ബെംഗളൂരു : എസ്എസ്എൽസി പരീക്ഷയിൽ 625ൽ 625 മാർക്ക് നേടിയ വിദ്യാർഥികളുടെ എണ്ണം പുനർമൂല്യനിർണയത്തിനും പുനർനിർണയത്തിനും ശേഷം 217 ആയി ഉയർന്നു. കഴിഞ്ഞ മാസം, എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ, 145 വിദ്യാർത്ഥികൾ 625-ൽ 625 മാർക്ക് നേടി അമ്പരപ്പ് സൃഷ്ടിച്ചു. കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) പുനർമൂല്യനിർണയ ഫലം പുറത്തുവിട്ടതോടെ ഈ എണ്ണം 72 ആയി ഉയർന്നു. തുടർന്ന് ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബോർഡ് തീരുമാനിച്ചു. ഈ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തിയ അധ്യാപകരെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ…
Read MoreMonth: June 2022
പ്രളയത്തിൽ സ്‌കൂളിൽ കുടുങ്ങിയ കർണാടക വിദ്യാർഥികളെ രക്ഷപ്പെടുത്തി
ബെംഗളൂരു : അമരഗോൾ ഗ്രാമത്തിലെ സർക്കാർ സ്‌കൂളിൽ കുടുങ്ങിയ കർണാടക വിദ്യാർഥികളെ രക്ഷപ്പെടുത്തി. സർക്കാർ ഹൈസ്‌കൂളിൽ സമീപത്തെ അരുവിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഒറ്റപ്പെട്ടുപോയ എല്ലാ വിദ്യാർത്ഥികളെയും വെള്ളിയാഴ്ച രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ബെലവതഗി പഞ്ചായത്ത് പരിധിയിലെ അമരഗോൾ ഗ്രാമത്തിലെ സ്‌കൂളിൽ വ്യാഴാഴ്ച വൈകുന്നേരം 150 ഓളം വിദ്യാർത്ഥികളാണ് കുടുങ്ങിയത്. രാത്രിയിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും ട്രാക്ടർ ഉപയോഗിച്ച് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയെ തുടർന്ന് സമീപത്തെ ഒരു തോട് കരകവിഞ്ഞൊഴുകി.…
Read Moreപത്തിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവായാൽ 2-3 ദിവസത്തേക്ക് സ്കൂൾ അടച്ചിടണം; കർണാടക സർക്കാർ
ബെംഗളൂരു : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളുടെയും സ്കൂളുകളിൽ ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെയും പശ്ചാത്തലത്തിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് (ഡിപിഐ) 10 വിദ്യാർത്ഥികൾക്ക് കോവിഡ് -19 ബാധിച്ചിട്ടുണ്ട് അല്ലെങ്കിൽ കോവിഡ് -19 ലക്ഷണങ്ങൾ കാണിക്കുന്നു എങ്കിൽ സംസ്ഥാനത്തെ സ്കൂളുകൾ രണ്ടോ മൂന്നോ ദിവസം അടച്ചിടാൻ ആവശ്യപ്പെട്ടു. കർണാടകയിൽ വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾക്കിടയിൽ ഡിപിഐ സ്‌കൂളുകൾക്കായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകളുടെ (എസ്‌ഒപി) ഒരു പരമ്പര തയ്യാറാക്കിയിട്ടുണ്ട് കൂടാതെ എല്ലാ ജില്ലകളിലെയും സ്‌കൂൾ അധികാരികൾക്കും ഡെപ്യൂട്ടി കമ്മീഷണർമാർക്കും പ്രതിരോധ ആരോഗ്യ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.…
Read Moreകർണാടകയിൽ 21 ഉദ്യോഗസ്ഥരുടെ സ്ഥാപനങ്ങളിൽ എസിബി റെയ്ഡ്
ബെംഗളൂരു : കർണാടകയിലെ അഴിമതി വിരുദ്ധ ബ്യൂറോയിലെ ഉദ്യോഗസ്ഥർ, അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതായി സംശയിക്കുന്ന 21 ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും പരിസരങ്ങളിലും 80 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി എസിബി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച റെയ്‌ഡിൽ 300 ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തതായി എസിബി അറിയിച്ചു. അതേസമയം കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 833 പുതിയ കോവിഡ് -19 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ 791 കോവിഡ് -19 കേസുകളാണ് ബെംഗളൂരുവിൽ രേഖപ്പെടുത്തിയത്. 458 രോഗികൾ സുഖം…
Read Moreവ്യാജ ആരോപണങ്ങൾ മാനസിക പീഡനമാണ് ; ഹൈക്കോടതി
ബെംഗളൂരു : സ്ത്രീയ്ക്ക് അനുകൂല വിധി മാത്രമല്ല, പുരുഷന് അനുകൂലമായ വിധിയും കോടതി പുറപ്പെടുവിപ്പിക്കും. ഒരു തെളിവുമില്ലാതെ ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്ന് ഭാര്യ ആരോപിച്ചാല്‍ അതും മാനസിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് കര്‍ണാടക ഹൈക്കോടതി. അത്തരമൊരു സാഹചര്യത്തില്‍, ഭര്‍ത്താവിന് ഭാര്യയില്‍ നിന്ന് വേര്‍പിരിയാന്‍ ഹര്‍ജി ഫയല്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി. തന്റെ വിവാഹമോചന ഹര്‍ജി തള്ളിക്കൊണ്ടുള്ള ധാര്‍വാഡ് കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് സമര്‍പിച്ച ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് സുനില്‍ ദത്ത് യാദവ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.…
