‘കെഎസ്ആര്‍ടിസി വെറും കറവ പശു’

കെ.എസ്.ആർ.ടി.സി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കെ.എസ്.ആർ.ടി.സിയെ സർക്കാർ അധികാരത്തിൽ വന്നതുമുതൽ കറവപ്പശുവായി മാത്രമാണ് കണ്ടതെന്നും സുധാകരൻ പറഞ്ഞു.

കെ.എസ്.ആർ.ടി.സി വരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിയിലെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ മാസം മാത്രം 190 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ഡീസലിനും ശമ്പളത്തിനും 172 കോടി മതി. എന്നിട്ടും ഡീസൽ ക്ഷാമത്തിന്‍റെ പേരിൽ പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിൽ സർവീസുകൾ വെട്ടിക്കുറച്ചതിനും താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനും പിന്നിൽ മാനേജ്മെന്‍റിന്‍റെ ദുഷ്പ്രവണതകളാണെന്ന് സുധാകരൻ ആരോപിച്ചു.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

ഇത് പ്രതിഷേധാർഹമാണ്, എണ്ണക്കമ്പനികളുടെ കുടിശ്ശിക 13 കോടി രൂപ അടച്ചാൽ ഇന്ധന ക്ഷാമം പരിഹരിക്കാൻ കഴിയും. താൽക്കാലിക പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ തൊഴിലാളികളെ കുറ്റപ്പെടുത്താനാണ് മാനേജ്മെന്‍റും സർക്കാരും ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts