പ്രധാന മന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കത്ത് നൽകി, വിവാദമായതോടെ പിൻവലിച്ചു 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ പിയുസി വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രിൻസിപ്പൽമാർക്ക് കത്ത് നൽകി കർണാടക സർക്കാർ.

പ്രീ-യൂണിവേഴ്‌സിറ്റി വകുപ്പാണ് കത്ത് അയച്ചത്. സംഭവം വിവാദമായതോടെ കത്ത് പിൻവലിച്ചു.

ബെംഗളൂരു റൂറൽ ജില്ലയിലെ എല്ലാ പിയുസി കോളേജുകളിലും പ്രിൻസിപ്പൽമാരോട് കോളേജ് വിദ്യാർത്ഥികളെ പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. എല്ലാ സ്ഥാപനങ്ങളും നാളെ  നടക്കുന്ന പരിപാടിയിൽ പിയുസി വിദ്യാർത്ഥികളെ കൊണ്ടുവരണമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കിൽ പ്രിൻസിപ്പൽമാരാണ് ഉത്തരവാദികളെന്നും കത്തിൽ പറയുന്നു.

  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു

സെക്യൂരിറ്റി ക്ലിയറൻസ് ഇല്ലാത്തതിനാൽ സർക്കുലർ തിരിച്ചുവിളിച്ചതെന്ന് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ അറിയിച്ചു. കോളേജിൽ നിന്ന് പുറപ്പെടുന്ന ബസിൽ വിദ്യാർത്ഥികളെ സുരക്ഷിതമായി പരിപാടിക്ക് എത്തിക്കാനും പിന്നീട് അവരെ തിരികെ കൊണ്ടുപോകാനും പ്രിൻസിപ്പൽമാർക്കും നിർദ്ദേശം നൽകി.

ഉത്തരവ് പാലിച്ചില്ലെങ്കിൽ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പലിനായിരിക്കും ഉത്തരവാദിത്തമെന്നും കത്തിൽ വ്യക്തമാക്കി. എന്നാൽ സംഭവം വിവാദമായതോടെ കർണാടക വിദ്യാഭ്യാസ വകുപ്പ് ഈ കത്ത് പിൻവലിച്ചു.

ഉദ്യോഗസ്ഥൻ കത്തയക്കുന്നതിന് മുമ്പ് കൂടിയാലോചിച്ചിട്ടില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പ്രതികരിച്ചു. കത്ത് തയ്യാറാക്കിയത് ഉദ്യോഗസ്ഥൻ അവരുടെ ഇഷ്ടത്തിനാണെന്നും മറ്റാരുമായും ചർച്ച ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും

ഇത്തരമൊരു സർക്കുലർ പുറപ്പെടുവിച്ചതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി
[masterslider id="10"]

Related posts

Click Here to Follow Us