ കണ്ടുപിടുത്തത്തിലേയ്‌ക്ക് നയിച്ചത്. ‘ആന്‍റി റേപ്പ് സ്‌മാര്‍ട്ട് ഫൂട്ട്‌വെയര്‍’ എന്നാണ് ചെരുപ്പിന് പേര് നല്‍കിയിരിക്കുന്നത്. അടുത്തിടെ ഗോവയില്‍ നടന്ന അന്താരാഷ്‌ട്ര നിര്‍മാണ നവീകരണ എക്‌സ്‌പോയില്‍ സില്‍വര്‍ മെഡല്‍ ഈ സ്‌മാര്‍ട്ട് ചെരുപ്പ് സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല, 2023ല്‍ നടക്കാനിരിക്കുന്ന അന്താരാഷ്‌ട്ര ശാസ്‌ത്ര മേളയിലും ചെരുപ്പുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എസ്‌ആര്‍എന്‍ മെഹ്‌ത സ്‌കൂളിലെ പത്താം…

Read More