മുല്ലപ്പെരിയാർ; മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് തമിഴ്നാട്

ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് മേൽനോട്ട സമിതി യോഗത്തിൽ തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. 15 മരങ്ങൾ മുറിക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം. മരം മുറിക്കാൻ വനംവകുപ്പിന്‍റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിലെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. തുടർന്ന് അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നപ്പോൾ കേരളം മേൽനോട്ട സമിതിക്ക് കത്തയച്ചിരുന്നു. ഈ കത്ത്…

Read More

ലഹരി വസ്തുക്കളുമായി ബെംഗളൂരു സ്വദേശിനി ഉൾപ്പെടെ 5 പേർ പിടിയിൽ

കളമശ്ശേരി: ബെംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേർ ലഹരിവസ്തുക്കളുമായി കളമശ്ശേരി പോലീസിന്റെ പിടിയിലായി. അലരിപ്പറമ്പ് വീട്ടില്‍ നൗഫല്‍, കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍, കളമശ്ശേരി ടി.ഒ.ജി റോഡ്, മാളിയേക്കല്‍ വീട്ടില്‍ മനു, കാസര്‍കോഡ് ജില്ല, കളനാട്, രാമങ്ങാനം വീട്ടില്‍, അബ്ദുല്‍ സലാം ഹുസൈന്‍, ബെംഗളൂരു സ്വദേശിനി സര്‍മീന്‍ അക്തര്‍ എന്നിവരാണ് പിടിയിലായത്. സംശയാസ്പദ നിലയില്‍ പാര്‍ക്ക് ചെയ്ത് വാഹനം പരിശോധന നടത്തിയതിനെ തുടർന്നാണ് നൗഫല്‍, അബുതാഹിര്‍ എന്നിവരെ 3.5 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയത്. മറ്റുപ്രതികളെ സംശയാസ്പദ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും കഴിഞ്ഞ ചൊവ്വാഴ്ച…

Read More

‘ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾക്ക് ലജ്ജയില്ലേ?’

ന്യൂഡൽഹി: ക്രിമിനലുകൾക്ക് ബി.ജെ.പി നൽകുന്ന പിന്തുണ സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തരം രാഷ്ട്രീയത്തിൽ ലജ്ജയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ ചോദ്യം. ഉത്തർപ്രദേശിലെ ഉന്നാവോ, ഹത്രാസ് കേസുകളും ജമ്മു കശ്മീരിലെ കത്വ കേസും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഉന്നാവോ കേസിൽ ബിജെപി എംഎൽഎയെ സംരക്ഷിക്കാൻ ശ്രമിച്ചു. കത്വ കേസിലെ പ്രതികൾക്ക് അനുകൂലമായി റാലി നടത്തി. ഹത്രാസ് കേസിലെ പ്രതികൾക്ക് അനുകൂലമാണ് സർക്കാർ.…

Read More

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം, കേസെടുത്ത് ബെംഗളൂരു പോലീസ് 

ബെംഗളൂരു: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതിന്റെ പേരിൽ കേസെടുത്ത് ബെംഗളൂരു പോലീസ്. പാകിസ്ഥാന്‍ സിന്ദാബാദ് ഇന്ത്യ മൂര്‍ദാബാദ് എന്ന ടാഗ്‌ലൈനോടു കൂടിയ ക്ലബ്ബ് ഹൗസ് ഗ്രൂപ്പ് മീറ്റിങ്ങിന്‍റെ സ്ക്രീന്‍ഷോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്  ബെംഗളൂരു പോലീസ് കേസെടുത്തത്. പാകിസ്ഥാന്‍ പതാക പ്രൊഫൈല്‍ പിക്‌ചറായി ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥനയുണ്ടായതായും പോലീസ് കണ്ടെത്തി. സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിലാണ് പാക്കിസ്ഥാന്‍ ദേശീയ പതാക ഉയര്‍ത്തി ഇന്ത്യയെ അനാദരിച്ചു എന്ന ഗുരുതരമായ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡിപിയില്‍ പാകിസ്ഥാന്‍ അനുകൂല ദേശീയ പതാക സ്ഥാപിച്ചത്…

Read More

പ്രിയ വർഗീസിന്‍റെ നിയമനം ; ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ്

കണ്ണൂർ: പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനം. അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഗവർണർക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഗവർണറുടെ സ്റ്റേ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വി.സി ഗോപിനാഥ് രവീന്ദ്രന് നിയമോപദേശം ലഭിച്ചു. വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് ഗവർണർ ഉത്തരവിറക്കിയത്. ഇത് നിയമപരമല്ലെന്നാണ് നിയമോപദേശം. കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്…

Read More

ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു; രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം

അമൃത്സർ: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിനായി പുറപ്പെട്ട ശിഹാബ് ചോറ്റൂർ ഇന്ത്യൻ അതിർത്തി കടക്കാൻ ദിവസങ്ങൾ മാത്രം. രാജസ്ഥാനിലൂടെ കടന്നുപോകുന്ന ശിഹാബ് നിലവിലെ രീതിയിൽ തുടരുകയാണെങ്കിൽ അമൃത്സർ വഴി അട്ടാരി അതിർത്തിയിലൂടെ പാകിസ്ഥാനിലേക്ക് പ്രവേശിക്കാൻ രണ്ടാഴ്ച മാത്രമേ എടുക്കൂ. ശിഹാബ് നടന്ന് തീർക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും ദൈർഘ്യമേറിയ രാജ്യം ഇന്ത്യ തന്നെയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ രാജസ്ഥാനിലും ശിഹാബിന് അകമ്പടി സേവിക്കുന്നത് വലിയ ജനക്കൂട്ടമാണ്. രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ ബുധനാഴ്ചയാണ് ശിഹാബ് പ്രവേശിച്ചത്. ചുട്ടുപൊള്ളുന്ന ചൂട് ഒഴിവാക്കാൻ രാവിലെയും വൈകുന്നേരവും ഇടവിട്ട് യാത്ര ക്രമീകരിച്ചിരുന്നെങ്കിലും…

Read More

‘ജഡ്‌ജി സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാകുന്ന മനസിന് ഉടമ’

സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ജഡ്ജിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ് ആനി രാജ. ഉത്തരവിട്ട ജഡ്ജി സമൂഹത്തിന് ഭീഷണിയാണെന്നും, സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാകുന്ന മനസാണ് ജഡ്ജിക്കുള്ളതെന്നും ആനി രാജ പറഞ്ഞു. കേസിലെ അതിജീവിതയെ അപമാനിക്കുന്നത് പൊറുക്കാനാവില്ല. രാജ്യത്തുടനീളം പ്രതിഷേധം നടത്തണമെന്നും ആനി രാജ ആവശ്യപ്പെട്ടു. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സ്ത്രീവിരുദ്ധമായ പരാമർശം നടത്തിയത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിട്ടുണ്ടെന്നും ശരീരഭാഗങ്ങൾ ദൃശ്യമാകുന്ന തരത്തിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും കോടതി നിരീക്ഷിച്ചു.…

Read More

‘സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരം’

തിരുവനന്തപുരം: സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾ പ്രതീക്ഷയോടെയാണ് കോടതികളെ നോക്കിക്കാണുന്നത്. ഇതുപോലുള്ള വിധി ന്യായങ്ങൾ ആ പ്രതീക്ഷയ്ക്ക് വിരുദ്ധമാണ്. സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി സ്ത്രീവിരുദ്ധമാണെന്ന് വീണാ ജോർജ് പറഞ്ഞു. ഇതിനിടെ, എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസിലെ കോടതി വിധി സ്ത്രീവിരുദ്ധമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. പൗരന് നീതി ഉറപ്പാക്കേണ്ട കോടതിയുടെ നിലപാട് നിരാശാജനകമാണ്. ഇത്തരം കോടതി ഉത്തരവുകൾ തിരുത്തുകയും ചർച്ച ചെയ്യുകയും വേണമെന്നും അവർ…

Read More

ഉണ്ണി ആറിന്റെ കഥാസമാഹാരത്തിന്റെ മുഖചിത്രം ചർച്ചയാകുന്നു

ഉണ്ണി ആറിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമായ ‘മലയാളി മെമ്മോറിയലി’ൻ്റെ മുഖചിത്രം ചർച്ചയാകുന്നു. കവർ ഫോട്ടോയിൽ അംബേദ്കർ കസവു ബോർഡർ മുണ്ടും മേൽശീലയും ധരിച്ചിരിക്കുന്നതായി കാണാം. അംബേദ്കർ നിലകൊണ്ട ആശയങ്ങൾക്ക് വിരുദ്ധമാണ് ഈ കവർ എന്നാണ് വിമർശകർ പറയുന്നത്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തിൻ്റെ മുഖചിത്രം പ്രമുഖ ഡിസൈനർ സൈനുൽ ആബിദ് ആണ് ഒരുക്കിയിരിക്കുന്നത്. കവർ ഫോട്ടോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയാവുകയാണ്. അതേസമയം, കഥയുടെ പ്രമേയവുമായി ബന്ധപ്പെട്ട ഒരു കവർ ചിത്രമാണ് ഇതെന്ന് സൈനുൽ ആബിദ് പറഞ്ഞു. മലയാളി മെമ്മോറിയൽ എന്ന കഥ…

Read More

‘ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്ന കാരണത്താല്‍ പോക്‌സോ കേസ് അവസാനിപ്പിക്കാന്‍ കഴിയുമോ’?

ന്യൂഡല്‍ഹി: ഇരയും പ്രതിയും തമ്മിൽ ഒത്തുതീർപ്പുണ്ടായെന്ന കാരണത്താൽ പോക്സോ കേസ് റദ്ദാക്കാൻ ഹൈക്കോടതിക്ക് കഴിയുമോയെന്ന് സുപ്രീം കോടതി. മുസ്ലീം യൂത്ത് ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്സൽ റഹ്മാനെതിരായ പോക്സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന്‍റെ മനസാക്ഷി കണക്കിലെടുത്ത് പോക്സോ കേസ് റദ്ദാക്കാൻ കഴിയില്ലെന്നാണ് തങ്ങളുടെ നിലപാടെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2018 നവംബറിലാണ് മലപ്പുറം ചെമ്മൻകടവ് പി.എം.എസ്.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു അധ്യാപകനായ…

Read More
Click Here to Follow Us