ബെംഗളൂരു : റിന്യൂവബിൾ എനർജി കമ്പനിയായ റിന്യൂ പവർ മെയ് 25 ചൊവ്വാഴ്ച, ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം മീറ്റിംഗിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ സാന്നിധ്യത്തിൽ കർണാടക സർക്കാരുമായി 50,000 കോടി രൂപ നിക്ഷേപിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു. സ്വിസ് സ്കീ റിസോർട്ട് ടൗണിലെ ഡബ്ല്യുഇഎഫ് മീറ്റിലേക്കുള്ള തന്റെ സന്ദർശനത്തിന്റെ രണ്ടാം ദിവസം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ മേധാവികളുമായി സിഎം ബസവരാജ് ബൊമ്മൈ നിരവധി കൂടിക്കാഴ്ചകൾ നടത്തി. 30,000 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ശേഷിയുള്ള റിന്യൂവബിൾ എനർജി, ബാറ്ററി സ്റ്റോറേജ്, ഗ്രീൻ ഹൈഡ്രജൻ…
Read MoreMonth: May 2022
ആലപ്പുഴയിൽ ബെംഗളൂരുവിൽ നിന്നെത്തിയ ദമ്പതികളിൽ നിന്ന് ഐഡിഎംഎ പിടികൂടി
ബെംഗളൂരു : ആലപ്പുഴ കായംകുളത്ത് നിന്ന് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. ബെംഗളൂരുവിൽ നിന്നെത്തിയ മുതുകുളം സ്വദേശികളായ അനീഷും ഭാര്യയുമാണ് പൊലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്തു വരുകയാണ്. വെളുപ്പിന് അഞ്ച് മമണിക്കാണ് ഇവർ കായംകുളത്തെത്തിയത്.
Read Moreഒളിവിൽ കഴിഞ്ഞ പ്രതിയെ കുടുക്കി ഫേസ്ബുക്ക് സെൽഫി
ബെംഗളൂരു: ജാമ്യത്തിലിറങ്ങി 5 വർഷത്തിലേറെ ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ഫെയ്സ്ബുക്കിൽ സെൽഫി പോസ്റ്റ് ചെയ്തതോടെ മൈസൂരു പോലീസിന്റെ പിടിയിലായി. 2014 മാർച്ച് 25ന് റിട്ട. ബാങ്ക് മാനേജരായ ഉദയ് രാജ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ 7 പ്രതികളിൽ ഒരാൾ ആണ് മധുസൂദൻ. ഉദയ് രാജ് സിങ്ങിന്റെ ഭാര്യ സുശീലാമ്മയുടെ വജ്രാഭരണം കവരുന്നതിനിടെ കൊലപാതകം നടത്തിയത് . സ്വകാര്യ ബാങ്കിൽ അസിസ്റ്റന്റ് മാനേജരായിരുന്ന മധുസൂദനൻ എംബിഎ ബിരുദധാരിയാണ്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം പോലീസിന്റെ ശ്രദ്ധയിൽപെട്ടതാണ് ഇയാൾ പിടിയിലാവാൻ കാരണം.
