ടിപ്പു സുൽത്താന്റെ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി

ബെംഗളൂരു : ആസാദി കാമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ ബെംഗളൂരുവിലെ ഹാഡ്‌സൺ സർക്കിളിലും മറ്റ് പല സ്ഥലങ്ങളിലും ടിപ്പു സുൽത്താന്റെ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു.

അതിൽ ചില പോസ്റ്ററുകൾ പിന്നീട് നശിപ്പിച്ചതായി പരാതി. ബെംഗളൂരിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പമാണ് ടിപ്പുവിന്റെയും പോസ്റ്ററുകളും പതിച്ചത്. പോസ്റ്ററുകൾ നശിപ്പിച്ചതിൽ കോൺഗ്രസ്‌ പ്രതിഷേധം അറിയിച്ചു. പാർട്ടി നടത്തുന്ന ഫ്രീഡം മാർച്ച് ചിലർക്ക് ദഹിക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ഡികെ ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

പാർട്ടിയുടെ ഉടമസ്ഥതയിലുള്ള കർണാടക സർക്കാർ 2018 ൽ ടിപ്പു സുൽത്താൻ ജയന്തി അനുസ്മരിക്കാൻ തീരുമാനിച്ചപ്പോൾ പലയിടങ്ങളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts