വ്യത്യാസം കണ്ട് പിടിക്കാമോയെന്ന് ആക്ഷേപ കമെന്റ്; വായടപ്പിക്കുന്ന മറുപടി നൽകി ഗോകുല്‍ സുരേഷ്

കൊച്ചി : വ്യത്യാസം കണ്ട് പിടിക്കാമോയെന്ന് ആക്ഷേപ കമെന്റിൽ ഇടതില്‍ നിന്റെ തന്തയും, വലതില്‍ എന്റെ തന്തയെന്ന് വായടപ്പിക്കുന്ന മറുപടി നൽകി സുരേഷ്‌ഗോപിയുടെ മകൻ ഗോകുല്‍ സുരേഷ്. ഗോകുൽ സുരേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഒരു കമന്റാണ് ഇപ്പോള്‍ വൈറൽ ആകുന്നത്. അച്ഛന്റെ സുരേഷ് ഗോപിയെ അപമാനിച്ച ഒരാള്‍ക്ക് ഗോകുല്‍ നല്‍കിയ വായടപ്പിക്കുന്ന മറുപടിയാണ് എന്നാണ് പ്രേക്ഷക അഭിപ്രായം. ഇല്യാസ് എന്ന വ്യക്തി സുരേഷ് ഗോപിയുടെ പുതിയ ലുക്കും കുരങ്ങിന്റെയും ചിത്രം ചേര്‍ത്ത് വച്ച് ഇതിലെ രണ്ട് വ്യത്യാസങ്ങള്‍ കണ്ട് പിടിക്കാമോ എന്ന് ആവശ്യപ്പെട്ട്…

Read More

വെബ്‌സൈറ്റ് ഡെവലപ്പറെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ വ്യവസായി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : സാമ്പത്തിക തർക്കത്തിന്റെ പേരിൽ 42 കാരനായ വെബ്‌സൈറ്റ് ഡെവലപ്പറിനെ തട്ടിക്കൊണ്ടുപോയി ആറുലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ വ്യവസായി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഹൊറമാവിൽ വിളക്ക് ക്രാഫ്റ്റ് ഷോപ്പ് നടത്തുന്ന ചൈതന്യ ശർമ, ഇയാളുടെ കൂട്ടാളികളായ വൈഭവ്, ആൻഡി എന്ന അമിത് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ജുഡീഷ്യൽ ലേഔട്ടിൽ താമസിക്കുന്ന അജയ് പാണ്ഡെയാണ് തട്ടികൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഏപ്രിൽ 23 ന് ആർഎംഇസഡ് ഗാലേറിയ മാളിൽ നിന്ന് പ്രതികൾ തന്നെ തട്ടിക്കൊണ്ടുപോയതായി യുവാവ് പൊലീസിന് മൊഴിനൽകി. ഹൊറമാവുവിനു സമീപമുള്ള ഒരു…

Read More

545 പോലീസ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് പുനഃപരീക്ഷ നടത്തും; സർക്കാർ

ബെംഗളൂരു : 545 പോലീസ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് വീണ്ടും പരീക്ഷ നടത്താൻ ഒരുങ്ങി കർണാടക സർക്കാർ. നിലവിൽ നടത്തിയ പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് കർണാടക സർക്കാർ റദ്ദാക്കിയിരുന്നു. പുതിയ പരീക്ഷ നടത്തുമെന്നും അതിനുള്ള തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര (എഎൻഐ) പറഞ്ഞു.

Read More

സീറ്റുകൾ ഉറപ്പിക്കാനുള്ള തന്ത്രവുമായി കർണാടക ബിജെപി

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി സംസ്ഥാന നേതൃത്വം. 224 സീറ്റുകളില്‍ 150 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തിലെത്താന്‍ പ്രധാനമായും നാല് മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യാന്‍ നിയോഗിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങള്‍ കണ്ടെത്തിയത്.   ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ സംസ്ഥാനത്തെ സാധാരണക്കാരന്റെ മുഖം ആയി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടും. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബിഎസ്…

Read More

കർണാടക മന്ത്രിസഭാ വികസനം: ബസവരാജ് ബൊമ്മൈ അമിത് ഷാ കൂടിക്കാഴ്ച മേയ് മൂന്നിന്

ബെംഗളൂരു : മന്ത്രിസഭ വിപുലീകരിക്കാനുള്ള സമ്മർദത്തിൻകീഴിൽ, പുതിയ മുഖങ്ങളെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച പറഞ്ഞു. “മെയ് 3 ന് ഷാ ബെംഗളൂരുവിലേക്ക് വരാനിരിക്കുകയാണ്. മിക്കവാറും, ഞാൻ അദ്ദേഹത്തെ കാണുകയും അദ്ദേഹത്തോട് (മുന്നോട്ട് പോകാനുള്ള അനുവാദത്തിനായി) ആവശ്യപ്പെടുകയും ചെയ്യും,” മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിലെ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ സമാപന ചടങ്ങിൽ ഷാ പങ്കെടുക്കും. 34 അംഗ മന്ത്രിസഭയിൽ ബൊമ്മൈയുടെ അഞ്ച് സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്…

Read More

പിഎസ്ഐ റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ ബിജെപി നേതാവ് ദിവ്യ ഹഗരാഗി അറസ്റ്റിൽ