Read Moreജില്ലയ്ക്ക് അംബേദ്ക്കറുടെ പേര് നല്‍കി; ആന്ധ്രയിൽ മന്ത്രിയുടെ വീടിന് തീയിട്ടു
ആന്ധ്രാ : ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയുടെ പേര് മാറ്റിയതിനെ ചൊല്ലി ആന്ധ്രാ മന്ത്രി പി വിശ്വരൂപുവിന്റെയും വൈഎസ്ആർസിപി എംഎൽഎ പി സതീഷിന്റെയും വീടുകൾക്ക് തീയിട്ട് പ്രതിഷേധക്കാർ. പുതുതായി രൂപീകരിച്ച കോനസീമ ജില്ലയുടെ പേര് ഡോ. അംബേദ്കർ കോണസീമ ജില്ല മാറ്റിയതിനെ ചൊല്ലിയുള്ള പ്രതിഷേധം നിയന്ത്രിക്കാൻ ലാത്തിച്ചാർജ് നടത്തുകയും പോലീസുകാർ ഉൾപ്പെടെ നിരവധി ആളുകൾക്ക് പരിക്കേറ്റു. പഴയ കിഴക്കൻ ഗോദാവരിയിൽ നിന്ന് വിഭജിക്കപ്പെട്ട പുതിയ ജില്ലയായ കോണസീമയെ ബിആർ അംബേദ്കർ കോണസീമ ജില്ല എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കഴിഞ്ഞ ആഴ്ച പ്രാഥമിക…
Read Moreഎട്ടാമത് അന്താരാഷ്ട്ര യോഗ ദിനം മൈസൂരുവിൽ
ന്യൂഡൽഹി : എട്ടാമത് അന്താരാഷ്ട്ര യോഗദിനം ഇത്തവണ കർണാടകയിലെ മൈസൂരുവിൽ വച്ച് നടക്കും. 2022 ലെ യോഗ അഭ്യാസ പരിപാടിയുടെ പ്രധാന വേദിയായി മൈസൂരു തെരെഞ്ഞെടുത്തതായി ആയുഷ് മന്ത്രി സർബാനന്ദ് സോനോവാൾ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയി 75 കേന്ദ്രങ്ങളിലായി അന്താരാഷ്ട്ര യോഗ ദിനം ഇത്തവണ ആചാരിക്കും. യോഗ ദിനത്തിന് മുന്നോടിയായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മെയ് 27 ന് ഹൈദരാബാദിൽ 25 ആം ദിവസത്തെ കൗണ്ടർ പരിപാടി നടത്തുമെന്നും ഇതിൽ പതിനായിരക്കണക്കിന് ആളുകൾ യോഗ പ്രകടനത്തിൽ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Read Moreപള്ളിക്ക് അകത്ത് ക്ഷേത്രമുണ്ടെന്ന അവകാശവാദവുമായി വിഎച്ച്പിയും ബജ്‌റംഗ്ദളും
ബെംഗളൂരു : നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗഞ്ചിമഠ് പ്രദേശത്തിനടുത്തുള്ള മലാലി ഗ്രാമത്തിലെ 700 വർഷം പഴക്കമുള്ള ജുമ്മാ മസ്ജിദിന്മേൽ ഹിന്ദുത്വ പ്രവർത്തകർ അവകാശവാദം ഉന്നയിച്ചതിനെത്തുടർന്ന് വർഗീയ സംഘർഷമുള്ള മംഗളൂരു മേഖലയിൽ സംഘർഷം നിലനിൽക്കുകയാണ്. പഴയ മരപ്പണിയുടെ ഒരു ഭാഗത്തിന്റെ രൂപകല്പനയുടെ അടിസ്ഥാനത്തിൽ ക്ഷേത്രം ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രക്ഷോഭം ആരംഭിച്ചു. എന്നാൽ തീരപ്രദേശത്തുടനീളം പൊതുവായി കാണപ്പെടുന്ന ഇന്തോ-അറബിക് ശൈലി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്ന് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. മംഗളൂരു കമ്മീഷണർ എൻ ശശി കുമാർ ബുധനാഴ്ച മലാലി പള്ളിക്ക് സമീപം…
Read Moreരണ്ട് ബിബിഎംപി സ്‌കൂളുകളിൽ എസ്എസ്എൽസി ഫലം പൂജ്യം ശതമാനം; അധ്യാപകരെ പിരിച്ചുവിട്ടു
