ബെംഗളൂരു: ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി പെയ്ത കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിൽ വിനാശകരമായ വെള്ളപ്പൊക്കം നേരിടാൻ അടിസ്ഥാന സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കാൻ 300 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾ തന്നിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. പാലങ്ങളും മഴവെള്ളം ഒഴുകിപ്പോകുന്ന ഓടകളും നിർമിക്കും. ഇതൊരു വെല്ലുവിളിയാണ്, ഈ മണിക്കൂറിൽ ഞങ്ങൾ ജനങ്ങളുടെ സഹകരണം തേടുന്നു. ഈ മാസം ആദ്യ അഞ്ച് ദിവസങ്ങളിൽ നഗരത്തിൽ സാധാരണയേക്കാൾ 150 ശതമാനം അധിക മഴയാണ് ഈ മാസം മുഴുവൻ പെയ്തത്. കഴിഞ്ഞ 42 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മഹാദേവപുരയിലും കെആർ പുരത്തും അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള ഡെപ്യൂട്ടി കമ്മീഷണർമാരുമായും ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തിയ ശേഷം, മഹാദേവപുര, ബൊമ്മനഹള്ളി സോണുകളിൽ 33 അംഗങ്ങൾ വീതമുള്ള രണ്ട് എസ്ഡിആർഎഫ് ടീമുകളെ വിന്യസിച്ചതായി അദ്ദേഹം പറഞ്ഞു. ടീമുകൾക്ക് ബോട്ടുകൾ നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽ ഒന്ന് ഉൾപ്പെടെ മൂന്ന് എസ്ഡിആർഎഫ് ടീമുകൾ കൂടി രൂപീകരിക്കും, 9.5 കോടി രൂപ ഇതിനകം അനുവദിച്ചു. വിരമിച്ച സൈനികരെ ഈ ടീമുകൾക്കായി നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഴക്കെടുതി വിലയിരുത്താൻ കേന്ദ്രത്തിൽ നിന്നുള്ള സംഘം ചൊവ്വാഴ്ച സംസ്ഥാനത്തെത്തും. “അവരുടെ റിപ്പോർട്ടിനായി കാത്തുനിൽക്കാതെ, സംസ്ഥാന സർക്കാർ 600 കോടി രൂപ അനുവദിക്കും, അതിൽ 300 കോടി ബെംഗളൂരുവിന് മാത്രമായിരിക്കും. റോഡുകൾ, കെട്ടിടങ്ങൾ, സ്കൂളുകൾ, ട്രാൻസ്ഫോർമറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കാണ് തുക വിനിയോഗിക്കുക. മഴവെള്ള അഴുക്കുചാലുകൾ നിർമ്മിക്കാൻ ഇതിനകം 1,500 കോടി രൂപ അനുവദിച്ചിട്ടുണ്ട്, ജോലികൾ പുരോഗമിക്കുകയാണ്, എന്നും അദ്ദേഹം പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.