ബെംഗളൂരു : കർണാടകയിലെ പോലീസ് സബ് ഇൻസ്പെക്ടർ (പിഎസ്ഐ) റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദിവ്യ ഹഗാർഗിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂനെയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ദിവ്യയെ പിടികൂടിയതെന്നും ഇന്ന് രാവിലെ കലബുർഗിയിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. കേസിൽ അറസ്റ്റിലാകുന്ന 18-ാം പ്രതിയാണ് ഇവർ. ദിവ്യയുടെ ഭർത്താവ് രാജേഷ് ഹഗാർഗി രക്ഷപ്പെടുന്നതിനിടെ നേരത്തെ അറസ്റ്റിലായിരുന്നു. കലബുർഗിയിൽ ജ്ഞാനജ്യോതി എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ദിവ്യ, കലബുർഗിയിലെ ബിജെപിയുടെ വനിതാ യൂണിറ്റ് പ്രസിഡന്റായിരുന്നു. സംഭവം…

Read More

കോവിഡ് കേസുകൾ വർദ്ധിച്ചു, പക്ഷേ ഇത് നാലാം തരംഗമല്ല; മുഖ്യമന്ത്രി

ബെംഗളൂരു : ഏപ്രിൽ 9 മുതൽ കർണാടകയിൽ കൊവിഡ്-19 കേസുകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായിട്ടുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, എന്നാൽ ഇത് ‘നാലാമത്തെ തരംഗമല്ല എന്ന് പറഞ്ഞു. “കേസുകളുടെ വർദ്ധനവ് നിരീക്ഷിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു,” അദ്ദേഹം ഹുബ്ബാലിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു, സംസ്ഥാനത്തെ യോഗ്യരായ മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “യൂറോപ്പിലും മറ്റ് ചില രാജ്യങ്ങളിലും പ്രത്യേകിച്ച് വാക്സിനേഷൻ എടുക്കാത്തവരിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. യോഗ്യരായ ജനസംഖ്യയുടെ 98% കർണാടകയിൽ വാക്സിനേഷൻ എടുത്തിട്ടുണ്ട്. സംസ്ഥാനം,…

Read More

കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കി; അറവുകാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിയെ ജീവനോടെ തൊലിയുരിച്ച് കഷണങ്ങളാക്കിയ സംഭവത്തില്‍ കോഴിക്കടക്കാരന്‍ അറസ്റ്റില്‍. പൊറശാല കൊല്ലങ്കോട് കണ്ണനാകത്ത് പ്രവര്‍ത്തിക്കുന്ന കടയിലെ അറവുകാരന്‍ അയിര കുഴിവിളാകം പുത്തന്‍വീട്ടില്‍ മനു(36) ആണ് അറസ്റ്റിലായത് ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. ഇറച്ചി വാങ്ങാന്‍ വന്ന യുവാവാണ് ക്രൂര രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സാധാരണ തല അറുത്ത് കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ച് കഷണങ്ങളാക്കുന്നത്. എന്നാല്‍ ക്യാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് ക്രൂരത ചെയ്യുന്ന മനുവിനെയാണ് വിഡിയോയില്‍ കാണാൻ സാധിച്ചത്. തൊലിയുരിച്ച് കാലും ചിറകും അറുത്ത് മാറ്റിയ…

Read More

വിജയ് ബാബു ബെംഗളൂരു വഴി ദുബായിലേക്ക് കടന്നതായി വിവരം 

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ നടനും, നിര്‍മ്മാതാവുമായ വിജയ് ബാബു ദുബായിലേക്ക് കടന്നതായി പോലീസ്. കഴിഞ്ഞ ഞായറാഴ്ച്ച ബെംഗളൂരു വഴിയാണ് നടന്‍ ദുബായിലേക്ക് കടന്നതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. എന്നാല്‍ വിജയ് ബാബുവിന് കീഴടങ്ങാതെ മറ്റ് വഴികള്‍ ഇല്ല എന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണര്‍ സി.എച്ച്‌ നാഗരാജു അറിയിച്ചിരിക്കുന്നത്. നടിയുടെ മൊഴി സത്യമാണെന്ന് തെളിയിക്കുന്ന പല തെളിവുകളും പോലീസിന് ലഭിച്ചു കഴിഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് പോലീസ് വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. സിനിമ…

Read More

ഹിന്ദി പഠിക്കുന്നതിൽ തെറ്റില്ല ; കർണാടക മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് കന്നഡ ഭാഷക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്ന് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി. എന്‍ അശ്വത്നാരായണന്‍. എന്നാല്‍ അതോടൊപ്പം ഹിന്ദിയും പഠിക്കേണ്ടത് ആവശ്യമാണ്. ഇത് ദേശീയ തലത്തില്‍ ഒരു ആശയവിനിമയ ഭാഷയാണ്. സ്വന്തം ഭാഷയെ ശക്തിപ്പെടുത്താന്‍ ഒരു ഭാഷയെയും വെറുക്കേണ്ടതില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. കന്നഡയെ പരിപോഷിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ക്രിയാത്മകമായി ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇംഗ്ലീഷ് പഠിക്കാന്‍ അമിത പ്രാധാന്യം നല്‍കുമ്പോള്‍ ഹിന്ദി പഠിക്കുന്നതില്‍ തെറ്റില്ല. ഹിന്ദി ദേശീയ തലത്തില്‍ ആശയവിനിമയ ഭാഷയാണ്. പോളിടെക്‌നിക് വിദ്യാര്‍ത്ഥികള്‍ക്ക് കന്നഡയിലും…

Read More
Click Here to Follow Us