ബെംഗളൂരു : അമിതവേഗതയ്‌ക്കെതിരായ സ്‌പെഷ്യൽ ഡ്രൈവിൽ, കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് നൈസ് റോഡിൽ പരിശോധന ശക്തമാക്കുകയും 126 നിയമലംഘനങ്ങളിൽ നിന്ന് 1,27,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. നൈസ് റോഡിൽ അടുത്തിടെയുണ്ടായ അപകടങ്ങൾ കണക്കിലെടുത്താണ് അമിതവേഗതയ്ക്കും അശ്രദ്ധമായും വാഹനമോടിക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. “സാധാരണയായി 15 മുതൽ 20 വരെ അമിത വേഗ കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്യാറുള്ളൂ, ഇപ്പോൾ, ഇന്റർസെപ്റ്ററുകളുടെ സഹായത്തോടെ, പരിശോധന ശക്തമാക്കിയപ്പോൾ ഞങ്ങൾക്ക് കൂടുതൽ കേസുകൾ കണ്ടെത്താൻ കഴിഞ്ഞു. ഞങ്ങൾ രാവിലെ മുതൽ…
Read MoreMonth: February 2022
വാഹന മോഷണ കേസിൽ മലയാളി പിടിയിൽ; മോഷണം മകന്റെ ചികിത്സക്കെന്ന് മൊഴി
ബെംഗളൂരു : വാഹന മോഷണ കേസിൽ മലയാളി അറസ്റ്റിൽ. മകന്റെ അർബുദ ചികിത്സയ്ക്ക് പണം കണ്ടെത്താനാണ് വാഹന മോഷ്ടാവായി മാറിയതെന്ന് മലയാളി പോലീസിൽ മൊഴി നൽകി. പാലിയേക്കാൾ നസീർ (61 ) ആണ് കഴിഞ്ഞ ദിവസം കാർ മോഷണ കേസിൽ അറസ്റ്റിലായത്. ഇയാളിൽ നിന്ന് രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു. ബഹ്‌റൈൻ പോലീസിൽ ഒൻപത് വർഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി എത്തിയ നാസർ 2008ലും സമാനമായ വാഹന മോഷണ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അന്ന് ജാമ്യത്തിൽ ഇറങ്ങിയ നസീർ മകന്റെ ചികിത്സയ്ക്ക് പണം നികയാഞ്ഞതിനാൽ…
Read More5 വർഷത്തിനിടെ എച്ച്എസ്ആർ ലേഔട്ടിലെ ഡ്രെയിനേജുകൾക്കായി ബിബിഎംപി ചെലവഴിച്ചത് 111 കോടി രൂപ
ബെംഗളൂരു : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എച്ച്എസ്ആർ ലേഔട്ടിലെ ഡ്രെയിനേജുകൾ ശരിയാക്കുന്നതിനും പുനർനിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ബിബിഎംപി ചെലവഴിച്ചത് 111.54 കോടി രൂപ. വരാനിരിക്കുന്ന ബിബിഎംപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സ്റ്റാർട്ടപ്പായ ബെംഗളൂരു നവനിർമ്മാണ പാർട്ടി (ബിഎൻപി) നടത്തിയ സ്വകാര്യ ഓഡിറ്റിനിടെയാണ് ഈ കണ്ടെത്തൽ. #LekkaBeku കാമ്പെയ്‌നിന്റെ ഭാഗമായി ബിബിഎംപി വിവിധ നാഗരിക പ്രവർത്തനങ്ങൾക്കായി അനുവദിച്ച ഫണ്ടുകളിൽ പാർട്ടി പഠനം നടത്തിയിരുന്നു. ബിഎൻപി -യുടെ വിശകലനം അനുസരിച്ച്, 2016 മുതൽ 2021 വരെ എച്ച്എസ്ആർ ലേഔട്ടിലെ ഡ്രെയിനേജ് ജോലികൾക്കായി ബിബിഎംപി 126 കോടി രൂപ…
Read Moreബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
ബെംഗളൂരു : ശിവമോഗ ജില്ലയിലെ സീഗെഹട്ടി ടൗണിൽ 26 കാരനായ ബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഫിറോസ് പാഷ (24), അബ്ദുൾ ഖാദർ (25) എന്നിവരെയാണ് കർണാടക പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. കേസിൽ എൻഐഎ അന്വേഷണം വേണമെന്ന് നിരവധി ബിജെപി നേതാക്കളുടെ ആവശ്യം തുടരുന്നതിനിടെ, പോലീസ് അന്വേഷണം പൂർത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. അതേസമയം, ഹിജാബ് വിഷയത്തിൽ നടന്ന വിചാരണയിൽ, ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളേജ് ഫോർ ഗേൾസിന്റെ അഭിഭാഷകൻ എസ്എസ് നാഗാനന്ദ്“എല്ലായിടത്തും…
Read Moreവാഹനമോഷണ കേസിൽ നഗരത്തിൽ പിടിയിലായത് മുൻ പോലീസുകാരൻ; ന്യായീകരണം ഇങ്ങനെ.