Read Moreഹിജാബ്; വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ 3 മാസമായി ക്ലാസിൽ കയറാതെ വിദ്യാർത്ഥികൾ
ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ഒഴിവാക്കണമെന്ന കർണാടക ഹൈക്കോടതി വിധി വന്ന് മൂന്ന് മാസമായിട്ടും ഹിജാബിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്ന് പറഞ്ഞ് ക്ലാസിൽ കയറാതിരിക്കുന്നത് 19 വിദ്യാർഥികളാണ്. ഹൈക്കോടതി വിധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഇവർ ഇപ്പോഴും നടത്തുന്നത്. മംഗളൂരുവിലെ ഹാലേയങ്ങാടിയിലുള്ള സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജിലെ 19 വിദ്യാർത്ഥിനികളാണ് ഇപ്പോഴും സമരമുഖത്തുള്ളത്. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇവർ, കഴിഞ്ഞ മൂന്ന് മാസമായി പരീക്ഷ എഴുതുകയോ ക്ലാസിൽ കയറുകയോ ചെയ്തിട്ടില്ല. മംഗലാപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്, ഉപ്പിനങ്ങാടിയിലെ സർക്കാർ ഫസ്റ്റ് ഗ്രേഡ് കോളേജ്…
Read Moreമാരക ലഹരി മരുന്നുകളുമായി യുവതി അടക്കം നാലു പേർ പിടിയിൽ
ബെംഗളൂരു: മംഗളൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മാരകമായ എംഡിഎം മയക്കുമരുന്നുമായി നാല് പേർ മംഗളൂരുവിൽ പോലീസ് പിടിയിലായി. ഇതിൽ മൂന്ന് പേർ കാസർകോട് സ്വദേശികളും ഒരാൾ യുവതിയുമാണ്. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റമീസ്, അബ്ദുർ റാഊഫ്, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ മുഹ്യുദ്ദീൻ റഷീദ്, ബെംഗളൂരു ജില്ലയിലെ സമീറ എന്ന ചിഞ്ചു എന്ന സബിത എന്നിവരാണ് അറസ്റ്റിൽ ആയത്. മയക്കുമരുന്ന് മംഗളൂരില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നതാണെന്ന് സിസിബി പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്പെക്ടര്‍ മഹേഷ് പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ പ്രദീപ്…
Read Moreറോഡരികിൽ നിന്നും കർണാടക മദ്യം പിടികൂടി
കാസര്‍ഗോഡ്: വില്‍പ്പനയ്ക്കായി റോഡരികിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച കര്‍ണ്ണാടക മദ്യ ശേഖരം എക്സൈസ് സംഘം പിടികൂടി. ചെര്‍ക്കള ടൗണില്‍ നടത്തിയ പരിശോധനയില്‍ ചെര്‍ക്കള – കാഞ്ഞങ്ങാട് റോഡിന്റെ കിഴക്ക് വശത്തെ കുറ്റിക്കാട്ടിലാണ് രണ്ട് ചാക്കു കെട്ടുകളിലായി ഒളിപ്പിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്. 180 മില്ലിയുടെ 244 കുപ്പി കര്‍ണാടക മദ്യമാണ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി സുരേഷും സംഘവും പിടികൂടിയത്. റെയ്ഡില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ പ്രഭാകരന്‍ എം.എ, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Read Moreയോഗ ദിനം , 21 കോടി ചെലവഴിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: യോഗ ദിനത്തോടാനുബന്ധിച്ച് 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരിൽ എത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിലെ റോഡുകളുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ 15 കോടി രൂപ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് നഗരത്തിലെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. ഒപ്പം നടപാതകളും തെരുവുകളും നവീകരിക്കും. കൂടാതെ പ്രധാന ജംഗ്ഷനുകളിൽ അലങ്കാര സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യുമെന്ന് എസ്. എ രാമദാസ് പറഞ്ഞു. 15000 പേര് പ്രധാന മന്ത്രിയ്ക്ക് ഒപ്പം യോഗ അഭ്യാസത്തിൽ പങ്കെടുക്കുന്നു. യോഗാഭ്യാസം നടക്കുന്ന മൈസൂർ രാജകൊട്ടാരം മോടി പിടിപ്പിക്കുന്നതിനായി 6 കോടി രൂപയും…
Read Moreപരാതിയുമായി എത്തിയ കർഷകന് കിട്ടിയത് മന്ത്രിയുടെ ശകാരം
ബെംഗളൂരു: വളത്തിന്റെ ലഭ്യതക്കുറവ് സംബന്ധിച്ച് ഫോണിലൂടെ പരാതി പറഞ്ഞ കർഷകന് മറുപടിയായി ലഭിച്ചത് കേന്ദ്രമന്ത്രിയുടെ പരുഷമായ സംസാരം. കേന്ദ്ര വളം മന്ത്രി ഭഗവന്ത് ഖുബയുടെ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സ്വന്തം മണ്ഡലമായ ബീദറിലെ കർഷകനോട് തനിക്കൊന്നും ചെയ്യാനില്ലെന്നും എംഎൽഎ യൊ ഉദ്യോഗസ്ഥരെയൊ സമീപിക്കാനും ആണ് മന്ത്രി കർഷകനോട് പറഞ്ഞത്. തന്റെ ജോലി സംസ്ഥാനങ്ങൾക്ക് വളം അനുവദിക്കുന്നത് മാത്രമാണെന്ന് പറഞ്ഞ മന്ത്രിയോട് അടുത്ത തവണ മണ്ഡലത്തിൽ നിന്നും ജയിക്കില്ലെന്ന് കർഷകൻ മറുപടിയും നൽകി. വിജയിക്കാൻ തനിക്ക് അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
Read More