ബെംഗളൂരു: പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കളെ അറസ്റ്റ് ചെയ്തതിൽ കർണാടകയിലും പ്രതിഷേധം കത്തിപ്പടരുന്നു.
വാഹനങ്ങൾ തടഞ്ഞവരെ തിരിച്ചറിയാൻ പോലീസ് ലാത്തിക്ക് തല്ലി ഓടിച്ചു. രാജ്യവ്യാപകമായി എൻഐഎ റെയ്ഡിന്റെ ഭാഗമായി കർണാടകയിൽ നിന്ന് ഏഴ് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിന് ശേഷമാണ് പോപ്പുലർ ഫ്രണ്ട് കർണാടക പ്രസിഡന്റ് മുഹമ്മദ് ഷക്കീബ്, സംസ്ഥാന സെക്രട്ടറി അഫ്‌സർ പാഷ, അനീസ് അഹമ്മദ്, അബുദുൽ വാഹിദ് സേട്ട്, യാസർ അറാഫത്ത് ഹസൻ, , മുഹമ്മദ് ഫാറൂഖ്, ഷാഹിദ് നാസർ എന്നിവർ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ഇന്ന് പോപ്പുലർ ഫ്രണ്ടുകാർ പ്രതിഷേധത്തിന് ഇറങ്ങിയത്.
ബെംഗളൂരു, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ, മൈസൂരു, ഉത്തര കന്നഡ, കലബുറഗി, ദാവനഗെരെ, റായ്ച്ചൂര്‍. കൊപ്പാള്‍ ജില്ലകളിലായി ഒട്ടേറെയിടങ്ങളില്‍ കഴിഞ്ഞ ദിവസം എന്‍ഐഐ പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ ഉഡുപ്പിയിലും മംഗളൂരുവിലും മൈസൂരുവിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൈസൂരുവില്‍ കര്‍ണാടക ആര്‍ടിസിയുടെ വാഹനം തടഞ്ഞവരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതില്‍ പരിക്കേറ്റ 15 പേര്‍ ആശുപത്രയില്‍ ചികിത്സയിലാണ്. മൈസൂരിലെ വിവിധ ഇടങ്ങളില്‍ നിന്ന് 36 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മംഗളൂരു നെല്ലിക്കായ് റോഡിലെ എസ്ഡിപിഐ ആസ്ഥാനത്തിന് സമീപവും റോഡ് തടയാനുള്ള ശ്രമം നടത്തി. അറുപതോളം പേരെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദക്ഷിണ കന്നഡയിൽ നടത്തിയ പ്രതിഷേധത്തിൽ പോലീസ് ലാത്തി ചാർജിൽ അമ്പതോളം പേർക്ക് പരുക്കുണ്ട്. 40 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുപ്പിയിൽ പ്രതിഷേധത്തിനിറങ്ങിയവരെ പോലീസ് തല്ലി ഓടിച്ചു. 17 പോപ്പുലർ ഫ്രണ്ടുകാർക്ക് പരിക്കേറ്റു. 30 പേരെ അറസ്റ്റ് ചെയ്തു. കർണാടകയിൽ ഒരിടത്തും റോഡ് തടഞ്ഞ് ഗതാഗതം തടസ്സപ്പെടുത്താൻ പോലീസ് അനുവദിച്ചില്ല. അക്രമം കാണിക്കുന്നവരെ അതേ രീതിയിൽ അടിച്ചമർത്തുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. അക്രമം പ്രവർത്തിച്ചാൽ ഒരു ദയയും കാണിക്കില്ല എന്ന നിലപാടിൽ ആണ് സർക്കാർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.