ബെംഗളൂരു : വാഹനമോഷണ കേസിൽ നഗരത്തിൽ മലയാളി പിടിയിലായി. ബഹ്റൈനിൽ മുൻപ് പോലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്നു എന്ന് അവകാശപ്പെടുന്ന പിലാക്കൽ നസീർ (നസീർ അഹമ്മദ് ഇമ്രാൻ) ആണ് കാർ കവർച്ച ചെയ്ത കേസിൽ സിറ്റി പോലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് 2 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ബഹ്റൈനിൽ 9 വർഷത്തെ പോലീസ് സേവനത്തിന് ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത് എന്ന് ഇയാൾ മൊഴി നൽകി. വാഹനമോഷണ കേസിൽ 2008ലും ഇയാൾ പിടിയിലായിട്ടുണ്ട്, മകൻ്റെ അർബുദ ചികിൽസക്ക് പണമാവശ്യമായി വന്നതിനാലാണ് കവർച്ചക്ക് ഇറങ്ങിയത് എന്നാണ് ഇയാളുടെ മൊഴി.…
Read Moreകൊല്ലപ്പെട്ട ഹർഷയെ ഭീകരനാക്കി മാധ്യമ പ്രവർത്തകൻ
ബെംഗളൂരു: ബജരംഗ്ദള്‍ പ്രവര്‍ത്തകനെ ഭീകരനാക്കി ചിത്രീകരിച്ച വിദേശ മാദ്ധ്യമപ്രവര്‍ത്തകനെതിരെ കര്‍ണ്ണാടക പോലീസ് മേധാവി വിയോജിപ്പ് രേഖപ്പെടുത്തി. കര്‍ണ്ണാടകയില്‍ നടന്നത് ത്രിപുരയില്‍ നടന്ന കലാപത്തിന് തിരിച്ചടിയാണെന്നുള്ള പരാമര്‍ശത്തിനെതിരെയാണ് ഡിജിപി പ്രവീണ്‍ സൂദ് പ്രതികരിച്ചത്. വിദേശ മാദ്ധ്യമപ്രവര്‍ത്തകന്‍ സി.ജെ. വെര്‍ലീമാനാണ് ബജരംഗ്ദള്‍ പ്രവര്‍ത്തകനെ ഭീകരനായി ചിത്രികരിച്ചത്. ത്രിപുരയില്‍ മുസ്ലീം സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണ് കര്‍ണ്ണാടകയില്‍ നടന്നതെന്നും അതിന്റെ സൂത്രധാരനായ ബജരംഗ്ദള്‍ പ്രവര്‍ത്തകനെ ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നുമാണ് മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കട്ടിയത്. എന്നാൽ ഇതിനെതിരെ ശക്തമായ രീതിയിൽ ആണ് പോലീസിന്റെ ഭാഗത്തു നിന്നും വിയോജിപ്പ് ഉണ്ടായിരിക്കുന്നത്.…
Read Moreമുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളപരിഷ്കരണ ബില്ലുകൾ കർണാടക നിയമസഭ പാസാക്കി.
