ബെംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ജാതി അധിക്ഷേപം നടത്തിയെന്ന പേരിൽ ബിജെപി എംഎൽസിയും എസ് സി മോർച്ച സംസ്ഥാന പ്രസിഡന്റുമായ ചലപതി നാരായണസ്വാമി ഹൈഗ്രൗണ്ട്സ് പോലീസിൽ പരാതി നൽകി. തനിക്കെതിരെ ദളിത് വിരുദ്ധ പരാമർശം നടത്തിയ സിദ്ധരാമയ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് നാരായണസ്വാമി പരാതിയിൽ ആവശ്യപ്പെട്ടത്. നേരത്തെ സിദ്ധരാമയ്യയുടെ വസതിക്കു മുൻപിൽ നാരായണസ്വാമി പ്രതിഷേധിച്ചിരുന്നു. ഈ കാരണത്താൽ സിദ്ധരാമയ്യ ട്വിറ്ററിലൂടെ നാരായണസ്വാമിയെ വിമർശിക്കുകയും ചെയ്തിരുന്നു.
Read MoreMonth: June 2022
പ്രധാനമന്ത്രി നാളെ ബെംഗളൂരുവിലെത്തും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ബെംഗളൂരുവിലെത്തും. സബർബൻ റെയിൽ ഉൾപ്പെടെയുള്ള 10 ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. നാളെ രാവിലെ 11.55ന് യെലഹങ്ക വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിൽ സ്വീകരിക്കും. നാളെ വൈകുന്നേരം മൈസൂരിലേക്ക് പോകുന്ന വഴി 4 ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. 21ന് രാവിലെ 7 മണിക്ക് മൈസൂർ അംബാവിലാസ് കൊട്ടാരത്തിൽ യോഗദിനാചരണത്തിൽ പങ്കെടുത്ത ശേഷം മൈസൂർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Read Moreനഗരവികസന അതോറിറ്റി തോട്ടക്കാരന്റെ പേരിൽ 10 കോടിയിലേറെ ആസ്തി
ബെംഗളൂരു: നഗരവികസന അതോറിറ്റിയിലെ തോട്ടക്കാരന്റെ പേരിൽ 10 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി. നഗരവികസന അതോറിറ്റിയിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ സഹായിയായ ശിവലിങ്കയുടെ പേരിൽ അഴിമതി വിരുദ്ധ ബ്യൂറോ അനധികൃത സ്വത്ത് കണ്ടെത്തി. ഇയാളുടെ പേരിൽ 4 വീടുകളും കൃഷിഭൂമിയും സ്വർണ ആഭരണങ്ങളും 3 കാറുകളും 2 ബൈക്കും ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാനത്തെ 21 സർക്കാർ ഉദ്യോഗസ്ഥരുടെ വസതിയിൽ എസിബി നടത്തിയ റെയ്ഡിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. സർവീസിൽ നിന്നും വിരമിക്കാൻ ഇനി 13 ദിവസം മാത്രം ബാക്കി…
Read Moreകൂടുതൽ മെമു സർവീസുകൾ ജൂൺ 23 ഓടെ വിശ്വേശ്വര ടെർമിനലിലേക്ക്
ബെംഗളൂരു: ബയ്യപ്പനഹള്ളി വിശ്വേശ്വരായ ടെർമിനലിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ 23 മുതൽ. മാരികുപ്പം- ബാനസവാടി മെമു, കുപ്പം – ബാനസവാടി മെമു ട്രെയിനുകളാണ് 23 മുതൽ വിശ്വേശ്വരായ ടെർമിനലിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്. മാരികുപ്പം – ബാനസവാടി മേമു രാത്രി 7.15 ന് ബാനസവാടി എത്തും. ബാനസവാടി – കുപ്പം മെമു 7.20 ന് ടെർമിനലിൽ നിന്ന് പുറപ്പെടും. 2 മാസത്തിനുള്ളിൽ കൂടുതൽ മെമു, പാസഞ്ചർ സർവീസുകൾ വിശ്വേശ്വര ടെർമിനലിലേക്ക് മാറ്റുന്ന നടപടി അവസാനഘട്ടത്തിൽ ആണെന്ന് ദക്ഷിണ പശ്ചിമ റയിൽവേ അധികൃതർ അറിയിച്ചു.