ബെംഗളൂരു : അടുത്തിടെ പ്രഖ്യാപിച്ച എസ്എസ്എൽസി പരീക്ഷാ ഫലത്തിൽ നഗരത്തിലെ രണ്ട് ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) സ്കൂളുകൾ പൂജ്യം ശതമാനം നേടി. എസ്എസ്എൽസി പരീക്ഷയെഴുതിയ മർഫി ടൗണിലെ 19 കുട്ടികളും കെജി നഗർ ബിബിഎംപി സ്‌കൂളിൽ രണ്ടുപേരും പരാജയപ്പെട്ടു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം മൊത്തത്തിലുള്ള വിജയശതമാനം മെച്ചപ്പെട്ടിരുന്നു, 2021 ഒഴികെ, പകർച്ചവ്യാധി കാരണം സർക്കാർ എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ചു. 50.16% (2020), 52% (2019), 51% (2018) എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ 2022 ലെ വിജയശതമാനം 71.27% ആണ്.…
Read Moreലോറിയിൽ നിന്നും ചില്ലി സോസ് ചോർന്നു, 6 കുട്ടികൾ ആശുപത്രിയിൽ
ബെംഗളൂരു: മൈസൂരുവിൽ ലോറിയിൽ കൊണ്ട് പോവുകയായിരുന്ന ചില്ലി സോസ് ലോറിയിൽ നിന്നും ചോർന്നു. വിരാജ്പേട്ടിൽ നിന്നും കുശാൽനഗറിലേക്ക് പോവുകയിരുന്ന ലോറി സിദ്ധപുരയിൽ വച്ചാണ് ചോർന്നത്. റോഡിൽ ഉണ്ടായിരുന്ന കുട്ടികൾക്ക് കണ്ണിന് എരിച്ചലും ശ്വാസ തടസ്സവും അനുഭവപ്പെട്ടത്തോടെ 6 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreസ്കൂളിന്റെ കോണിപ്പടികളിൽ ചുവന്ന നിറത്തിൽ സോറി എന്നെഴുതി, വിരുതനെ അന്വേഷിച്ച് പോലീസ്
ബെംഗളൂരു: സ്വകാര്യ സ്‌കൂളിന്റെ കോണിപ്പടികളിലും ചുവരുകളിലും തെരുവുകളിലും ചുവന്ന പെയിന്റുകൊണ്ട് ‘സോറി’ എന്ന് എഴുതി അജ്ഞാതൻ. വടക്കുപടിഞ്ഞാറൻ ബെംഗളൂരുവിലെ സുങ്കടക്കാട്ടെ ഒരു സ്വകാര്യ സ്‌കൂളിന്റെ പരിസരത്തും ചുറ്റുമുള്ള തെരുവുകളിലും അക്രമികൾ ‘സോറി’ എന്ന് വരച്ചത്. ഇന്നലെ രാവിലെയാണ് സംഭവം ആളുകളുടെ ശ്രദ്ധയിൽപെട്ടത്. കോണിപ്പടികളിലും ചുവരുകളിലും റോഡുകളിലും ചുവന്ന അക്ഷരങ്ങളിൽ വരച്ചിരിക്കുന്ന വാക്ക് കണ്ട് നാട്ടുകാരും സ്കൂൾ അധികൃതരും ഞെട്ടി. തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാത്തതിൽ അസ്വസ്ഥരായ ചില വിദ്യാർത്ഥികളുടെ വിരുത്വാം ഇതെന്ന് സ്‌കൂൾ അധികൃതർ സംശയിക്കുന്നതായും, എന്നാൽ, അവർക്ക് പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. രണ്ട്…
Read Moreകെജിഎഫ് 2 പുകവലി പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രസ്താവിക്കുന്ന ഹർജി കർണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു : പുകവലി ശീലം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട ഹിറ്റ് സിനിമ കെജിഎഫ്: ചാപ്റ്റർ 2 ന് എതിരായ ഹർജി മെയ് 24 ചൊവ്വാഴ്ച കർണാടക ഹൈക്കോടതി തള്ളി. സിനിമയിൽ പുകവലി ഹീറോയിക് ആയും സ്റ്റൈലിഷ് ആയും പ്രതിനിധീകരിക്കുന്നുണ്ടെന്നും അത് ലംഘനമാണെന്നും ചൂണ്ടിക്കാട്ടി കാൻസർ പേഷ്യന്റ്‌സ് എയ്ഡ് അസോസിയേഷൻ സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് അവസ്തി, ജസ്റ്റിസ് അശോക് കിനാഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിക്കുകയായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ സിനിമയ്‌ക്ക് നൽകിയ ക്ലിയറൻസ് റദ്ദാക്കണമെന്നും സിനിമയുടെ നിർമ്മാതാക്കൾ സിഒടിപി നിയമപ്രകാരമുള്ള നിയമങ്ങൾ…
Read More