ബെംഗളൂരു: ഹിജാബ് വിവാദത്തിലും ഹിന്ദു അനുകൂല സംഘടന പ്രവർത്തകന്റെ മരണത്തിലുയർന്ന പ്രതിഷേധം ശക്തമാവുന്നതിനിടയിലും കർണാടക നിയമസഭ സ്തംഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളവും അലവൻസും വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലുകൾ പാസാക്കുന്നതിന് തടസ്സമുണ്ടായില്ല. ദേശീയ പതാകയെക്കുറിച്ചുള്ള പരാമർശത്തിൽ ബിജെപി മന്ത്രി കെ എസ് ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് സമ്മേളനം വെട്ടിക്കുറച്ചെങ്കിലും ചർച്ചകളൊന്നുമില്ലാതെ രണ്ട് ബില്ലുകളും പാസാക്കി. തുടർന്ന് ബജറ്റ് അവതരണത്തിനായി മാർച്ച് 4 വരെ സമ്മേളനം നിർത്തിവച്ചു. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം നടത്തുന്നതിനിടെയാണ് ശമ്പള വർധന ബില്ലുകൾ പാസാക്കിയിരിക്കുന്നത്. കർണാടക…
Read Moreകൊറോണ കുറയുന്നു, ടി പി ആർ ഒന്നിൽ കുറഞ്ഞാൽ മാസ്കും സാനിറ്റൈസറും മാറ്റാം
കൊച്ചി : കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ സാനിറ്റൈസർ ഒഴിവാക്കാൻ സമയമായെന്ന് വിദഗ്ധർ. ടി പി ആർ ഒന്നിൽ കുറയുകയെങ്കിൽ മാസ്കും ഒഴിവാക്കാം. എന്നാല്‍, തല്‍ക്കാലം മാസ്‌ക് ഉപയോഗം തുടരണമെന്നു തന്നെയാണ് വിദഗ്ദ്ധ നിർദ്ദേശം. കോവിഡ് 19 ന്റെ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ വായുവിലൂടെ പകരുന്നവയാണെന്നു കണ്ടെത്തിയതോടെയാണ് സാനിറ്റൈസറുകളുടെ ഉപയോഗത്തിന്റെ പ്രസക്‌തി കുറഞ്ഞ വന്നത്. അതേസമയം സാനിറ്റൈസര്‍ ഉപയോഗം ഇന്നും വ്യാപകമായി തുടരുന്നുണ്ട്. ജനങ്ങളിൽ കൊറോണ സൃഷ്‌ടിച്ച ഭീതിയാണ് ഇതിനു കാരണം. മാസ്‌ക് മാറ്റാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് ഐ.എം.എ. ദേശീയ…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (23-02-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 667 റിപ്പോർട്ട് ചെയ്തു. 1674 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.91% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1692 ആകെ ഡിസ്ചാര്‍ജ് : 3889418 ഇന്നത്തെ കേസുകള്‍ : 667 ആകെ ആക്റ്റീവ് കേസുകള്‍ : 9378 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 39866 ആകെ പോസിറ്റീവ് കേസുകള്‍ : 3938699…
Read Moreഹിജാബ് ധരിക്കുന്ന പെൺകുട്ടികളെ വേട്ടയാടുന്നു, മാധ്യമങ്ങൾക്കെതിരെ പരാതി.
ബെംഗളൂരു: ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികളെ വേട്ടയാടുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹർജി. വിദ്യാർത്ഥികളെ പിന്തുടർന്ന് ഫോട്ടോയും വീഡിയോയും പകർത്തുന്നതിനെതിരെയാണ് ഹർജി. വിവിധ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പുറമെ, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റര്‍, ഗൂഗിൾ, യാഹൂ, ഇന്‍സ്റ്റഗ്രാം, യൂടൂബ്, തുടങ്ങി 60 ലേറെ മാധ്യമങ്ങള്‍ക്കെതിരെയാണ് ഹർജി നൽകിയിട്ടുള്ളത്. നിക്ഷിപ്ത താല്പര്യത്തോടെ വിദ്യാര്‍ഥികളെ കളിയാക്കുകയും അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ക്രിമനല്വത്കരിക്കുകയും ചെയ്യുകയാണ് ഇവർ ചെയ്യുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കട്ടുന്നു. ശിവമൊഗ്ഗയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുടെ പിന്നാലെ ഓടി മാധ്യമപ്രവര്‍ത്തകന്‍ ചിത്രം പകര്‍ത്തിയ സംഭവത്തില്‍ ബാലക്ഷേമ സമിതി വിശദീകരണം തേടുകയും നടപടി…
Read More