Read Moreകനത്ത മഴയിൽ നഗരത്തിൽ വ്യാപക നഷ്ടം, ഒരു മരണവും
ബെംഗളൂരു: കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ കെ ആർ പുരത്തെ സീഗെഹള്ളി തടാകം കര കവിഞ്ഞു ഒഴുകി വ്യാപക നഷ്ടം ഉണ്ടാക്കി. മതിൽ ഇടിഞ്ഞു വീണ് മഹാദേവപുരം സ്വദേശിയായ വീട്ടമ്മ മരിക്കാൻ ഇടയായി. ബസവനപുരിയിൽ മഴവെള്ള കനാലിൽ വീണയാൾക്കുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. മഹാദേവപുരിയിലെ കാവേരി നഗറിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണ് വീട്ടമ്മയായ മുനിയമ്മയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2 ദിവസമായി തുടരുന്ന മഴയിൽ സീഗെഹള്ളി തടകത്തിന്റെ ബണ്ട് തകർന്നതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. 15 ഓളം…
Read Moreഅഗ്നിപഥ്; തമിഴ്‌നാട്ടിൽ ട്രെയിനുകൾ റദ്ദാക്കി, റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി
ചെന്നൈ : കേന്ദ്രസർക്കാരിന്റെ ആർമി റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം റെയിൽവേയുടെ സ്വത്തുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ചെന്നൈ സെൻട്രൽ, തിരുപ്പൂർ, കോയമ്പത്തൂർ, മധുരൈ, സേലം, ജോലാർപേട്ട്, ആർക്കോണം തുടങ്ങി തമിഴ്‌നാട്ടിലെ എല്ലാ പ്രധാന സ്റ്റേഷനുകളിലും ദക്ഷിണ റെയിൽവേ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ആർമി ഓഫീസർമാരുടെ മെസ്സിലേക്കും മറ്റ് സൈനിക ഇൻസ്റ്റാളേഷനുകളിലേക്കും പോകുന്ന ചെന്നൈയിലെ പ്രധാന റോഡ് തമിഴ്‌നാട് പോലീസ് ഉപരോധിച്ചു. കാഞ്ചീപുരം, കുംഭകോണം മേഖലകളിൽ ചെറിയ തോതിൽ പ്രതിഷേധം നടക്കുന്നുണ്ട്. ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യുവാക്കൾ തിരുപ്പൂരിലെ ഗാർമെന്റ്…
Read Moreധാർവാഡിൽ അഗ്നിപഥ് പ്രതിഷേധം: ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് നടത്തി പോലീസ്
ബെംഗളൂരു : കർണാടകയിലെ ധാർവാഡ് ജില്ലയിൽ ഡിഫെൻസ് റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്താൻ ശ്രമിച്ച അഗ്നിപഥ് വിരുദ്ധ സമരക്കാരെ പിരിച്ചുവിടാൻ പോലീസ് നേരിയ ലാത്തി ചാർജ്ജ് പ്രയോഗിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തെലങ്കാനയിലെ സെക്കന്തരാബാദിലും ബിഹാർ, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിലെ മറ്റ് സ്ഥലങ്ങളിലും അക്രമാസക്തമായ പ്രതിഷേധങ്ങൾ ആണ് നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാർവാഡിലെ കലാഭവനിൽ അഭിലാഷികൾ ഒത്തുകൂടി പ്രതിഷേധം നടത്താൻ ആഗ്രഹിച്ചിരുന്നതായി പോലീസ് പറഞ്ഞു. പ്രതിഷേധക്കാരിൽ ഒരു വിഭാഗം സമീപത്തുള്ള ഒരു ബസിന് നേരെ കല്ലെറിഞ്ഞു,…
Read Moreകർണാടകയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു, പുതിയ വകഭേദങ്ങളില്ല
ബെംഗളൂരു : സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾക്കിടയിൽ, വിക്ടോറിയ ഹോസ്പിറ്റലിലെ ലാബിൽ നിന്നുള്ള ജീനോമിക് സീക്വൻസിംഗ് ഡാറ്റ വെളിപ്പെടുത്തിയത് പുതിയ വൈറസ് സ്ട്രെയിനുകളൊന്നും കണ്ടിട്ടില്ലെന്നും മൂന്നാം തരംഗത്തിൽ പ്രബലമായ ഒമൈക്രോൺ ബിഎ.2 സ്‌ട്രെയിനാണ് ഇപ്പോഴും ഏറ്റവും പ്രചാരമുള്ളതെന്നും വ്യക്‌തമായി. . വിക്ടോറിയ ആശുപത്രി വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മെയ് പകുതി മുതൽ പരിശോധനയ്ക്കായി മൊത്തം 45 സാമ്പിളുകൾ ശേഖരിച്ചു. “എല്ലാ സാമ്പിളുകൾക്കും 25-ൽ താഴെയുള്ള സിടി മൂല്യം ഉണ്ടായിരുന്നു, അവ ക്രമപ്പെടുത്തുന്നതിന് യോഗ്യമായിരുന്നു. ഹോൾ ജിനോം സീക്വൻസിംഗ് 10 ദിവസം മുമ്പ് ആരംഭിച്ചു, പുതിയ വേരിയന്റുകളൊന്നും…
Read Moreബെംഗളൂരുവിൽ ഇന്നലെ പെയ്ത മഴയിൽ അഴുക്കുചാലിൽ വീണയാൾക്കായുള്ള തിരച്ചിൽ തുടരുന്നു
ബെംഗളൂരു : വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് കെആർ പുരത്തെ ബസവനപുര വാർഡിലെ ഗായത്രി ലേഔട്ടിലാണ് ശിവമോഗ സ്വദേശിയായ സിവിൽ എഞ്ചിനീയർ ഒഴുക്കിൽപെട്ടത്. രാത്രി 11.45 ഓടെ ഒലിച്ചുപോയ ബൈക്ക് തടയാൻ ശ്രമിക്കവേ ആണ് യുവാക്കളുടെ കൂട്ടത്തിൽ ഒരാളാണ് ആയ എഞ്ചിനീയർ അപകടത്തിൽപ്പെട്ടത്. വീണയാളെ ക ണ്ടെത്തുന്നതിനായി എൻഡിആർഎഫും ബിബിഎംപിയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Read Moreകനത്ത മഴ; നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിൽ
ബെംഗളൂരു : വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നിർത്താതെ പെയ്യുന്ന മഴയിൽ ബയതരായണപുരയ്ക്ക് സമീപമുള്ള സിംഹാദിരി ലേഔട്ടിലെ സിംഗപുര തടാകം കരകവിഞ്ഞൊഴുകി. ഇതോടെ സമീപത്തെ വീടുകളിൽ വെള്ളം കയറി. തടാകത്തിൽ നിന്നുള്ള വെള്ളം ആളുകളുടെ വീടുകളിൽ പ്രവേശിച്ചു, പലരും അപ്പാർട്ട്മെന്റ് ബ്ലോക്കുകളുടെ ബേസ്മെന്റുകളിൽ നിന്നും വീടുകൾക്കുള്ളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. കോർപ്പറേറ്റർക്കും എംഎൽഎക്കും ആവർത്തിച്ചു പരാതികൾ നൽകി ഫലം ഉണ്ടായില്ല താമസക്കാർ പറഞ്ഞു. “ഇത് സംഭവിക്കുന്നത് തടയാൻ ഞങ്ങളുടെ പ്രതിനിധികൾ പ്രവർത്തിക്കണം. ഇത് താൽക്കാലിക പ്രശ്നമല്ല,…
Read More