20 രൂപയ്ക്ക് വേണ്ടി 22 വർഷത്തെ നിയമപോരാട്ടം, ഒടുവിൽ നീതി

ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റിന് 20 രൂപ അമിതമായി ഈടാക്കിയതിനെതിരെ ഇന്ത്യൻ റെയിൽവേക്കെതിരെ യു.പി മഥുര സ്വദേശി തുംഗ 22 വർഷങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹം നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ നീതി ലഭിച്ചു.

1999 ൽ നടന്ന സംഭവത്തിൽ മഥുര ജില്ലാ ഉപഭോക്തൃ കോടതിയിൽനിന്ന് 66 കാരനായ തുംഗനാഥിന് കഴിഞ്ഞ ആഴ്ചയാണ് നീതി ലഭ്യമായത്. അധികമായി ഈടാക്കിയ 20 രൂപ 1999 മുതൽ പ്രതി പലിശയോട് കൂടി ഒരുമാസത്തിനുള്ളിൽ ഈ വർഷം കോടതി വിധിച്ചു. ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ 15 ശതമാനം പലിശനിരക്ക് ഉയർത്തും. ഇത്രയും കാലത്തെ നിയമപോരാട്ടത്തിനുണ്ടായ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾക്ക് നഷ്ടപരിഹാരമായി 15,000 രൂപ അധികമായി നൽകാനും കോടതി ഉത്തരവിൽ പറയുന്നു.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

1999 ഡിസംബർ 25ന് സുഹൃത്തിനൊപ്പം അഭിഭാഷകനായ തുംഗനാഥ് ചതുര്വേദി മഥുര കൺട്രോൾമെന്റ് മെട്രോ സ്‌റ്റേഷനിൽ നിന്ന് മുറാദാബാദിലേക്ക് ടിക്കറ്റ് എടുത്തപ്പോഴാണ് 20 രൂപ അധികമായി ഈടാക്കിയത്. 100 രൂപ നൽകി ടിക്കറ്റ് ആവശ്യപ്പെട്ട തുംഗനാഥിന് കൈവശമുള്ള ക്ലാർക്ക് ടിക്കറ്റിന്റെ വിലയായ 70 രൂപ എടുത്ത 30 രൂപ ബാക്കി നൽകുന്നതിന് പകരം 10 രൂപ മാത്രമാണ് നൽകിയത്. ഇക്കാര്യം തുംഗനാഥ് ക്ലർക്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അയാൾ കൃത്യമായി ഉത്തരം നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!

ഇതോടെ തുംഗനാഥ് നോർത്ത് ഈസ്റ്റ് ടിക്കറ്റ്, മഥുര കാന്റ് സ്‌റ്റേഷൻ മാസ്റ്റർ, ബുക്കിംഗ് ക്ലർക്ക് എന്നിവർക്കെതിരെ ജില്ലാ ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!
[masterslider id="10"]

Related posts